കൂത്തുപറമ്പ്:കണ്ണൂരില്‍ സിപിഎം പ്രവര്‍ത്തകന്‍ വെട്ടേറ്റു മരിച്ചു. വാളാങ്കിച്ചാല്‍ ലോക്കല്‍ സെക്രട്ടറി മോഹനനാണ് കൊല്ലപ്പെട്ടത്.  കൂത്തുപറമ്പ് പാതിരിയാട് കള്ള്ഷാപ്പ് ജീവനക്കാരനായ ഇയാളെ കള്ളുഷാപ്പില്‍ കയറി അക്രമി സംഘം വെട്ടുകയായിരുന്നു. കൊലപാതകത്തിന് പിന്നില്‍ ആര്‍.എസ്.എസാണെന്ന് സിപിഎം ആരോപിച്ചു.

സി.പി.എം – ആര്‍.എസ്.എസ് സംഘര്‍ഷം നിലനില്‍ക്കുന്ന സ്ഥലമാണ് പാതിരിയാട്. പ്രവര്‍ത്തകന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് ചൊവ്വാഴ്ച വൈകീട്ട് ആറു വരെ കണ്ണൂര്‍ ജില്ലയില്‍ സി.പി.എം ഹര്‍ത്താല്‍ ആചരിക്കും. വാഹനങ്ങളെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.