crime
തലശ്ശേരിയില്‍ പൊലീസുകാരെ ആക്രമിച്ച് സിപിഎം പ്രവര്‍ത്തകര്‍; കേസെടുത്തു
കേരളം ഭരിക്കുന്നത് തങ്ങളാണെന്ന് പൊലീസുകാരെ ഭീഷണിപ്പെടുത്തിയെന്നും എഫ്ഐആറിൽ പറയുന്നു.

കണ്ണൂർ തലശ്ശേരിയിൽ പൊലീസുകാരെ ആക്രമിച്ച സിപിഎം പ്രവർത്തകർക്കെതിരെ കേസ്. മണോളിക്കാവ് ക്ഷേത്രോത്സവത്തിനിടെ പൊലീസിനെ മർദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്‌തതിലാണ് 7 സിപിഎം പ്രവർത്തകർക്കെതിരെ കേസെടുത്തത്.
കേരളം ഭരിക്കുന്നത് തങ്ങളാണെന്ന് പൊലീസുകാരെ ഭീഷണിപ്പെടുത്തിയെന്നും എഫ്ഐആറിൽ പറയുന്നു. ആക്രമണത്തിൽ തലശ്ശേരി എസ്ഐ ഉൾപ്പെടെ നാലു പോലീസുകാർക്ക് പരിക്കേറ്റിരുന്നു.
കാവിൽ കളിക്കാൻ നിന്നാൽ ഒറ്റയെണ്ണം തലശ്ശേരി സ്റ്റേഷനിൽ കാണില്ലെന്ന് ഭീഷണിപ്പെടുത്തിയെന്നും എഫ്ഐആറിൽ വ്യക്തമാക്കുന്നു. സിപിഎം – ബിജെപി സംഘർഷം തടയുന്നതിനിടെയായിരുന്നു മർദനം.
crime
പാലക്കാട് മെറ്റാഫെത്തമിനുമായി രണ്ട് യുവതികളും, ഒരു യുവാവും അറസ്റ്റിൽ
ആൻസി എന്ന യുവതിയെ കഴിഞ്ഞ വർഷം എം.ഡി.എം.എയുമായി പിടികൂടിയിരുന്നു

പാലക്കാട് വൻ ലഹരിവേട്ട. 54 ഗ്രാം മെത്താഫെറ്റമിനുമായി രണ്ട് യുവതികളടക്കം മൂന്ന് പേർ പിടിയിലായി. കോഴിക്കോട് സ്വദേശിനി ആൻസി കെ.വി , മലപ്പുറം മൊറയൂര്‍ സ്വദേശികളായ നൂറ തസ്നി , മുഹമ്മദ് സ്വാലിഹ് എന്നിവരാണ് അറസ്റ്റിലായത്. പ്രതികൾ സഞ്ചരിച്ചിരുന്ന കാർ പൊലീസ് കസ്റ്റഡിയിൽ എടുത്തു.
ആൻസി എന്ന യുവതിയെ കഴിഞ്ഞ വർഷം എം.ഡി.എം.എയുമായി പിടികൂടിയിരുന്നു. കേസിൽ ജാമ്യത്തിൽ ഇറങ്ങിയ ശേഷമാണ് മയക്ക് മരുന്നുമായി വീണ്ടും പിടിയിലായത്. ആൻസിയിൽ നിന്നും മയക്ക് മരുന്ന് വാങ്ങനാണ് നൂറയും , സ്വാലിഹും വന്നിരുന്നത്. ആൻസിയുടെ സാമ്പത്തിക ഇടപാട് പരിശോധിച്ചതിൽ കൂടുതൽ പ്രതികളെ കുറിച്ച് പൊലീസിന് സൂചന ലഭിച്ചു
crime
കൊല്ലത്ത് വനിതാ ഡോക്ടറെ പീഡിപ്പിക്കാന്‍ ശ്രമിച്ച 25കാരന്‍ അറസ്റ്റില്‍
വനിതാ ദന്ത ഡോക്ടറുടെ വായിൽ തുണി തിരുകിയ ശേഷം ഇയാൾ പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു

കൊല്ലം: പത്തനാപുരത്ത് ക്ലിനിക്കില്‍ കയറി വനിതാ ഡോക്ടറെ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവ് പിടിയില്‍. പത്തനാപുരം കാരംമൂട് സ്വദേശി സല്‍ദാൻ(25) ആണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം വൈകിട്ട് 6.45-നായിരുന്നു സംഭവം.
വനിതാ ദന്ത ഡോക്ടറുടെ വായിൽ തുണി തിരുകിയ ശേഷം ഇയാൾ പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. ഡോക്ടർ ഇയാളിൽ നിന്ന് ഓടി രക്ഷപ്പെടുകയും നാട്ടുകാരെ വിളിച്ച് കൂട്ടുകയുമായിരുന്നു. നാട്ടുകാര്‍ ഓടിക്കൂടിയതിനെ തുടര്‍ന്നാണ് പ്രതിയെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. കേസില്‍ വിശദമായ അന്വേഷണം നടത്തി വരികയാണെന്ന് പൊലീസ് അറിയിച്ചു.
crime
ബിഹാറിൽ ആക്രി കച്ചവടക്കാരനെ വെടിവെച്ചുകൊന്നു
ദീർഘകാലമായി നിലനിൽക്കുന്ന ഭൂമി തർക്കത്തെ തുടർന്നാണ് കൊലപാതകമെന്ന് പൊലീസ് പറഞ്ഞു

പട്‌ന: ബിഹാറിലെ മുസഫർപൂരിൽ ആക്രി കച്ചവടക്കാരനെ വെടിവെച്ചുകൊന്നു. മുഹമ്മദ് ഗുലാബ് എന്നയാളാണ് കൊല്ലപ്പെട്ടത്. ദീർഘകാലമായി നിലനിൽക്കുന്ന ഭൂമി തർക്കത്തെ തുടർന്നാണ് കൊലപാതകമെന്ന് പൊലീസ് പറഞ്ഞു. ഗുലാബിന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് ബന്ധുക്കളും പ്രദേശവാസികളും തെരുവിലിറങ്ങി. ദേശീയ പാത ഉപരോധിച്ച പ്രതിഷേധക്കാർ രണ്ട് വാഹനങ്ങൾക്ക് തീയിട്ടു.
കട പൂട്ടി പുറത്തിരിക്കുകയായിരുന്ന ഗുലാബിനെ അവിടെയെത്തിയ അജ്ഞാതസംഘം പോയിന്റ് ബ്ലാങ്കിൽ വെടിവെച്ചു കൊല്ലുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഗുലാബ് സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചിരുന്നതായി ഡോക്ടർമാർ പറഞ്ഞു. ഗുലാബിന്റെ തലയോട്ടിയിൽനിന്ന് മൂന്ന് ബുള്ളറ്റുകൾ ലഭിച്ചതായി പൊലീസ് പറഞ്ഞു.
സംഘർഷാവസ്ഥ നിലനിൽക്കുന്നതിനാൽ ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് വിനീത സിൻഹയുടെ നേതൃത്വത്തിൽ വൻ പൊലീസ് സംഘം സംഭവസ്ഥലത്ത് നിലയുറപ്പിച്ചിട്ടുണ്ട്. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ച പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.
ആസൂത്രിത കൊലപാതകമാണ് നടന്നതെന്ന് കൊല്ലപ്പെട്ട ഗുലാബിന്റെ സഹോദരനായ രാജ് ആരോപിച്ചു. മുഹമ്മദ്, തുഫൈൽ, മുഹമ്മദ് ബാദൽ, മുഹമ്മദ് ആകിൽ, മുഹമ്മദ് ഛോട്ടു എന്നിവരാണ് കൊലപാതകത്തിന് പിന്നിൽ പ്രവർത്തിച്ചത്. അവർ തങ്ങളുടെ കുടുംബവുമായി ദീർഘകാലമായി തർക്കത്തിലായിരുന്നു. രണ്ട് ദിവസം മുമ്പ് ഇവർ തങ്ങളെ ഭീഷണിപ്പെടുത്തിയിരുന്നു എന്നും രാജ് പറഞ്ഞു. എന്നാൽ ദൃക്‌സാക്ഷികൾ പ്രതികളെ തിരിച്ചറിഞ്ഞിട്ടില്ല.
-
kerala1 day ago
താമരശ്ശേരി ചുരത്തില്‍ നിന്ന് കൊക്കയിലേക്ക് ചാടിയ എംഡിഎംഎ കേസിലെ പ്രതി പിടിയില്‍
-
News3 days ago
ഡബ്ല്യുഡബ്ല്യുഇ ഇതിഹാസ താരം ഹള്‍ക്ക് ഹോഗന് അന്തരിച്ചു
-
india3 days ago
വാഗമണ്‍ റോഡില്‍ വിനോദ സഞ്ചാരി കാല്‍വഴുതി കൊക്കയില്‍ വീണ് മരിച്ചു
-
kerala3 days ago
ഗോവിന്ദച്ചാമി ജയില്‍ ചാടി; കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ ഗുരുതര സുരക്ഷാ വീഴ്ച
-
News2 days ago
പലസ്തീന് രാഷ്ട്രത്തെ അംഗീകരിക്കുമെന്ന് ഫ്രാന്‍സ്
-
india2 days ago
ലീഗ് സംഘം ആസാമിൽ: കുടിയിറക്കപ്പെട്ടവരെ കണ്ടു; നിയമപോരാട്ടം നടത്തുമെന്ന് നേതാക്കൾ
-
india2 days ago
രാജസ്ഥാനില്‍ പ്രൈമറി സ്കൂളിന്റെ മേല്‍ക്കൂര തകര്‍ന്ന് വീണ് നാല് വിദ്യാര്‍ഥികള്‍ മരിച്ചു
-
kerala2 days ago
വോട്ടര്‍ പട്ടിക അബദ്ധ പഞ്ചാംഗം, പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സംവിധാനമൊരുക്കണം; മുസ്ലിംലീഗ്