kerala
പച്ചവെള്ളത്തിന് തീപിടിപ്പിക്കുന്ന വർഗീയതയാണ് സിപിഎം പ്രചരിപ്പിക്കുന്നത്; വി.ഡി സതീശൻ

നിലമ്പൂർ: പച്ചവെള്ളത്തിന് തീപിടിപ്പിക്കുന്ന വർഗീയതയാണ് സിപിഎം തെരഞ്ഞെടുപ്പിൽ പ്രചരിപ്പിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. വർഗീയതയാണ് സിപിഎമ്മിന്റെ തുറുപ്പ് ചീട്ടെന്നും അത് നിലമ്പൂരിൽ വിലപ്പോവില്ലെന്നും സതീശൻ മാധ്യമങ്ങളോട് പറഞ്ഞു.
പിറവം ഉപതെരഞ്ഞെടുപ്പിൽ പിണറായി തിരുകേശം പരാമർശം നടത്തി. നിലമ്പൂരിൽ അത് പറയില്ല അതിനുള്ള ധൈര്യമുണ്ടോയെന്നും സതീശൻ ചോദിച്ചു. യുഡിഎഫ് ഉയർത്തിയത് രാഷ്ട്രീയ വിഷയങ്ങളാണെന്നും പ്രതിപക്ഷം ഉയർത്തിയ ഏഴ് ജനകീയ പ്രശ്‌നങ്ങൾക്ക് എൽഡിഎഫ് മറുപടി പറഞ്ഞില്ല എന്നും വി ഡി സതീശൻ ആരോപിച്ചു. എൽഡിഎഫ് പ്രധാന വിഷയങ്ങളിൽ നിന്ന് ശ്രദ്ധമാറ്റുന്നുവെന്നും സതീശൻ കുറ്റപ്പെടുത്തി.
kerala
വ്യാജ മോഷണക്കുറ്റം; വീട്ടുടമയെയും കുടുംബത്തെയും പൊലീസുകാരെയും അറസ്റ്റ് ചെയ്ത് നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്ന് ബിന്ദു
മുഖ്യമന്ത്രിക്കും എസ്എസ്ടി കമ്മീഷനിലും ഡിജിപിക്കും നല്‍കിയ പരാതി തനിക്കനുകൂലമാണെന്നും നിലവില്‍ കേസിലെ അന്വേഷണം പൂര്‍ത്തിയായെന്നും നീതിലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും ബിന്ദു

വ്യാജ മോഷണക്കുറ്റം ആരോപിച്ച വീട്ടുടമയെയും കുടുംബത്തെയും പൊലീസുകാരെയും അറസ്റ്റ് ചെയ്ത് നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്ന് ബിന്ദു. മുഖ്യമന്ത്രിക്കും എസ്എസ്ടി കമ്മീഷനിലും ഡിജിപിക്കും നല്‍കിയ പരാതി തനിക്കനുകൂലമാണെന്നും നിലവില്‍ കേസിലെ അന്വേഷണം പൂര്‍ത്തിയായെന്നും നീതിലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും ബിന്ദു പറഞ്ഞു.
ഏപ്രില്‍ 23 നായിരുന്നു വീട്ടുടമ മാല മോഷ്ടിച്ചെന്ന് ആരോപിച്ച് ജോലിക്കാരിയായ ബിന്ദുവിന് 20 മണിക്കൂര്‍ പേരൂര്‍ക്കട പൊലീസ് സ്റ്റേഷനില്‍ മാനസിക പീഡനം നേരിടേണ്ടി വന്നത്. ഉടമ ഓമന ഡാനിയേല്‍ മോഷണക്കുറ്റം ആരോപിച്ചാണ് പേരൂര്‍ക്കട പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. തന്റെ രണ്ടരപ്പവന്‍ സ്വര്‍ണം ബിന്ദു മോഷ്ടിച്ചെന്നായിരുന്നു പരാതി. തുടര്‍ന്ന് പേരൂര്‍ക്കട പൊലീസ് ബിന്ദുവിനെ സ്റ്റേഷനിലെത്തിച്ച് മാനസികമായി പീഡിപ്പിക്കുകയായിരുന്നു. ഈ വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ എസ്‌ഐയെയും ഡ്യൂട്ടിക്ക് ഉണ്ടായിരുന്ന മറ്റൊരു പൊലീസ് ഉദ്യോഗസ്ഥനെയും സര്‍ക്കാര്‍ സസ്‌പെന്‍ഡ് ചെയ്തിരുന്നു.
അതേസമയം, കേസില്‍ പൊലീസുകാരെ പ്രതിയാക്കി എഫ്ഐആര്‍ ഇട്ടു. എസ് ഐ പ്രസാദ് കേസ് രജിസ്റ്റര്‍ ചെയ്തത് അന്വേഷണം നടത്താതെയെന്ന് എഫ്ഐആറില്‍ പറയുന്നു. എസ്.ഐ പ്രസാദും എ.എസ്.ഐ പ്രസന്നകുമാറും ബിന്ദുവിനെ അസഭ്യം പറഞ്ഞെന്നും പൊലീസ് സ്റ്റേഷനില്‍ അന്യായമായി തടങ്കലില്‍ വെച്ചെന്നും എഫ്‌ഐറിലുണ്ട്.
ബിന്ദുവിനെതിരെ വ്യാജ പരാതി നല്‍കിയ ഓമന ഡാനിയല്‍, മകള്‍ നിഷ, പേരൂര്‍ക്കട പൊലീസ് സ്റ്റേഷനിലെ SI പ്രസാദ്, ASI പ്രസന്നന്‍ എന്നിവരാണ് കേസിലെ പ്രതികള്‍. ബിന്ദുവിന്റെ പരാതിയിലാണ് ഇവര്‍ക്കെതിരെ കേസ് എടുത്തത്.
india
ചാരവൃത്തക്കേസില്‍ അറസ്റ്റിലായ ജ്യോതി മല്‍ഹോത്ര കേരളത്തിലെത്തിയത് ടൂറിസം വകുപ്പിന്റെ ക്ഷണപ്രകാരം; വിവരാവകാശ രേഖ പുറത്ത്
ടൂറിസം വകുപ്പ് സാമൂഹിക മാധ്യമ ഇന്‍ഫ്‌ളുവന്‍സേഴ്‌സിനെ ഉപയോഗിച്ച് പ്രമോഷന്‍ നടത്തിയവരുടെ പട്ടികയില്‍ ജ്യോതി മല്‍ഹോത്രയും ഉള്‍പ്പെടുന്നു.

പാകിസ്താന് വേണ്ടി ചാരവൃത്തി നടത്തിയെന്ന കേസില്‍ അറസ്റ്റിലായ ഹരിയാനയിലെ വ്‌ളോഗര്‍ ജ്യോതി മല്‍ഹോത്ര കേരളത്തിലെത്തിയത് ടൂറിസം വകുപ്പിന്റെ ക്ഷണ പ്രകാരമെന്ന് വിവരാവകാശ രേഖ. ടൂറിസം വകുപ്പ് സാമൂഹിക മാധ്യമ ഇന്‍ഫ്‌ളുവന്‍സേഴ്‌സിനെ ഉപയോഗിച്ച് പ്രമോഷന്‍ നടത്തിയവരുടെ പട്ടികയില്‍ ജ്യോതി മല്‍ഹോത്രയും ഉള്‍പ്പെടുന്നു.
പണം നല്‍കിയാണ് ടൂറിസം വകുപ്പ് ഇവരെ എത്തിച്ചത്. കൂടാതെ യാത്രയും താമസവും ഒരുക്കിക്കൊടുത്തു.
വകുപ്പ് സംഘടിപ്പിച്ച എന്റെ കേരളം – എത്ര സുന്ദരം – ഫെസ്റ്റിവല്‍ ക്യാംപെയ്ന്‍ എന്ന പരിപാടിയില്‍ വിവിധ സോഷ്യല്‍ മീഡിയ ഇന്‍ഫ്ളുവന്‍സേഴ്സിന്റെ സേവനം പ്രയോജനപ്പെടുത്തിയിട്ടുണ്ട്. കണ്ണൂര്‍, കോഴിക്കോട്, കൊച്ചി എന്നിവിടങ്ങളിലെ തന്ത്രപ്രധാന മേഖലകളിലടക്കം ജ്യോതി മല്‍ഹോത്ര സന്ദര്‍ശനം നടത്തിയിരുന്നു.
അതേസമയം രാജ്യസുരക്ഷയെ ബാധിക്കുന്ന വിവരങ്ങള്‍ കൈമാറിയെന്ന കണ്ടെത്തലിനെത്തുടര്‍ന്ന് ജ്യോതി മല്‍ഹോത്ര നിലവില്‍ ജയിലിലാണ്. ചാരവൃത്തിയുമായി ബന്ധപ്പെട്ട് കേന്ദ്ര ഏജന്‍സികള്‍ നിരീക്ഷിച്ചു വരുന്ന സമയത്താണ് ഇവര്‍ കേരള സന്ദര്‍ശനം നടത്തുന്നത്. കഴിഞ്ഞ ജനുവരിയിലായിരുന്നു ജ്യോതി മല്‍ഹോത്രയുടെ സന്ദര്‍ശനം. കഴിഞ്ഞ മെയ് മാസത്തിലാണ് ജ്യോതി മല്‍ഹോത്ര അറസ്റ്റിലാകുന്നത്.
kerala
‘കൂട്ടിലായ കടുവയെ കാട്ടില്‍ വിടരുത്’; കരുവാരക്കുണ്ടില്‍ വന്‍ പ്രതിഷേധം
കരുവാരക്കുണ്ട് പാന്ത്രയില്‍ സ്ഥാപിച്ച കൂട്ടില്‍ കുടുങ്ങിയ കടുവയെ കാട്ടില്‍ തുറന്ന് വിടരുതെന്നാവശ്യപ്പെട്ടാണ് പ്രതിഷേധം.

മലപ്പുറം കാളികാവില്‍ ടാപ്പിങ് തൊഴിലാളിയെ കൊലപ്പെടുത്തിയ നരഭോജി കടുവ വനംവകുപ്പ് സ്ഥാപിച്ച കൂട്ടില്‍ കുടുങ്ങിയ സംഭവത്തില്‍ വന്‍ പ്രതിഷേധം. കരുവാരക്കുണ്ട് പാന്ത്രയില്‍ സ്ഥാപിച്ച കൂട്ടില്‍ കുടുങ്ങിയ കടുവയെ കാട്ടില്‍ തുറന്ന് വിടരുതെന്നാവശ്യപ്പെട്ടാണ് പ്രതിഷേധം. കടുവയെ പിടികൂടിയെങ്കിലും നാട്ടുകാരുടെ ആശങ്ക കുറക്കണം. കടുവയെ വെടിവെച്ചുകൊല്ലണമെന്നാണ് ജനങ്ങളുടെ ആവശ്യമെന്ന് എ.പി അനില്‍കുമാര്‍ എംഎല്‍എ പറഞ്ഞു.
മെയ് 15 നായിരുന്നു ടാപ്പിങ് തൊഴിലാളിയായ ഗഫൂര്‍ കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. കടുവയെ പിടികൂടണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ സ്ഥലത്ത് വലിയ പ്രതിഷേധമാണ് ഉയര്‍ത്തിയത്. ഇതിന് പിന്നാലെ വനം വകുപ്പിന്റെ നേതൃത്വത്തില്‍ കടുവയെ പിടികൂടാനുള്ള ശ്രമം ആരംഭിക്കുകയായിരുന്നു. രണ്ട് മാസത്തോളമുള്ള ശ്രമത്തിലാണ് കടുവയെ പിടികൂടാനായത്.
അതേസമയം, ഇപ്പോള്‍ കൂട്ടിലായ കടുവ ഗഫൂറിനെ കൊന്ന കടുവ തന്നെയാണോ എന്ന കാര്യത്തിലും സ്ഥിരീകരണം വരാനുണ്ട്.
-
kerala3 days ago
സൂംബയെ വിമര്‍ശിച്ച അധ്യാപകനെതിരെ പ്രതികാര നടപടി; വിസ്ഡം ജനറല്‍ സെക്രട്ടറി ടി.കെ അഷ്റഫിനെ വിദ്യാഭ്യാസ വകുപ്പ് സസ്‌പെന്‍ഡ് ചെയ്തു
-
kerala3 days ago
കോട്ടയം മെഡി.കോളേജ് അപകടം: രക്ഷിക്കാന്‍ വൈകി; രണ്ടര മണിക്കൂര്‍ കുടുങ്ങി ഒരാള്‍ മരിച്ചു
-
kerala3 days ago
‘കേരളത്തിന്റെ ആരോഗ്യ മേഖല രോഗാവസ്ഥയില്‍; മനുഷ്യ ജീവന് വിലയില്ലാതായി’: പി.കെ കുഞ്ഞാലിക്കുട്ടി
-
kerala3 days ago
ആരോഗ്യ മേഖലയിലെ അനാസ്ഥക്കെതിരെ മുസ്ലിം യൂത്ത് ലീഗ് ഡി.എം.ഒ ഓഫീസ് മാർച്ച്: ‘ആരോഗ്യ മന്ത്രിയെ വടം കെട്ടിവലിച്ച് പുറത്തിടണം’- പി.കെ ഫിറോസ്
-
More3 days ago
പോര്‍ച്ചുഗല്‍ ഫുട്ബോള്‍ താരം ഡിയോഗോ ജോട്ട കാറപകടത്തില്‍ മരിച്ചു
-
kerala3 days ago
വേള്‍ഡ് മലയാളി കൗണ്‍സില്‍: ഡോ. ഐസക് പട്ടാണിപറമ്പില്‍ ചെയര്മാന്, ബേബിമാത്യു സോമതീരം പ്രസിഡന്റ്
-
kerala2 days ago
വിട നല്കി നാട്; ബിന്ദുവിന്റെ മൃതദേഹം വീട്ടുവളപ്പില്‍ സംസ്കരിച്ചു
-
kerala2 days ago
ബിന്ദുവിന്റെ മരണത്തില്‍ ആരോഗ്യമന്ത്രിയുടേത് നിരുത്തരവാദപരമായ സമീപനം, രാജിവെക്കണം: വി.ഡി സതീശന്