kerala

പച്ചവെള്ളത്തിന് തീപിടിപ്പിക്കുന്ന വർഗീയതയാണ് സിപിഎം പ്രചരിപ്പിക്കുന്നത്; വി.ഡി സതീശൻ

By webdesk14

June 17, 2025

നിലമ്പൂർ: പച്ചവെള്ളത്തിന് തീപിടിപ്പിക്കുന്ന വർഗീയതയാണ് സിപിഎം തെരഞ്ഞെടുപ്പിൽ പ്രചരിപ്പിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. വർഗീയതയാണ് സിപിഎമ്മിന്റെ തുറുപ്പ് ചീട്ടെന്നും അത് നിലമ്പൂരിൽ വിലപ്പോവില്ലെന്നും സതീശൻ മാധ്യമങ്ങളോട് പറഞ്ഞു.

പിറവം ഉപതെരഞ്ഞെടുപ്പിൽ പിണറായി തിരുകേശം പരാമർശം നടത്തി. നിലമ്പൂരിൽ അത് പറയില്ല അതിനുള്ള ധൈര്യമുണ്ടോയെന്നും സതീശൻ ചോദിച്ചു. യുഡിഎഫ് ഉയർത്തിയത് രാഷ്ട്രീയ വിഷയങ്ങളാണെന്നും പ്രതിപക്ഷം ഉയർത്തിയ ഏഴ് ജനകീയ പ്രശ്‌നങ്ങൾക്ക് എൽഡിഎഫ് മറുപടി പറഞ്ഞില്ല എന്നും വി ഡി സതീശൻ ആരോപിച്ചു. എൽഡിഎഫ് പ്രധാന വിഷയങ്ങളിൽ നിന്ന് ശ്രദ്ധമാറ്റുന്നുവെന്നും സതീശൻ കുറ്റപ്പെടുത്തി.