Connect with us

kerala

മുഖ്യമന്ത്രിയെ വധിക്കാന്‍ ശ്രമിച്ചെന്ന പച്ചക്കള്ളം പറഞ്ഞ സി.പി.എം നേതാക്കള്‍ക്കെതിരെ കലാപ ആഹ്വാനത്തിന് കേസെടുക്കണം; വിഡി സതീശൻ

സര്‍ക്കാരിന് കോടതി ചോദിച്ച ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാനായില്ല. പ്രതിഷേധം മാത്രമാണ് അവിടെ നടന്നതെന്നാണ് യു.ഡി.എഫും പറഞ്ഞത്. ഇതിന്റെ പേരിലാണ് മുഖ്യമന്ത്രിയെ വധിക്കാനും കലാപമുണ്ടാക്കാനും ശ്രമിച്ചെന്ന് ആരോപിച്ച് യൂത്ത് കോണ്‍ഗ്രസുകാര്‍ക്കെതിരെ കേസെടുത്തത്. മുഖ്യമന്ത്രിയെ വധിക്കാന്‍ ശ്രമിച്ചെന്ന് പറഞ്ഞ് കലാപാഹ്വാനം നടത്തിയത് സി.പി.എം നേതാക്കളാണ്.

Published

on

വിമാനത്തിനുള്ളിലെ പ്രതിഷേധവുമായി ബന്ധപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് ജാമ്യം അനുവദിച്ചുള്ള ഉത്തരവില്‍ യു.ഡി.എഫ് പറഞ്ഞ കാര്യങ്ങള്‍ തന്നെയാണ് കോടതിയും ആവര്‍ത്തിച്ചിരിക്കുന്നതെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശൻ.പയ്യന്നൂരിൽ മാധ്യമങ്ങളുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.

സര്‍ക്കാരിന് കോടതി ചോദിച്ച ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാനായില്ല. പ്രതിഷേധം മാത്രമാണ് അവിടെ നടന്നതെന്നാണ് യു.ഡി.എഫും പറഞ്ഞത്. ഇതിന്റെ പേരിലാണ് മുഖ്യമന്ത്രിയെ വധിക്കാനും കലാപമുണ്ടാക്കാനും ശ്രമിച്ചെന്ന് ആരോപിച്ച് യൂത്ത് കോണ്‍ഗ്രസുകാര്‍ക്കെതിരെ കേസെടുത്തത്. മുഖ്യമന്ത്രിയെ വധിക്കാന്‍ ശ്രമിച്ചെന്ന് പറഞ്ഞ് കലാപാഹ്വാനം നടത്തിയത് സി.പി.എം നേതാക്കളാണ്.

അതിന്റെ പേരില്‍ കേരളത്തിലെ കോണ്‍ഗ്രസ് ഓഫീസുകള്‍ക്ക് നേരെ ബോംബ് എറിഞ്ഞതും കത്തിച്ചതും പ്രവര്‍ത്തകരെ ആക്രമിച്ചതും. പൊലീസ് മര്‍ദ്ദനത്തില്‍ യൂത്ത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടയുടെ കണ്ണ് തകര്‍ന്നു. നൂറിലധികം പ്രവര്‍ത്തകര്‍ പരുക്കേറ്റ് ആശുപത്രിയിലാണ്. കെ.പി.സി.സി ഓഫീസിലേക്കും പ്രതിപക്ഷ നേതാവിന്റെ വസതിയിലേക്കും അക്രമികളെ വിട്ടു. കലാപാഹ്വാനം നടത്തിയ സി.പി.എം നേതാക്കളാണ് ഈ അക്രമങ്ങള്‍ക്കെല്ലാം ഉത്തരവാദികള്‍. അവര്‍ക്കെതിരെ കേസെടുക്കണം. മുഖ്യമന്ത്രിയും സി.പി.എമ്മും എത്തിച്ചേര്‍ന്നിരിക്കുന്ന അപമാനകരമായ അവസ്ഥയില്‍ നിന്നും ശ്രദ്ധതിരിക്കുന്നതിന് വേണ്ടി നടത്തിയ ഗൂഡാലോചനയെ തുടര്‍ന്നാണ് സംസ്ഥാന വ്യപകമായി കലാപമുണ്ടാക്കിയത് അദ്ദേഹം പറഞ്ഞു.

എം.വി രഘവനെ ട്രെയിനില്‍ ആക്രമിച്ചതും കരി ഓയില്‍ ഒഴിച്ചതും സി.പി.എമ്മാണ്. മുഖ്യമന്ത്രിയെയും മന്ത്രിമാരെയും വഴിയില്‍ തയുമെന്ന് തീരുമാനിച്ചതും അവരാണ്. മട്ടന്നൂരില്‍ ബസ് കത്തിച്ച് നാല് പേരെ കൊലപ്പെടുത്തിയ പാര്‍ട്ടിയും സി.പി.എമ്മാണ്. ഞങ്ങളെയൊക്കെ ഭീഷണിപ്പെടുത്താന്‍ പാര്‍ട്ടിയുടെ തലപ്പത്ത് സി.പി.എം ഗുണ്ടകളെയും ക്രിമിനലുകളെ നിയോഗിച്ചിരിക്കുകയാണ്. അതൊക്കെ കണ്ട് പേടിച്ചോടില്ല. ഇതൊക്കെ കേള്‍ക്കുമ്പോള്‍ പൊലീസുകാര്‍ക്കിടയിലേക്ക് ഓടിയൊളിക്കുന്നത് മുഖ്യമന്ത്രിയാണ് അദ്ദേഹം ചൂണ്ടിക്കാട്ടി.

അതേസമയം പയ്യന്നൂരില്‍ രക്തസാക്ഷി ഫണ്ട് വിഷയത്തിൽ പ്രതിപക്ഷ നേതാവ് പ്രതികരിക്കുകയുണ്ടായി.
പയ്യന്നൂരില്‍ രക്തസാക്ഷി ഫണ്ട് അടിച്ചുമാറ്റിയെന്ന വിവാദത്തില്‍ നിന്നും ശ്രദ്ധതിരിക്കാനാണ് ഗാന്ധി പ്രതിമയുടെ തലയറുത്തത്. എല്ലാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും നാണക്കേടുണ്ടാക്കുന്നതാണ് രക്തസാക്ഷി ഫണ്ട് അടിച്ചു മാറ്റല്‍. രക്തസാക്ഷിക്ക് വേണ്ടി പൊതുജനങ്ങളുടെ പണം പിരിച്ചിട്ട് ആഭ്യന്തരകാര്യമാണെന്ന് പറയാനാകില്ല. അതിനെതിരെ പൊലീസ് അന്വേഷണം നടത്തണം. ഇതിനെ ന്യായീകരിച്ച സി.പി.എം, പരാതി നല്‍കിയ ആള്‍ക്കെതിരെ നടപടി എടുത്തു എന്നത് തന്നെ വിചിത്രമാണ്. ഇതാണ് പാര്‍ട്ടിയില്‍ നടക്കുന്ന നീതി. കൊള്ളക്കാരനെയും അഴിമതിക്കാരെയും രക്തസാക്ഷി ഫണ്ട് അടിച്ചുമാറ്റുന്നവനെയുമൊക്കെ ചേര്‍ത്ത് നിര്‍ത്തുകയാണ്. ഇത്തരക്കാര്‍ക്കെതിരെ നടപടി എടുക്കാന്‍ നേതൃത്വത്തില്‍ ഇരിക്കുന്നവര്‍ക്ക് സാധിക്കില്ല. ഇവരേക്കാള്‍ കുഴപ്പക്കാരാണ് അവിടെ ഇരിക്കുന്നത്. അവര്‍ സംസ്ഥാനം തന്നെ അടിച്ച് മാറ്റിക്കൊണ്ടിരിക്കുകയാണ്. എം.എല്‍.എയ്‌ക്കെതിരെയാണ് ഗുരുതര ആരോപണം ഉര്‍ന്നിരിക്കുന്നത്. അദ്ദേഹത്തെ സെക്രട്ടേറിയറ്റില്‍ നിന്നും ജില്ലാ കമ്മിറ്റിയിലേക്ക് മാറ്റിയാല്‍ പരിഹരിക്കപ്പെടുന്ന പ്രശ്‌നമല്ലിത്. സത്യസന്ധരായ ആളുകള്‍ക്കൊന്നും സി.പി.എമ്മില്‍ രക്ഷയില്ല. അവര്‍ വ്യാപകമായി ക്രിമിനലുകളെ പ്രോത്സാഹിപ്പിക്കുകയാണ് അദ്ദേഹം പറഞ്ഞു.

പയ്യന്നൂര്‍ ഗാന്ധി പ്രതിമയ്ക്കു നേരെ സി.പി.എം നടത്തിയ ആക്രമണം ഹൃദയഭേദകമാണ്. കണ്ടിരിക്കാന്‍ പോലും കഴിയുന്നില്ല. ഗാന്ധിഘാതകര്‍ ഗാന്ധിയോടുള്ള വിരോധം തീരാതെ ഇപ്പോഴും അദ്ദേഹത്തിന്റെ ബോര്‍ഡുകളിലെക്കും ചിത്രങ്ങളിലേക്കും നിറയൊഴിക്കുകയാണ്. ഈ ഗാന്ധിഘാതകരും കേരളത്തിലെ സി.പി.എമ്മുകാരും തമ്മില്‍ വ്യത്യാസമില്ല. സംഘപരിവാര്‍ പോലും ചെയ്യാത്ത തരത്തിലുള്ള ഗാന്ധിനിന്ദയാണ് സി.പി.എം കാട്ടുന്നത്. കണ്ണൂരില്‍ തകര്‍ക്കപ്പെട്ട ഓഫീസുകളിലെ ഗാന്ധി ചിത്രങ്ങള്‍ വലിച്ച് താഴെയിട്ട് ചവിട്ടിപ്പൊട്ടിച്ചു. ഇതെല്ലാം സംഘപരിവാറുമായി കേരളത്തിലെ സി.പി.എം അടുക്കുന്ന എന്നതിന്റെ അടയാളങ്ങളാണ് അദ്ദേഹം ചൂണ്ടിക്കാട്ടി.

പിണറായി സര്‍ക്കാരിന്റെ കാലത്ത് അവതാരങ്ങളെ മുട്ടി നടക്കാന്‍ പറ്റുന്നില്ല. പത്താമത്തെ അവതാരമായാണ് അനിത പുല്ലയില്‍ എത്തിയിരിക്കുന്നത്. അവതാരങ്ങള്‍ എവിടെയും പോയി ഇരിക്കും. മുഖ്യമന്ത്രിക്കൊപ്പം സ്റ്റേജില്‍ കയറി ഇരിക്കാത്തത് ഭാഗ്യം. ഇപ്പോള്‍ സി.പി.എം എതിര്‍ക്കുന്ന സ്വപ്‌ന സുരേഷിനെ എല്ലാ വേദയിലും കൊണ്ടു നടന്നത് ഈ സര്‍ക്കാരാണ്. സര്‍ക്കാരിന് അനുകൂലമായ വെളിപ്പെടുത്തല്‍ നടത്താനാണ്, സ്വര്‍ണക്കടത്ത് കേസിലെ മറ്റൊരു പ്രതിയായ ശിവശങ്കറിന് പുസ്തകം എഴുതാന്‍ അനുമതി നല്‍കിയത്. എന്നാല്‍ അതേ കേസിലെ മറ്റൊരു പ്രതിയായ സ്വപ്ന കോടതിയില്‍ വെളിപ്പെടുത്തല്‍ നടത്തിയതിനാണ് കലാപ ആഹ്വാനത്തിന് കേസെടുത്തത്. ശിവശങ്കറിനെ സര്‍വീസില്‍ തിരിച്ചെടുക്കുകയും സ്വപ്നയെ ഇടനിലക്കാരെ വിട്ട് ഭീഷണിപ്പെടുത്തുകയും ചെയ്തു. സ്വപ്‌നയുടെ വെളിപ്പെടുത്തലില്‍ സര്‍ക്കാരിന് ഭീതിയും വെപ്രാളവുമാണ്. അതുകൊണ്ടാണ് നിയമപരമായ മാര്‍ഗങ്ങള്‍ തേടാതെ പേടിച്ചോടുന്നത്. മടിയില്‍ കനമില്ലാത്തവര്‍ എന്തിനാണ് ഭയക്കുന്നത്. കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കാത്തതിനാലാണ് സ്വപ്‌ന സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടിരിക്കുന്നത്. അതില്‍ തെറ്റില്ല. മുഖ്യമന്ത്രിക്ക് ധൈര്യമുണ്ടെങ്കില്‍ സോളാര്‍ കേസ് സി.ബി.ഐക്ക് വിട്ടത് പോലെ ഈ കേസും സി.ബി.ഐയെ കൊണ്ട് അന്വേഷിപ്പിക്കണം അദ്ദേഹം പറഞ്ഞു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ശ്രീലങ്കയില്‍ ഡിറ്റ് വാ ചുഴലിക്കാറ്റ്: തമിഴ്നാട്ടിലും കേരളത്തിലും ശക്തമായ മഴ, കനത്ത ജാഗ്രതാ നിര്‍ദേശം

. ചുഴലിക്കാറ്റ് തമിഴ്നാട് തീരം തൊടില്ലെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ടെങ്കിലും, സംസ്ഥാനത്ത് വ്യാപക ജാഗ്രത തുടരുകയാണ്.

Published

on

ശ്രീലങ്കയില്‍ കനത്ത നാശം വിതച്ച ഡിറ്റ് വാ ചുഴലിക്കാറ്റിന്റെ സ്വാധീനത്തില്‍ തമിഴ്നാട്‌കേരള തീരങ്ങളില്‍ ശക്തമായ മഴയും കാറ്റും തുടരുന്നു. ചുഴലിക്കാറ്റ് തമിഴ്നാട് തീരം തൊടില്ലെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ടെങ്കിലും, സംസ്ഥാനത്ത് വ്യാപക ജാഗ്രത തുടരുകയാണ്.

തമിഴ്നാട്ടില്‍ കനത്ത മഴ, വിമാന സര്‍വീസുകള്‍ റദ്ദാക്കി. ഡിറ്റ് വാ ചുഴലിക്കാറ്റിന്റെ പ്രഭാവത്തില്‍ തമിഴ്നാട്ടിലെ വിവിധ ജില്ലകളില്‍ ശക്തമായ മഴ പെയ്തു. ഏക്കറുകണക്കിന് കൃഷിയിടങ്ങളില്‍ വെള്ളം കയറി, നിരവധി വീടുകളും വെള്ളത്തില്‍ മുങ്ങി.
ചെന്നൈ വിമാനത്താവളത്തില്‍ നിന്നുള്ള 47 വിമാന സര്‍വീസുകള്‍ റദ്ദാക്കി.

കടലോര മേഖലയില്‍ ചുഴലിക്കാറ്റ് 25 കിലോമീറ്റര്‍ വരെ അടുത്തെത്തുമെന്നും തുടര്‍ന്ന് അത് ദുര്‍ബലമാകുമെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. നാളെ ചെന്നൈ, ചെങ്കല്‍പേട്ട്, തിരുവള്ളൂര്‍, വില്ലുപുരം, കടലൂര്‍ ജില്ലകളില്‍ മണിക്കൂറില്‍ 80 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റടിക്കുമെന്ന മുന്നറിയിപ്പും നല്‍കി.

ചുഴലിക്കാറ്റ് ഏറ്റവും ശക്തമായി ബാധിച്ചത് ശ്രീലങ്കയിലാണ്. ഇവിടെ 159 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടതായും, 150ഓളം പേര്‍ കാണാതായതായും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
20 ജില്ലകള്‍ ഇപ്പോഴും വെള്ളത്തിനടിയിലാണ്. പല പ്രദേശങ്ങളിലേക്കും രക്ഷാസേനകള്‍ക്ക് എത്താനാകാത്ത സാഹചര്യം തുടരുകയാണ്.
ഇന്ത്യന്‍ നാവികസേനയും രക്ഷാ പ്ര?വര്‍ത്തനത്തിനായി എത്തിച്ചേര്‍ന്നിട്ടുണ്ട്.

ഡിറ്റ് വാ ചുഴലിക്കാറ്റിന്റെ പ്രഭാവത്തില്‍ കേരളത്തില്‍പല ഇടങ്ങളിലും മഴ തുടരുന്നു. മലയോര മേഖലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴ സാധ്യത.

ഇന്നത്തെ ദിവസം പ്രത്യേക മഴ മുന്നറിയിപ്പില്ല. കടലില്‍ പ്രക്ഷുബ്ധത ഉള്ളതിനാല്‍ കേരളലക്ഷദ്വീപ് തീരങ്ങളില്‍ മീന്‍പിടിത്തത്തിന് വിലക്ക് തുടരും. സംസ്ഥാനത്ത് പലയിടങ്ങളിലും സാധാരണയേക്കാള്‍ താപനില താഴ്ന്നതായാണ് റിപ്പോര്‍ട്ട്.

 

Continue Reading

kerala

അമിത ജോലി സമ്മര്‍ദം; ആലപ്പുഴയില്‍ സിപിഒ ആത്മഹത്യക്ക് ശ്രമിച്ചു

ഇന്ന് രാവിലെ 11 മണിക്ക് പൊറ്റമ്മല്‍ കടവ് പാലത്തിന് മുകളില്‍ നിന്ന് ആറ്റിലേക്ക് ചാടുകയായിരുന്നു.

Published

on

ആലപ്പുഴയില്‍ സിപിഒ ആത്മഹത്യക്ക് ശ്രമിച്ചു. മാവേലിക്കര സ്‌റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസര്‍ അഖില്‍ ആണ് ആത്മഹത്യക്ക് ശ്രമിച്ചത്. ഇന്ന് രാവിലെ 11 മണിക്ക് പൊറ്റമ്മല്‍ കടവ് പാലത്തിന് മുകളില്‍ നിന്ന് ആറ്റിലേക്ക് ചാടുകയായിരുന്നു. ഉന്നത ഉദ്യോഗസ്ഥന്റെ അമിത ജോലി സമ്മര്‍ദമാണ് ആത്മഹത്യ ശ്രമത്തിന് കാരണമെന്ന് സംശയം. ആറ്റിലേക്ക് ചാടിയ ഇയാളെ നാട്ടുകാര്‍ രക്ഷപ്പെടുത്തി ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അഖിലിന് സാമ്പത്തിക പ്രതിസന്ധി ഉള്ളതായും വിവരങ്ങളുണ്ട്.

Continue Reading

kerala

അറസ്റ്റിലായ സ്ത്രീയെ പീഡിപ്പിച്ചെന്ന ആരോപണം; ഡിവൈഎസ്പി എ ഉമേഷ് അവധിയില്‍

കോഴിക്കോട് ബീച്ച് ആശുപത്രിയില്‍ ചികിത്സയിലാണെന്ന് ഡിവൈഎസ്പി ഉമേഷ് പറഞ്ഞു.

Published

on

പാലക്കാട് ചെര്‍പ്പുളശേരിയില്‍ ആത്മഹത്യ ചെയ്ത സിഐയുടെ ആത്മഹത്യ കുറിപ്പില്‍ അറസ്റ്റ് ചെയ്യപ്പെട്ട സ്ത്രീയെ പീഡിപ്പിച്ചെന്ന് പേര് പരാമര്‍ശിച്ച ഡിവൈഎസ്പി എ ഉമേഷ് അവധിയില്‍. കോഴിക്കോട് ബീച്ച് ആശുപത്രിയില്‍ ചികിത്സയിലാണെന്ന് ഡിവൈഎസ്പി ഉമേഷ് പറഞ്ഞു.

ഇസിജിയിലുണ്ടായ വ്യതിയാനത്തെ തുടര്‍ന്നാണ് ഡ്യൂട്ടില്‍ നിന്ന് മാറി നില്‍ക്കുന്നത് എന്നാണ് ഔദ്യോഗിക വിശദീകരണം. ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും ഇന്നലെ വൈകിട്ട് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുകയുമായിരുന്നുവെന്നാണ് വിവരം.

ഈ മാസം പതിനഞ്ചിന് പൊലീസ് ക്വാര്‍ട്ടേഴ്‌സില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ പാലക്കാട് ചെര്‍പ്പുളശേരി സിഐ ബിനു തോമസിന്റെ ആത്മഹത്യാക്കുറിപ്പില്‍ അനാശാസ്യത്തിന് അറസ്റ്റ് ചെയ്യപ്പെട്ട സ്ത്രീയെ പലവട്ടം ഡിവൈഎസ്പി പീഡിപ്പിച്ചെന്നാണ് പറയുന്നത്. ഇത് ശെരിവെക്കുന്നതാണ് യുവതിയുടെ മൊഴി. വിഷയത്തില്‍ പാലക്കാട് എസ്പി അജിത് കുമാര്‍ സംസ്ഥാന പൊലീസ് മേധാവിക്ക് കൈമാറിയ റിപ്പോര്‍ട്ടിലാണ് മൊഴി വിവരങ്ങള്‍ ഉള്ളത്.

2014ല്‍ പാലക്കാട് സര്‍വീസില്‍ ഇരിക്കേ അനാശാസ്യ പ്രവര്‍ത്തനത്തിന് പിടിയിലായ സ്ത്രീയെ വീട്ടിലെത്തിച്ച് ഉമേഷ് പീഡിപ്പിച്ചെന്നും കേസ് ഒതുക്കാമെന്ന് ഉറപ്പു നല്‍കിയെന്നും കുറിപ്പിലുണ്ട്. ഇത് യുവതി സമ്മതിച്ചതായാണ് വിവരം. നിലവില്‍ സംസ്ഥാന പൊലീസ് മേധാവിക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ ഡിവൈഎസ്പി ഉമേഷിനെതിരെ പീഡനത്തിന് കേസെടുക്കണമെന്ന് ഉണ്ടെന്നാണ് സൂചന.

Continue Reading

Trending