കൊല്ലം: കൊല്ലത്ത് മദ്യലഹരിയില്‍ ഗര്‍ഭിണിയേയും പൊലീസുകാരെയും ആക്രമിച്ച സി.പി.എം പഞ്ചായത്ത് അംഗം അറസ്റ്റില്‍. നീണ്ടകര പഞ്ചായത്ത് അംഗം അന്റോണിയോയെ ആണ് കൊല്ലം വെസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്. വാഹനത്തില്‍ തട്ടിയത് ചോദ്യം ചെയ്തപ്പോഴാണ് മര്‍ദ്ദനമുണ്ടായത്. കാറിലുണ്ടായിരുന്ന ഗര്‍ഭിണിയായ സ്ത്രീയെ ഉപദ്രവിക്കുകയായിരുന്നു. പോലീസെത്തി വളരെയേറെ പ്രയാസപ്പെട്ടാണ് ഇയാളെ സ്റ്റേഷനിലെത്തിയത്. സ്റ്റേഷനിലെത്തിയ ഇയാള്‍ പോലീസുകാരെ വെല്ലുവിളിക്കുകയും ചെയ്തു. മുദ്രാവാക്യംവിളികളുമായി സ്‌റ്റേഷനിലും ഏറെനേരം ഏറെനേരം ഇയാള്‍ ബഹളം വെച്ചു.