പാനൂര്‍: പാനൂര്‍ കൂറ്റേരിയില്‍ സി.പി.എം പ്രവര്‍ത്തകനും മൊകേരി ക്ഷീരോല്‍പാദക സഹകരണ സംഘം ജീവനക്കാരനുമായ കൈവേലിക്കലിലെ കാട്ടീന്റെവിട ചന്ദ്രനെ(52)വെട്ടി പരിക്കേല്‍പ്പിച്ചു.ഇന്ന് രാവിലെ 10 മണിയോടെ പാല്‍ വിതരണത്തിനിടെ കുറ്റേരി റേഷന്‍കടക്ക് സമീപം ബൈക്ക് തടഞ്ഞാണ് അക്രമം. ഇരു കാലുകളും അറ്റുതൂങ്ങിയ നിലയിലാണ്.ഗുരുതരമായി പരിക്കേറ്റ ഇയാളെ പാനൂര്‍ പോലീസെത്തിയാണ് ആശുപത്രിയിലെത്തിച്ചത്.15 അംഗ ആര്‍.എസ്.എസ് സംഘമാണ് അക്രമത്തിന് പിന്നിലെന്ന് സി.പി.എം ആരോപിച്ചു. വെട്ടേറ്റ ചന്ദ്രന്‍ തലശ്ശേരി സഹകരണ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികില്‍സയിലാണ്.