Connect with us

india

ജനാധിപത്യത്തെക്കുറിച്ച് വേവലാതിപ്പെടുന്നവരാല്‍ കശാപ്പ് ചെയ്യപ്പെടുന്ന ജനാധിപത്യം

പുറത്തെ ഗുണ്ടായിസം ജനാധിപത്യത്തിന്റെ ശ്രീകോവിലായ നിയമസഭയിലേക്ക് വരെ എത്തിച്ചവര്‍ അതുതന്നെ ആവര്‍ത്തിക്കുന്നു.

Published

on

കെ.പി ജലീല്‍

കേരളത്തിലും ഇന്ത്യയിലും ജനാധിപത്യം കശാപ്പ് ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്ന നാളുകളിലൂടെയാണ് നാം കടന്നുപോകുന്നത്. ഒരിടത്ത് പ്രഖ്യാപിത ജനാധിപത്യത്തിന്റെ ശത്രുക്കളാണെങ്കില്‍ ജനാധിപത്യത്തിനുവേണ്ടി കണ്ണീരൊഴുക്കുന്നവരാണ് മറ്റൊരിടത്ത് അതിനെ ഇഞ്ചിഞ്ചായി കൊലചെയ്യുന്നത് എന്നതാണ് വൈരുധ്യം. കേരളത്തില്‍ പ്രതിപക്ഷശബ്ദത്തെ അ
ടിച്ചമര്‍ത്തുന്ന നിലപാടാണ് ഇടതുപക്ഷം കഴിഞ്ഞനാളുകളില്‍തുടരെ സ്വീകരിച്ചുകൊണ്ടിരിക്കുന്നത്. അവരെ പൊലീസിനെ ഉപയോഗിച്ച് അടിച്ചമര്‍ത്തുകയും യുനവജന നേതാക്കളെ ജയിലിലടക്കുകയും ചെയ്യുന്ന അതേസമയത്ത് നിയമസഭയില്‍ പോലും തങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തപ്പെടാന്‍ കഴിയാതെ അവിടെയും മര്‍ദനത്തിനും പൊലീസ് പീഡനത്തിനും ഇരയാകുകയാണ് പ്രതിപക്ഷം .ഭരണഘടനാപരമായി അവകാശപ്പെട്ട പദവികള്‍പോലും നിരസിക്കുന്നതാണ് കേന്ദ്രത്തിലെ മോദിസര്‍ക്കാര്‍ പ്രതിപക്ഷത്തോട് കാട്ടുന്നത്.രാഹുല്‍ഗാന്ധിയെ അദ്ദേഹത്തിന്റെ പ്രസംഗത്തിന്റെ പേരില്‍ അദ്ദേഹത്തിന്റെ പാര്‍മെന്റ് അംഗത്വം വരെ ചോദ്യം ചെയ്യുന്നു. ജനാധിപത്യത്തിന് വേണ്ടി സംസാരിച്ചതാണ് രാഹുലിനെതിരായ നീക്കത്തിന് കാരണമെങ്കില്‍ കേരളത്തില്‍ ജനാഝധിപത്യാവകാശം വിനിയോഗിച്ചതിനാണ്പ്രതിപക്ഷനേതാക്കള്‍ക്കെതിരെ കേസെടുത്തിരിക്കുന്നതും മര്‍ദിച്ച് പരിക്കേല്‍പിച്ചിരിക്കുന്നതും. പുറത്തെ ഗുണ്ടായിസം ജനാധിപത്യത്തിന്റെ ശ്രീകോവിലായ നിയമസഭയിലേക്ക് വരെ എത്തിച്ചവര്‍ അതുതന്നെ ആവര്‍ത്തിക്കുന്നു. സഭയുടെസ്പീക്കറുടെ കസേരയും വേദിയും തല്ലിത്തകര്‍ത്തവര്‍ കോടതിയുടെ ശാസനക്ക് ശേഷവും ഏതാണ്ടത് തന്നെ ആവര്‍ത്തിച്ചു. പ്രതിപക്ഷത്തെ വനിതാ എം.എല്‍.എയുടെ കൈ തല്ലിയൊടിച്ചു. പൊലീസിനെകൊണ്ട് അവര്‍ക്കെതിരെ തന്നെ കേസെടുക്കുന്നു.
ഇതിനൊക്കെ കാരണം പകയും വിദ്വേഷവും ജനാധിപത്യവിരുദ്ധതയും കൊണ്ടുനടക്കുന്ന പാര്ട്ടിയും നേതാക്കളുമാണെന്നതില്‍ സംശയമില്ല. കോണ്‍ഗ്രസിന്റെയും ഇതരജനാധിപത്യകക്ഷികളുടെയും പ്രസക്തിയാണ് ഇവിടെ പ്രാധാന്യത്തോടെ ജനം നോക്കിക്കാണുന്നത്. മറ്റുള്ളവരുടെ കയ്യില്‍ ജനാധിപത്യം എത്ര അപകടത്തിലാകുമെന്നതിന്റെ സൂചനയാണീ നാടകങ്ങളെല്ലാം.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ദിത്വ ചുഴലിക്കാറ്റ്: തമിഴ്നാട്ടിലും പുതുച്ചേരിയിലും കനത്ത മഴ

ഞായറാഴ്ച ചെന്നൈ ഉള്‍പ്പെടെ ഒമ്പത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

Published

on

ചെന്നൈ: ദിത്വ ചുഴലിക്കാറ്റിന്റെ പ്രഭാവം മൂലം തമിഴ്നാട്ടിലും പുതുച്ചേരിയിലും കനത്ത മഴ തുടരുന്നു. സംസ്ഥാനത്ത് മഴക്കെടുതികളില്‍ മൂന്ന് പേര്‍ മരിച്ചു. ഞായറാഴ്ച ചെന്നൈ ഉള്‍പ്പെടെ ഒമ്പത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

തമിഴ്നാട് തീരത്തേക്ക് ചുഴലിക്കാറ്റ് എത്തില്ലെന്ന് കാലാവസ്ഥാ കേന്ദ്രം മുമ്പ് വ്യക്തമാക്കിയിരുന്നെങ്കിലും, ഞായറാഴ്ച രാത്രിയോടെ 30 കിലോമീറ്റര്‍ അകലെയുള്ള കടല്‍ മേഖലയില്‍ ശക്തി ക്ഷയിച്ച ചുഴലിക്കാറ്റ് ന്യൂനമര്‍ദമായാണ് മാറിയത്.

ചെന്നൈ ഉള്‍പ്പെടെ വടക്കന്‍ ജില്ലകളില്‍ ശക്തമായ കാറ്റും അതിവര്‍ഷവും അനുഭവപ്പെട്ടു. കാവേരി ഡെല്‍റ്റയിലൊട്ട് 56,000 ഹെക്ടര്‍ നെല്‍കൃഷി നശിച്ചെന്ന് റവന്യൂ മന്ത്രി രാമചന്ദ്രന്‍ അറിയിച്ചു. ആയിരക്കണക്കിന് ഹെക്ടര്‍ കൃഷി വെള്ളത്തില്‍ മുങ്ങുകയും നിരവധി വീടുകളില്‍ വെള്ളം കയറുകയും ചെയ്തു.

തൂത്തുക്കുടി വിമാനത്താവളത്തിലെ റണ്‍വേ വെള്ളത്തിലാവുകയും വേദാരണ്യത്തിലെ ഉപ്പുപാടങ്ങള്‍ മുഴുവന്‍ മുങ്ങിപ്പോകുകയും ചെയ്തു. താഴ്ന്ന പ്രദേശങ്ങള്‍ എല്ലാം വെള്ളത്തിനടിയിലാണ്. സംസ്ഥാനത്ത് ആകെ 6,000 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നിട്ടുണ്ട്. വിവിധ ജില്ലകളില്‍ ദ്രുതകര്‍മസേനയെ വിന്യസിച്ചു.

മഴക്കെടുതികളില്‍ മയിലാടുതുറയില്‍ പൊട്ടിവീണ വൈദ്യുതി കമ്പിയില്‍ നിന്നും ഷോക്കേറ്റ് പ്രതാപ് (19) മരിക്കുകയും, കുംഭകോണത്ത് വീടിന്റെ ചുമര്‍ തകര്‍ന്നുവീണ് രേണു (20) മരിക്കുകയും ചെയ്തു. തൂത്തുക്കുടിയിലും ഒരു മരണം റിപ്പോര്‍ട്ട് ചെയ്തു.

ചെന്നൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നുള്ള സര്‍വീസ് ദോഷമായി, 47 വിമാനങ്ങള്‍ റദ്ദാക്കി. ഇതില്‍ 36 ആഭ്യന്തരവും 11 രാജ്യാന്തരവുമാണ്.

 

Continue Reading

india

ഉത്തര്‍പ്രദേശില്‍ വീണ്ടും ബിഎല്‍ഒ ജീവനൊടുക്കി

ജോലി തീര്‍ക്കാന്‍ വേണ്ടത്ര സമയം ലഭിക്കുന്നില്ല എന്നും ആത്മഹത്യ കുറിപ്പിലുണ്ട്.

Published

on

ഉത്തര്‍പ്രദേശില്‍ വീണ്ടും ബിഎല്‍ഒ ജീവനൊടുക്കി. മൊറാദാബാദ് സ്വദേശി സര്‍വേഷ് സിംഗ് ആണ് ജോലിഭാരം താങ്ങാനാവാതെ ജീവനൊടുക്കിയത്. ജോലി തീര്‍ക്കാന്‍ വേണ്ടത്ര സമയം ലഭിക്കുന്നില്ല എന്നും ആത്മഹത്യ കുറിപ്പിലുണ്ട്. ബഹേറി ഗ്രാമത്തിലെ വീട്ടിലാണ് തൂങ്ങിമരിച്ചത്. ഉത്തര്‍പ്രദേശിലെ ബിഎല്‍ഒയുടെ മൂന്നാമത്തെ ആത്മഹത്യയാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. പ്രൈമറി സ്‌കൂള്‍ അധ്യാപകനാണ് ആത്മഹത്യ ചെയ്ത സര്‍വ്വേഷ് സിംഗ്‌

Continue Reading

india

തമിഴ്‌നാട്ടില്‍ സര്‍ക്കാര്‍ ബസുകള്‍ കൂട്ടിയിടിച്ച് അപകടം; 11 മരണം, നിരവധിപേര്‍ക്ക് ഗുരുതര പരിക്ക്

ശിവഗംഗയില്‍ സര്‍ക്കാര്‍ ബസുകളാണ് കൂട്ടിയിടിച്ചത്.

Published

on

തമിഴ്‌നാട്ടില്‍ ബസുകള്‍ കൂട്ടിയിടിച്ച് 11 മരണം. നിരവധിപേര്‍ക്ക് ഗുരുതര പരിക്കേറ്റിട്ടുണ്ട്. ശിവഗംഗയില്‍ സര്‍ക്കാര്‍ ബസുകളാണ് കൂട്ടിയിടിച്ചത്. തിരുപ്പത്തൂര്‍ കാരക്കുടി റോഡില്‍ പിള്ളയാര്‍പട്ടിക്ക് സമീപം കുമ്മങ്കുടിയിലാണ് അപകടമുണ്ടായത്.

തിരുപ്പൂത്തൂരില്‍ നിന്ന് കാരക്കുടിയിലേക്ക് വരികയായിരുന്ന ബസും കാരക്കുടിയില്‍ നിന്ന് ദിണ്ഡിഗലിലേക്ക് വരികയായിരുന്ന ബസും കുമ്മങ്കുടി പാലത്തിന് സമീപം നേര്‍ക്കുനേര്‍ ഇടിക്കുകയായിരുന്നു.

Continue Reading

Trending