Cricket

വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി20 പരമ്പര ഇന്ത്യക്ക് നഷ്ടമായി; കിങ്ങായി ബ്രാൻഡൺ

By webdesk15

August 14, 2023

വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി20 പരമ്പര ഇന്ത്യക്ക് നഷ്ടമായി നിര്‍ണായകമായ അഞ്ചാം മത്സരത്തില്‍ എട്ട് വിക്കറ്റിന്റെ തോല്‍വിയാണ് ഇന്ത്യക്കുണ്ടായത്. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യ നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 165 റണ്‍സ് നേടി. മറുപടി ബാറ്റിംഗില്‍ വിന്‍ഡീസ് 18 ഓവറില്‍ രണ്ട് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. 55 പന്തില്‍ 85 റണ്‍സുമായി പുറത്താവാതെ നിന്ന ബ്രന്‍ഡന്‍ കിംഗാണ് വിന്‍ഡീസിനെ വിജയത്തിലേക്ക് നയിച്ചത്. 45 പന്തില്‍ 61 റണ്‍സെടുത്ത സൂര്യകുമാര്‍ യാദവ് മാത്രമാണ് ഇന്ത്യന്‍ നിരയില്‍ തിളങ്ങിയത്.ഇതോടെ അഞ്ച് മത്സരങ്ങളുടെ പരമ്പര 3-2ന് ആതിഥേര്‍ സ്വന്തമാക്കി.