ദുബൈ: അംഗപരിമിതര്‍ക്ക് വേണ്ടി ഐ.സി.സി സംഘടിപ്പിച്ച ടൂര്‍ണമെന്റില്‍ ഇംഗ്ലണ്ട് താരത്തിന്റെ ഒറ്റക്കാലിലൂന്നിയുള്ള ഫീല്‍ഡിങ് ആണ് സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ വൈറലായിരിക്കുന്നത്. പാകിസ്താനെതിരായ മത്സരത്തില്‍ ഇംഗ്ലണ്ട് താരമായ ലിയാം തോമസാണ് കഥാനായകന്‍. പാക് ബാറ്റ്‌സ്മാന്‍ അടിച്ച പന്ത് ബൗണ്ടറി ലൈനിനരികില്‍ ഉജ്വല ഡൈവിലൂടെ തോമസ് തടുത്തിട്ടു. വീഴ്ചയില്‍ അദ്ദേഹത്തിന്റെ കൃത്രമ കാല്‍ നിലത്തുവീണു. എന്നാല്‍ ഇതൊന്നും കാര്യമാക്കാതെ ഒറ്റക്കാലിലൂന്നി പന്ത് വിക്കറ്റ് കീപ്പര്‍ക്ക് എറിഞ്ഞുകൊടുത്തു. ശേഷം തന്റെ വെപ്പുകാലിന്റെ അടുത്തേക്ക്.

watch video

https://youtu.be/3XIZCfxFUNQ