Connect with us

Culture

അമ്പൂരിയില്‍ യുവതിയെ കൊന്ന് കുഴിച്ചുമൂടി കാമുകനായ സൈനികന്‍ ഒളിവില്‍

Published

on


തിരുവനന്തപുരം: വെള്ളറട അമ്പൂരിയില്‍ യുവതിയെ കൊലപ്പെടുത്തി കുഴിച്ചുമൂടിയ നിലയില്‍ കണ്ടെത്തി. നെയ്യാറ്റിന്‍കര പൂവാര്‍ പുത്തന്‍കടയില്‍ രാജന്റ മകള്‍ രാഖി മോള്‍(25)ടെ 20 ദിവസം പഴക്കമുള്ള മൃതദേഹമാണ് കണ്ടത്തിയത്. തട്ടാമുക്ക് സ്വദേശിയും കരസേന ജീവനക്കാരനുമായ അഖിലിന്റ വീടിനു പുറകിലെ പുരയിടത്തില്‍ നിന്ന് ആര്‍.ഡി.ഒയുടെ സാന്നിധ്യത്തില്‍ മൃതദേഹം പുറത്തെടുത്തു. രാഖിയുടെ സുഹൃത്ത് അഖിലിനെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. സൈനികനായ അഖി ല്‍ സ്ഥലത്തില്ലെന്നാണ് ബന്ധുക്കള്‍ പറയുന്നത്.
നാടിനെ നടുക്കിയ ഈ കൊലപാതകം മിസ്ഡ്‌കോള്‍ വഴി തുടങ്ങിയ ബന്ധത്തിലാണെന്നാണ് അറിയുന്നത്. എറണാകുളത്തെ ഒരു സ്വകാര്യ കമ്പനിയിലെ ജീവനക്കാരിയായിരുന്ന രാഖി മോള്‍ അമ്പൂരി തട്ടാമുക്ക് സ്വദേശിയായ അഖിലുമായി മിസ്ഡ് കോളിലൂടെ പരിചയപ്പെടുന്നത്. തുടര്‍ന്ന് അന്യമതസ്ഥരായ ഇവര്‍ പ്രണയത്തില്‍ ആയെങ്കിലും, കാട്ടാക്കട അന്തിയൂര്‍ക്കോണം സ്വദേശിനിയുമായി അഖിലിന്റ വിവാഹമുറപ്പിച്ചതോടുകൂടി ഇവരുടെ പ്രണയത്തില്‍ വിള്ളല്‍ വീണു. അന്തിയൂര്‍ക്കോണം സ്വദേശിനിയുമായുള്ള വിവാഹത്തില്‍ എതിര്‍ത്ത രാഖി മോള്‍ അഖിലിനെ നിരന്തരം ശല്യം ചെയ്തിരുന്നു. ഈ വിവരം അഖിലിന്റ വീട്ടുകാര്‍ അറിഞ്ഞതോകൂടി പെണ്‍കുട്ടിയെ വകവരുത്താന്‍ തീരുമാ നിക്കുകയായിരുന്നു.
കഴിഞ്ഞ 21ന് കാറില്‍ കൂട്ടിക്കൊണ്ടുവന്ന രാഖിമോളെ കൊലപ്പെടുത്തിയശേഷം അഖില്‍ പുതുതായി വെക്കുന്ന വീടിന് പുറകില്‍ കുഴിച്ചിടുകയായിരുന്നു. തുടര്‍ന്ന് ഇയാള്‍ ജോലിക്ക് പോവുകയും ചെയ്തു. സംഭവത്തിന് പിന്നില്‍ അഖിലിന്റ സഹോദരന്‍ രാഹുല്‍, അയല്‍വാസിയും സുഹൃത്തുമായ ആദര്‍ശ് എന്നിവരെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെടുത്തത്. ഇവരുടെ പങ്കിനെക്കുറിച്ച് തുടരന്വേഷണത്തിലേ കൂടുതല്‍ വ്യക്തതയുണ്ടാകുകയുള്ളൂവെന്ന് പൊലിസ് അറിയിച്ചു. മൃതദേഹം കുഴിച്ചുമൂടാന്‍ സഹായിച്ച അഖിലിന്റെ സുഹൃത്ത് അനില്‍കുമാറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
അതേ സമയം കഴിഞ്ഞ ജോലിസ്ഥലത്തുനിന്ന് വീട്ടിലെത്തിയ രാഖി ഇരുപത്തി ഒന്നാം തിയതി തിരികെ പോകുന്നുവെന്ന് പറഞ്ഞ് സുഹൃത്തുക്കള്‍ക്ക് വേണ്ടി അച്ഛന്റെ ചായക്കടയില്‍ നിന്ന് പലഹാരങ്ങളുമായിട്ടാണ് പോയത്. ജോലിസ്ഥലത്ത് എത്തിയിട്ടും സ്ഥിരമായി വിളിക്കാറുള്ള ഫോണ്‍ വിളി എത്താത്തതിനെ തുടര്‍ന്ന് അന്ന് ബന്ധുക്കളുടെ വീട്ടില്‍ അന്വേഷിക്കുകയും തുടര്‍ന്ന് ബന്ധുക്കള്‍ പൂവാര്‍ പൊലിസില്‍ പരാതി നല്‍കുകയും ചെയ്തു. നെയ്യാറ്റിന്‍കര ഡിവൈ.എസ്.പി അനില്‍കുമാറിന്റെ നേതൃത്വത്തില്‍ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് സംഭവം പുറത്തു കൊണ്ടുവന്നത്. ഫോറന്‍സിക് പരിശോധനകള്‍ പൂര്‍ത്തിയായി കിട്ടിയാല്‍ മാത്രമേ കൊലപാതകത്തെക്കുറിച്ച് പൂര്‍ണവിവരം ലഭിക്കുകയുള്ളുവെന്നും പ്രതികളെ അറസ്റ്റ് ചെയ്യുന്നതിനുള്ള നടപടികള്‍ ഉടന്‍ പൂര്‍ത്തിയാക്കുമെന്നും ഡിവൈ.എസ്.പി അനില്‍കുമാര്‍ പറഞ്ഞു.
ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് സര്‍ക്കിള്‍ ഇന്‍സ്പക്ടര്‍മാരായ ബിജു, രാജീവ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി. സ്ഥലം എം.എല്‍.എ സി.കെ ഹരീന്ദ്രന്‍ എം.എല്‍.എ ഉള്‍പ്പെടെ ഉള്ള ജനപ്രതിനിധികള്‍ സംഭവസ്ഥലത്ത് ഉണ്ടായിരുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് മാറ്റിയ മൃതദേഹം നടപടികള്‍ പൂര്‍ത്തിയാക്കി ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Art

ഡോക്യൂമെന്ററി പ്രദര്‍ശനം; ജാമിഅ മില്ലിയയില്‍ കസ്റ്റഡിയിലെടുത്ത വിദ്യാര്‍ഥികളെ വിട്ടയക്കാതെ പൊലീസ്

ആറു മലയാളി വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ 16 പേരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്

Published

on

ഡല്‍ഹി: ജാമിഅ മില്ലിയ സര്‍വകലാശാലയില്‍ ബിബിസി ഡോക്യുമെന്‍ററി പ്രദര്‍ശനത്തിന്‍റെ പേരില്‍ കസ്റ്റഡിയിലെടുത്ത വിദ്യാര്‍ഥികളെ വിട്ടയക്കാതെ പൊലീസ്.ആറു മലയാളി വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ 16 പേരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. വിദ്യാര്‍ഥികളെ കാണാന്‍ എത്തിയ അഭിഭാഷകരെ പൊലീസ് തടഞ്ഞു.

കസ്റ്റഡിയിലെടുത്ത വിദ്യാര്‍ഥികള വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാര്‍ഥി സംഘടനാ നേതാക്കള്‍ ഫത്തേപൂര്‍ ബെരി പൊലീസ് സ്റ്റേഷനിലെത്തിയെങ്കിലും പൊലീസ് വിട്ടയച്ചില്ല. തുടര്‍ന്നാണ് അഭിഭാഷകര്‍ എത്തിയത്. എന്നാല്‍ ഇവരെ സ്റ്റേഷന് അകത്തേക്ക് പൊലീസ് പ്രവേശിപ്പിച്ചില്ല. അഞ്ചു മണിക്കൂര്‍ അഭിഭാഷകര്‍ സ്റ്റേഷന് പുറത്ത് കാത്തുനിന്നു. വനിതാ അഭിഭാഷകരോട് പൊലീസ് മോശമായി പെരുമാറിയെന്നും സംഘടനാ നേതാക്കള്‍ പറഞ്ഞു.

Continue Reading

Art

ഡോക്യുമെന്ററി പ്രദര്‍ശനം; തടയാന്‍ പോലീസും

ബിബിസി ഡോക്യൂമെന്ററി പ്രദര്‍ശന വിലക്കില്‍ പ്രതിഷേധിച്ച് ഫ്രറ്റേണിറ്റി മൂവ്‌മെന്റ് പ്രവര്‍ത്തകര്‍ കോഴിക്കോട് ബീച്ചില്‍ സംഘടിപ്പിച്ച പ്രദര്‍ശനത്തിനിടയില്‍ പൊലീസ് ഇടപെടല്‍

Published

on

ബിബിസി ഡോക്യൂമെന്ററി പ്രദര്‍ശന വിലക്കില്‍ പ്രതിഷേധിച്ച് ഫ്രറ്റേണിറ്റി മൂവ്‌മെന്റ് പ്രവര്‍ത്തകര്‍ കോഴിക്കോട് ബീച്ചില്‍ സംഘടിപ്പിച്ച പ്രദര്‍ശനത്തിനിടയില്‍ പൊലീസ് ഇടപെടല്‍. പരിപാടിക്കിടയില്‍ പൊതുസ്ഥലത്ത് അനുവാദമില്ലാതെയാണ് ഡോക്യൂമെന്ററി പ്രദര്‍ശിപ്പിച്ചെന്നാരോപിച്ചാണ് അറസ്റ്റ്.

പ്രദര്‍ശനത്തിന് വേണ്ടി ഉപയോഗിച്ച ഉപകരണങ്ങളെല്ലാം പൊലീസ് പിടിച്ചെടുത്തു. ഇത് ചോദ്യം ചെയ്തതിനെ തുടര്‍ന്ന് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ പലയിടങ്ങളിലായി പ്രദര്‍ശനം നടത്തി. പലയിടങ്ങളിലും ഇത്തരത്തിലുള്ള സംഭവങ്ങളും ഉണ്ടായി.

എറണാകുളം ലോ കോളേജില്‍ പ്രദര്‍ശനത്തിനിടയില്‍ നാടകീയ സംഭവങ്ങളാണുണ്ടായത്. പ്രദര്‍ശനം തടയുന്നതിന്റെ ഭാഗമായി പ്രിന്‍സിപ്പലിന്റെ നിര്‍ദേശപ്രകാരം കോളേജ് ജീവനക്കാര്‍ ഫ്യൂസ് ഊരി. കലാലയങ്ങളും പൊതുഇടങ്ങളും കേന്ദ്രീകരിച്ച് ഇനിയും പ്രദര്‍ശനങ്ങള്‍ തുടരാന്‍ തന്നെയാണ് സംഘടനയുടെ തീരുമാനം. കരമനയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രദര്‍ശനം സംഘടിപ്പിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. മറ്റു ജില്ലകളിലും വിവധ സംഘടനയുടെ നേതൃത്വത്തില്‍ പ്രദര്‍ശനം ഉണ്ടാകും.

Continue Reading

Culture

ബഗ്ദാദി പണ്ഡിതന്‍ രിഫാഈ കുടുംബങ്ങളുമായി കൂടിക്കാഴ്ച നടത്തി

വളരെ പഴക്കം ചെന്ന ശജറയും സില്‍സിലയും നേരില്‍ കണ്ട അദ്ദേഹം സന്തോഷം പ്രകടിപ്പിച്ചു

Published

on

കോഴിക്കോട്: ബാഗ്ദാദിലെ പ്രശസ്ത മതപണ്ഡിതനും സൂഫി വര്യനുമായ സയ്യിദ് ശൈഖ് സബാഹുദ്ധീന്‍ അഹ്മദ് രിഫാഈ അല്‍ഹുസൈനി തന്റെ വംശ പരമ്പരയിലെ രിഫാഈ സയ്യിദ് കുടുംബങ്ങളുമായി കൂടിക്കാഴ്ച നടത്തി. ഹിജ്‌റ 1218 ല്‍ യമനിലെ ഹളര്‍ മൗത്തില്‍ നിന്നും കോഴിക്കോട് പാറപ്പള്ളിയിലും തുടര്‍ന്ന് പാലക്കാട് ജില്ലയിലെ പഴയ ലക്കിടിയിലും എത്തുകയും ചെയ്ത സയ്യിദ് മുഹമ്മദ് രിഫാഈ അല്‍ഹുസൈനിയുടെ ഇപ്പോഴുള്ള സന്താന പരമ്പരയാണ് കേരളത്തിലെ രിഫാഈ സയ്യിദ് കുടുംബം. ഇവരുടെ വളരെ പഴക്കം ചെന്ന ശജറയും സില്‍സിലയും നേരില്‍ കണ്ട അദ്ദേഹം വളരെ സന്തോഷം പ്രകടിപ്പിച്ചു. രിഫാഈ സയ്യിദ് വംശത്തിന്റെ ശജറയും ഉപഹാരവും അദ്ദേഹം സ്വീകരിച്ചു.

രിഫാഈ കുടുംബത്തിലെ പ്രമുഖനായ എസ്. വൈ. എസ് സംസ്ഥാന വൈസ് പ്രസിഡന്റ് സയ്യിദ് ഇമ്പിച്ചിക്കോ തങ്ങള്‍ രിഫാഈ പൊതുപ്രവര്‍ത്തകനും പ്രമുഖ വ്യവസായിയുമായ സയ്യിദ് അബ്ദുല്‍ റഷീദ് തങ്ങള്‍ രിഫാഈ പട്ടാമ്പി, സയ്യിദ് അബ്ദുറസാഖ്തങ്ങള്‍ രിഫാഈ, സയ്യിദ് അബ്ദുസലാം രിഫാഈ. സയ്യിദ് അബ്ദുള്ളക്കോയ തങ്ങള്‍ രിഫാഈ, സയ്യിദ് അബ്ദുസലാം തങ്ങള്‍ രിഫാഈ എന്നിവര്‍ അദ്ദേഹത്തെ ആദരിച്ചു.

രിഫാഈ ഖബീലയുടെ ഉപഹാരം സയ്യിദ് ഇമ്പിച്ചിക്കോയ തങ്ങള്‍ രിഫാഈയും മര്‍ഹൂം രിഫാഈ പി. പി തങ്ങള്‍ ഗ്രൂപ്പ് ഉപഹാരം സയ്യിദ് അബ്ദുറഷീദ് തങ്ങള്‍ രിഫാഈയും. രിഫാഈ ജോല്ലറി ഗ്രൂപ്പ് ഉപഹാരം സയ്യിദ് ശിഹാബുദ്ധീന്‍ തങ്ങള്‍ രിഫാഈയും നല്‍കി. സയ്യിദ് സബാഹുദ്ധീന്‍ രിഫാഈ തങ്ങളെ കുറിച്ചുള്ള അറബി കവിത സയ്യിദ് ഉബൈദ് ഫൈസി രിഫാഈ ആലപിച്ചു. സയ്യിദ് അബൂതാഹിര്‍ ലത്തീഫിരിഫാഈ. സയ്യിദ് സുഹൈല്‍ രിഫാഈ. സയ്യിദ് മഷ്ഹൂര്‍ രിഫാഈ. എന്നിവര്‍ പങ്കെടുത്തു

Continue Reading

Trending