ആലപ്പുഴ: ഹരിപ്പാട് 19കാരനെ ക്രിക്കറ്റ് സ്റ്റമ്പിന് തലക്കടിച്ച് കൊലപ്പെടുത്തിയ കേസില്‍ നാലുപ്രതികളും കുറ്റക്കാരെന്ന് ആലപ്പുഴ ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി. ശിക്ഷാവിധി നാളെ പ്രഖ്യാപിക്കും.

ഹരിപ്പാട് സ്വദേശി ശരത്ചന്ദ്രനാണ് ക്രിക്കറ്റ് സ്റ്റമ്പു കൊണ്ട് തലക്ക് അടിയേറ്റു കൊല്ലപ്പെട്ടത്. ക്രിക്കറ്റ് കളി സ്ഥലത്തെ പരസ്യ മദ്യപാനം ചോദ്യം ചെയ്തതിനെ തുടര്‍ന്നായിരുന്നു കൊലപാതകം.

പള്ളിപ്പാട് സ്വദേശികളും സഹോദരങ്ങളും ആയ ശ്യാം ദാസ്, ശാരോണ്‍ ദാസ് എന്നിവര്‍ മുഖ്യ പ്രതികളും സുഹൃത്തുക്കളായ ഹരീഷ്, സുനില്‍കുമാര്‍ എന്നിവര്‍ കൂട്ടുപ്രതികളും ആണ്.