തൃശൂര്‍: പറവട്ടാനി ചുങ്കത്ത് യുവാവ് വെട്ടേറ്റ് മരിച്ചു. ഒല്ലൂക്കര സ്വദേശി ഷെമീര്‍(38) ആണ് മരിച്ചത്.ഓട്ടോയില്‍ എത്തിയ ഒരു സംഘം ഷെമീറിനെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഷെമീറിനെ ഉടന്‍ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

മീന്‍ കച്ചവടവുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലയില്‍ കലാശിച്ചത് എന്നാണ് സൂചന. ഒട്ടേറെ ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് ഷെമീര്‍. വ്യക്തി വൈരാഗ്യമാണ് കൊലക്ക് കാരണമെന്ന് സിറ്റി പൊലീസ് കമ്മീഷണര്‍ ആര്‍.ആദിത്യ വ്യക്തമാക്കി.

പ്രതികള്‍ക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു.