ഹൈദരാബാദ്: സാമൂഹ്യപ്രശ്‌നങ്ങളില്‍ അവബോധം നല്‍കി ഇന്ത്യയുടെ മുഴുവന്‍ ബുള്ളറ്റില്‍ പര്യടനം നടത്തിയ സന ഇഖ്ബാല്‍ വാഹനാപകടത്തില്‍ മരിച്ചു. ഇന്നു പുലര്‍ച്ചെ 3.30ഓടെ ഹൈദരാബാദിനു സമീപത്തുണ്ടായ കാറപകടത്തിലാണ് സംഭവം. തലക്ക് ഗുരുതരമായി പരിക്കേറ്റ സനയെ സമീപത്തെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സനയുടെ ഭര്‍ത്താവ് അബ്ദുല്‍ നദീമാണ് കാര്‍ ഓടിച്ചിരുന്നത്. നദീമിനും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ടോലിചോവ്കിയിലെ വീട്ടിലേക്ക് മടങ്ങുംവഴി റോഡിലെ ഡിവൈഡറില്‍ തട്ടിയാണ് കാര്‍ അപകടത്തില്‍പ്പെട്ടെന്ന് പൊലീസ് പറഞ്ഞു.

Sana Iqbal
വിഷാദരോഗത്തിനും ആത്മഹത്യാ പ്രവണതക്കുമെതിരെ ബോധവല്‍ക്കരണം ലക്ഷ്യമിട്ടാണ് സന ഇഖ്ബാല്‍ ഒറ്റക്ക് ബുള്ളറ്റില്‍ രാജ്്യത്തുടനീളം ബുള്ളറ്റില്‍ സഞ്ചരിച്ചത്. ആത്മഹത്യക്കെതിരായ ബോധവല്‍ക്കരണത്തിന്റെ ഭാഗമായി കളമശ്ശേരി എസ്.സി.എം.എസ് കാമ്പസിലും സന എത്തിയിരുന്നു.