Connect with us

Sports

ധോണിന്ദ്രജാലം 100

Published

on

ജയ്പ്പൂര്‍: അവസാനം വരെ ആവേശം….. അവസാന പന്തില്‍ ചെന്നൈക്ക് വേണ്ടത് മൂന്ന് റണ്‍… ബൗളര്‍ ബെന്‍ സ്‌റ്റോക്ക്‌സ്… ന്യൂസിലാന്‍ഡുകാരനായ സാന്റര്‍ പക്ഷേ പന്ത് ഗ്യാലറിയിലാണ് എത്തിച്ചത്…. ചാമ്പ്യന്‍ഷിപ്പില്‍ നിലവിലെ ചാമ്പ്യന്മാരുടെ ആറാമത് വിജയം… സംഭവബഹുലമായിരുന്നു അവസാന ഓവര്‍. 43 പന്തില്‍ 58 റണ്‍സുമായി കളം നിറഞ്ഞ മഹേന്ദ്രസിംഗ് ധോണി ടീമിനെ ജയിപ്പിക്കുമെന്ന് കരുതിയ ഘട്ടത്തിലാണ് ബെന്‍ സ്റ്റോക്ക്‌സ് ചെന്നൈ നായകനെ ക്ലീന്‍ ബൗള്‍ഡാക്കിയത്. പിറകെ വന്നത് സാന്റര്‍…. നേരിട്ട രണ്ടാം പന്ത് നോബോള്‍ എന്ന് ആദ്യം അമ്പയര്‍ വിളിച്ചിരുന്നു. പക്ഷേ പിന്നീട് അദ്ദേഹം തീരുമാനം മാറ്റിയപ്പോള്‍ ഡ്രസ്സിംഗ് റൂമില്‍ നിന്ന് ധോണി ക്രീസിലെത്തി. അമ്പയരെ ചോദ്യം ചെയ്തു. അദ്ദേഹം തീരുമാനം മാറ്റിയില്ല. പക്ഷേ സാന്റര്‍ സമ്മര്‍ദ്ദത്തിലും അവസാന പന്ത് ഗ്യാലറിയിലെത്തിച്ചതോടെ ധോണിയും കൈയ്യടിച്ചു. ജയിക്കാന്‍ 152 റണ്‍സ് എന്ന ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ചെന്നൈക്ക് 24 റണ്‍സ് നേടുന്നതിനിടെ നാല് വിക്കറ്റ് നഷ്ടമായിരുന്നു. ഇവിടെ നിന്നാണ് ധോണിയും റായിഡുവും ഒരുമിച്ചത്. ഇതോടെ ഒരേ നായകന്റെ നേതൃത്വത്തില്‍ ഐപിഎല്ലില്‍ ഒരു ടീമിനെ 100 മത്സരങ്ങളില്‍ വിജയിപ്പിച്ചു എന്ന നേട്ടവും ധോണിയുടെ കിരീടത്തിലെ പൊന്‍തൂവലായി.

സ്വന്തം മൈതാനത്ത് ശക്തരായ കാണികളുടെ പിന്‍ബലത്തിലും രാജസ്ഥാന്‍ റോയല്‍സിന്റെ ബാറ്റിംഗ് വിശ്വാസ്യത പുലര്‍ത്തിയില്ല. 151 റണ്‍സാണ് ടീമിന് ആദ്യം ബാറ്റ് ചെയ്ത് നേടാനായത്. അതില്‍ തന്നെ ഒരു അര്‍ധ ശതകം പോലുമുണ്ടായിരുന്നില്ല. 28 റണ്‍സ് നേടിയ ബെന്‍ സ്‌റ്റോക്ക്‌സായിരുന്നു ടോപ് സ്‌ക്കോറര്‍. മലയാളി താരം സഞ്ജു സാംസണ്‍ പരുക്കില്‍ നിന്ന് മുക്തനായി തിരിച്ചെത്തിയെങ്കിലും ആറ് പന്തില്‍ ആറ് റണ്‍ മാത്രമായിരുന്നു സമ്പാദ്യം. ഓപ്പണിംഗിലാണ് റോയല്‍സിന്റെ പ്രശ്‌നം ആരംഭിക്കുന്നത്. ആദ്യ മല്‍സരം മാറ്റിനിര്‍ത്തിയാല്‍ അജിങ്ക്യ രഹാനെ- ജോസ് ബട്‌ലര്‍ ഓപ്പണിംഗ് സഖ്യം ദുരന്തമാണ്. ലോകകപ്പിനുളള ഇന്ത്യന്‍ ഏകദിന സംഘത്തില്‍ ഇടം തേടുന്ന രഹാനെക്ക് 14 റണ്‍സ് മാത്രമാണ് ഇന്നലെ നേടാനായത്. മഹേന്ദ്രസിംഗ് ധോണിയുടെ വജ്രായുധമായ ദീപക് ചാഹറിന്റെ പന്തില്‍ രഹാനെ വിക്കറ്റിന് മുന്നിവല്‍ കുരുങ്ങുകയായിരുന്നു. ഗംഭീര തുടക്കമായിരുന്നു ബട്‌ലര്‍ക്ക് ലഭിച്ചത്. ഒരു സിക്‌സറും നാല് ബൗണ്ടറികളുമായി 10 പന്തില്‍ 23 റണ്‍സ് നേടിയ ഇംഗ്ലീഷുകാരന്‍ ശ്രാദ്ധൂല്‍ ഠാക്കുറിന് വിക്കറ്റ് നല്‍കി. സഞ്ജു ബൗണ്ടറി നേടി വിശ്വാസം പ്രകടിപ്പിച്ചെങ്കിലും ന്യൂസിലാന്‍ഡുകാരന്‍ മിച്ചല്‍ സാന്ററുടെ പന്തില്‍ പുറത്തായി. പിന്നെ പ്രതീക്ഷകളത്രയും ഓസ്‌ട്രേലിയക്കാരന്‍ സ്റ്റീവന്‍ സ്മിത്തിലായിരുന്നു. അവസാന മല്‍സരത്തില്‍ മികച്ച സ്‌ക്കോര്‍ നേടിയിട്ടും അവസാനത്തില്‍ കൂറ്റനടികള്‍ക്ക്് കഴിയാതിരുന്ന സ്മിത്ത് രവീന്ദു ജഡേജയുടെ സ്പിന്നില്‍ പുറത്താവുമ്പോള്‍ 15 റണ്‍സായിരുന്നു നേടിയത്. ഇംഗ്ലീഷ് ക്രിക്കറ്റിലെ കൂറ്റനടിക്കാരനായ സ്റ്റോക്‌സിന് പിന്തുണ നല്‍കാന്‍ വിലാസമുള്ള ബാറ്റ്‌സ്മാന്മാര്‍ ഉണ്ടായിരുന്നില്ല. അവസാനത്തില്‍ ജോഫ്ര ആര്‍ച്ചറാണ് സ്‌ക്കോര്‍ 150 കടത്തിയത്.

News

ഫ്രാന്‍സും നെതര്‍ലന്‍ഡ്‌സും ഇന്ന് നേര്‍ക്കുനേര്‍

ഫുട്‌ബോള്‍ ലോകം കാത്തിരിക്കുന്നത് ഫ്രാന്‍സും നെതര്‍ലന്‍ഡ്‌സും തമ്മിലുള്ള അങ്കത്തിന് തന്നെ.

Published

on

ലണ്ടന്‍: നായകന്‍ കിലിയന്‍ എംബാപ്പേ ഇന്നിറങ്ങുന്നു-യൂറോയിലെ പ്രതിയോഗികള്‍ കരുത്തരായ നെതര്‍ലന്‍ഡ്‌സ്. ഈ തകര്‍പ്പന്‍ അങ്കം ഉള്‍പ്പെടെ ഇന്ന് വന്‍കരയില്‍ നടക്കുന്നത് കിടിലന്‍ യൂറോ യോഗ്യതാ അങ്കങ്ങള്‍. ഫുട്‌ബോള്‍ ലോകം കാത്തിരിക്കുന്നത് ഫ്രാന്‍സും നെതര്‍ലന്‍ഡ്‌സും തമ്മിലുള്ള അങ്കത്തിന് തന്നെ.

വന്‍കരയിലെ പ്രബലാരയ രണ്ട് ടീമുകള്‍. ഫ്രാന്‍സിനെ നയിക്കുന്നത് അവരുടെ ഏറ്റവും പ്രായം കുറഞ്ഞ നായകനായ കിലിയന്‍ എംബാപ്പേ. ഖത്തര്‍ ലോകകപ്പില്‍ ഫ്രാന്‍സിനെ രണ്ടാം സ്ഥാനത്തേക്ക് നയിച്ച ഗോള്‍ക്കീപ്പര്‍ ഹ്യൂഗോ ലോറിസ് രാജ്യാന്തര ഫുട്‌ബോള്‍ വിട്ടതിനെ തുടര്‍ന്നാണ് പുതിയ നായകനെ കോച്ച് ദിദിയര്‍ ദെഷാംപ്‌സ് പ്രഖ്യാപിച്ചത്. ടീമിലെ സീനിയറായ അന്റോണിയോ ഗ്രിസ്മാന്‍, ഒലിവര്‍ ജിറോര്‍ദ് തുടങ്ങിയവരെ തഴഞ്ഞാണ് എംബാപ്പേക്ക് കപ്പിത്താന്‍ പട്ടം കോച്ച് നല്‍കിയത്. ഇതിനെതിരെ ഗ്രിസ്മാന്‍ രംഗത്തുണ്ട്. എംബാപ്പേയും ഗ്രിസ്മാനും തമ്മില്‍ പ്രശ്‌നങ്ങളില്ല എന്ന് വരുത്താന്‍ ഇരുവരും തമ്മിലുള്ള പ്ലേ സ്റ്റേഷന്‍ ചിത്രങ്ങള്‍ ഷെയര്‍ ചെയ്യപ്പെട്ടിട്ടുണ്ട്. വൈസ് ക്യാപ്റ്റനായ ഗ്രിസ്മാന്‍ ഇന്ന് കളിക്കുന്ന സംഘത്തിലുണ്ട്. ലോക ഫുട്‌ബോളിലെ ഏറ്റവും മികച്ച യുവതാരമായി അറിയപ്പെടുന്ന എംബാപ്പേ നയിക്കുന്ന ഫ്രാന്‍സിനെതിരെ ഡച്ച്് സംഘത്തെ നയിക്കുന്നത് വിര്‍ജില്‍ വാന്‍ ഡിജിക്കാണ്.

ഖത്തര്‍ ലോകകപ്പിലെ ഫൈനല്‍ തോല്‍വിക്ക് ശേഷം ഫ്രാന്‍സ് രാജ്യാന്തര മല്‍സരം കളിച്ചിരുന്നില്ല. ഖത്തറില്‍ തകര്‍പ്പന്‍ പ്രകടനം നടത്തി മുന്നേറിയ ടീം അവസാന മല്‍സരത്തിലാണ് മെസിയുടെ അര്‍ജന്റീനയോട് പരാജയപ്പെട്ടത്. ലുസൈല്‍ സ്‌റ്റേഡിയത്തിലെ കലാശത്തില്‍ തുടക്കത്തില്‍ രണ്ട് ഗോളിന് അര്‍ജന്റീന ലീഡ് ചെയ്തപ്പോള്‍ അവസാനത്തില്‍ രണ്ട് മിനുട്ടിനിടെ രണ്ട് ഗോളുകള്‍ നേടിയാണ് എംബാപ്പേയിലുടെ ടീം തിരികെ വന്നത്. അധികസമയത്ത്് മെസിയിലുടെ വീണ്ടും അര്‍ജന്റീന ലീഡ് നേടിയപ്പോള്‍ എംബാപ്പേയിലുടെ ഫ്രാന്‍സ് സമനില നേടി. ഷൂട്ടൗട്ടിലായിരുന്നു അര്‍ജന്റീനിയന്‍ ഗോള്‍ക്കീപ്പര്‍ എമിലിയാനോ മാര്‍ട്ടിനസിന്റെ മികവില്‍ മെസിയും സംഘവും ജേതാക്കളായത്. വിജയത്തുടക്കമാണ് താന്‍ ആഗ്രഹിക്കുന്നതെന്ന് ഇന്നലെ പരിശീലനത്തിന് ശേഷം സംസാരിക്കവെ എംബാപ്പേ പറഞ്ഞു. പുതിയ നായകനെ ചൊല്ലി ടീമില്‍ അഭിപ്രായഭിന്നതയില്ലെന്ന് കോച്ചി ദെഷാംപ്‌സും പ്രതികരിച്ചു.

Continue Reading

News

വനിത പ്രീമിയര്‍ ലീഗ്; ഇന്ന് എലിമിനേറ്റര്‍ അങ്കം

ഈ മല്‍സരത്തില്‍ വിജയം സ്വന്തമാക്കുന്നവരായിരിക്കും ഡല്‍ഹി ക്യാപിറ്റല്‍സുമായി ഫൈനല്‍ കളിക്കുക.

Published

on

മുംബൈ: ഡി.വൈ പാട്ടില്‍ സ്‌റ്റേഡിയത്തില്‍ ഇന്ന് വനിതകളുടെ തീപ്പാറും പോരാട്ടം. പ്രഥമ ഇന്ത്യന്‍ വനിതാ പ്രീമിയര്‍ ലീഗ് ക്രിക്കറ്റ് എലിമിനേറ്ററില്‍ കരുത്തരായ മുംബൈ ഇന്ത്യന്‍സും അട്ടിമറിക്കാരായ യു.പി വാരിയേഴ്‌സും നേര്‍ക്കുനേര്‍. ഈ മല്‍സരത്തില്‍ വിജയം സ്വന്തമാക്കുന്നവരായിരിക്കും ഡല്‍ഹി ക്യാപിറ്റല്‍സുമായി ഫൈനല്‍ കളിക്കുക. വളരെ ഗംഭീരമായി തുടങ്ങി ഇടക്കൊന്ന് പതറിയവരാണ് ഹര്‍മന്‍പ്രീത് കൗറിന്റെ മുംബൈ. സ്മൃതി മന്ദാന നയിച്ച ബെംഗളുരു സൂപ്പര്‍ സംഘത്തെയും പിറകിലാക്കി എലിമിനേറ്ററില്‍ എത്തിയവരാണ് യു.പി. അവരുടെ പ്രതീക്ഷ പരുക്കില്‍ നിന്നും മുക്തയായി എത്തുന്ന ഗ്രേസ് ഹാരിസാണെങ്കില്‍ മുംബൈയുടെ തുരുപ്പ് ചീട്ട് നായിക ഹര്‍മന്‍ പ്രീത് തന്നെ.

അതിനിര്‍ണായക മല്‍സരത്തില്‍ ഗുജറാത്തുകാരെ വിറപ്പിച്ചാണ് യു.പിക്കാരുടെ വരവ്. ഗ്രേസ് ഹാരിസ് പ്രകടിപ്പിച്ച മികവിലായിരുന്നു ത്രില്ലര്‍ വിജയം. ഇത് വരെ കളിച്ച മല്‍സരങ്ങളില്‍ നിന്നായി 1161 റണ്‍സാണ് യു.പി വനിതകള്‍ സ്വന്തമാക്കിയത്. ഇതില്‍ 663 റണ്‍സും സംഭാവന ചെയ്ത മധ്യനിരയില്‍ തന്നെയാണ് ടീമിന്റെ പ്രതീക്ഷ. ഹാരിസിനെ കൂടാതെ താഹില മക്ഗ്രാത്തും അപാര ഫോമില്‍ കളിക്കുന്നത് മുംബൈക്ക് വെല്ലുവിളിയാണ്.മുംബൈക്ക്് ടെന്‍ഷന്‍ അവസാനം കളിച്ച മൂന്ന് മല്‍സരങ്ങളില്‍ രണ്ടിലും തോറ്റതാണ്. ഹര്‍മന്‍പ്രീത് നയിക്കുന്ന മധ്യനിരയാണ് ടീമിന്റെ നട്ടെല്ല്. അമേലിയ കെര്‍, പുജാ വട്‌സാര്‍ക്കര്‍, ഇസി വോംഗ് എന്നിവരും സാമാന്യം നന്നായി കളിക്കുന്നു.

 

Continue Reading

india

ഏഷ്യാ കപ്പിന് പാകിസ്ഥാൻ ആതിഥേയത്വം വഹിച്ചേക്കും; ഇന്ത്യയുടെ മത്സരങ്ങൾ മറ്റ് രാജ്യങ്ങളിൽ നടത്തും

പാകിസ്ഥാനെതിരെ ഉൾ‌പ്പെടെ അഞ്ച് കളികളാണ് ഇന്ത്യക്കുള്ളത്.

Published

on

ഈ വർഷത്തെ ഏഷ്യാകപ്പ് ചാമ്പ്യൻഷിപ്പിന് പാകിസ്ഥാൻ വേദിയാകുമെന്ന് റിപ്പോർട്ടുകൾ.അതെ സമയം ഇന്ത്യയുടെ മത്സരങ്ങള്‍ പാകിസ്ഥാന് പുറത്ത് മറ്റു രാജ്യങ്ങളിൽ നടത്തുമെന്നാണ് വിവരം.യുഎഇ, ഒമാൻ, ശ്രീലങ്ക, ഇംഗ്ലണ്ട് അടക്കമുള്ള ഇടങ്ങളാണ് ഇന്ത്യയുടെ മത്സരങ്ങൾക്കായി പരിഗണിക്കുന്നത്
ഏഷ്യൻ രാജ്യങ്ങൾ പങ്കെടുക്കുന്ന 50 ഓവർ മത്സരങ്ങളുടെ ടൂര്‍ണമെന്റ് സെപ്റ്റംബറിൽ നടത്താനാണ് തീരുമാനം.പാകിസ്ഥാനെതിരെ ഉൾ‌പ്പെടെ അഞ്ച് കളികളാണ് ഇന്ത്യക്കുള്ളത്.

Continue Reading

Trending