കൊച്ചി: വിദേശത്തേക്കു ഡോളര്‍ കടത്തിയെന്ന കേസില്‍ നിയമസഭ സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണനെ ചോദ്യം ചെയ്യും. ഇതു സംബന്ധിച്ച് കസ്റ്റംസിനു നിയമോപദേശം ലഭിച്ചു. കസ്റ്റംസ് ആക്ട് പ്രകാരം ചോദ്യം ചെയ്യാമെന്ന് അസി. സോളിസിറ്റര്‍ ജനറല്‍ പി.വിജയകുമാറാണു നിയമോപദേശം നല്‍കിയത്.

സഭാ സമ്മേളനത്തിനു ശേഷമായിരിക്കും ചോദ്യം ചെയ്യലുണ്ടാവുക. സഭയോടുള്ള ആദരസൂചകമായാണ് സഭ സമ്മേളിക്കുന്ന വേളയില്‍ ചോദ്യംചെയ്യല്‍ ഒഴിവാക്കാന്‍ നിര്‍ദേശിച്ചത്. നിയമോപദേശം ഇമെയിലായി കസ്റ്റംസ് പ്രിവന്റീവ് കമ്മിഷണര്‍ക്ക് അയച്ചെന്നാണു വിവരം.

കേസില്‍ പ്രതികളായ സ്വപ്ന സുരേഷും പി.എസ്.സരിത്തും നല്‍കിയ മൊഴികളുടെ അടിസ്ഥാനത്തില്‍ തുടരന്വേഷണത്തിനാണു സ്പീക്കറെ ചോദ്യം ചെയ്യുന്നത്. സ്പീക്കറുടെ അസി. പ്രൈവറ്റ് സെക്രട്ടറിയെ കഴിഞ്ഞദിവസം ചോദ്യം ചെയ്തിരുന്നു. സ