kerala
5,500 രൂപ ചിലവില്‍ സൈക്കിള്‍ ബൈക്ക് നിര്‍മിച്ച് പതിനാലുകാരന്
ലോക്ഡൗണ്‍ കാലത്ത് വെറും 5500 രൂപ ചിലവില്‍ സൂപ്പര്‍ സൈക്കിള്‍ ബൈക്ക് നിര്‍മിച്ച് സ്റ്റാര്‍ ആയിരിക്കുകയാണ് കൂട്ടിലങ്ങാടി കടുങ്ങൂത്ത് സ്വദേശി പതിനാലുകാരനായ മുന്‍തദിര്‍
റഊഫ് കൂട്ടിലങ്ങാടി
കൂട്ടിലങ്ങാടി (മലപ്പുറം): ലോക്ഡൗണ്‍ കാലത്ത് വെറും 5500 രൂപ ചിലവില്‍ സൂപ്പര്‍ സൈക്കിള്‍ ബൈക്ക് നിര്‍മിച്ച് സ്റ്റാര്‍ ആയിരിക്കുകയാണ് കൂട്ടിലങ്ങാടി കടുങ്ങൂത്ത് സ്വദേശി പതിനാലുകാരനായ മുന്‍തദിര്‍. പയ്യോളി ജിയുപി സ്കൂള്‍ അധ്യാപകന് ഉസ്മാന്റെയും സൗദയുടെയും നാല് മക്കളില്‍ ഇളയവനായ മുന്‍തദിര്‍ മക്കരപറമ്പ ഗവ. ഹയര്‍സെക്കണ്ടറി ഹൈസ്കൂള്‍ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്.
കൂട്ടിലങ്ങാടി ജി.യു.പി.സ്കൂളില്‍ പഠിക്കവെ കഴിഞ്ഞ വര്‍ഷം സ്കൂള്‍ ശാസ്ത്രമേളയില്‍ ഓട്ടോമാറ്റിക് ഹൈഡ്രോളിക് സ്ട്രെക്ചറും ഹെലികാമും നിര്‍മ്മിച്ച് രണ്ടാം സ്ഥാനവും എ ഗ്രേഡ് നേടിയ പിന്‍ബലത്തിലാണ് സൈക്കിള്‍ ബൈക്ക് നിര്‍മ്മിക്കുന്നതിന് പ്രചോദനമായതെന്ന് മുന്‍തദിര്‍ പറയുന്നു.
പഴയ ബൈക്കിന്റെ പാര്‍ട്സുകളും പഴയ പൈപ്പും ഉപയോഗിച്ചായിരുന്നു നിര്‍മ്മാണം. കാഴ്ചക്ക് സൈക്കിളിന്റെ രൂപവും എന്നാല്‍ ബൈക്കിന്റെ പ്രവര്‍ത്തനവും ആണ്. സൈക്കിള്‍ ബൈക്കിന്റെ രൂപഘടന ആദ്യം വരച്ചുണ്ടാക്കുകയായിരുന്നു. ശേഷം പിതൃ സഹോദരന്റെ ഇന്റസ്ട്രിയല്‍ വര്‍ക് ഷാപ്പില് വെച്ച് അയല്‍ വീട്ടില്‍ ഒഴിവാക്കിയ പഴയ ബൈക്കിന്റെ യന്ത്രഭാഗങ്ങള്‍ നന്നാക്കിയെടുത്തായിരുന്നു നിര്‍മ്മാണം. വാട്ടര്‍ ബോട്ടിലാണ് ഇന്ധന ടാങ്കായി ഉപയോഗിച്ചത്. 5500 രൂപ മാത്രമാണ് ചിലവു 1 വന്നത്. മൂന്ന് ദിവസം കൊണ്ടാണ് നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. കുത്തനെയുള്ള കയറ്റമെല്ലാം നിഷ്പ്രയാസം കയറുന്ന ബൈക്കിന് പത്ത് കിലോമീറ്റര്‍ മൈലേജ് ഉണ്ട്.പെട്രോള്‍ വില അനന്തമായി കയറിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ഇനി ഇലക്ട്രിക് സൈക്കിള്‍ ബൈക്ക് ഉണ്ടാക്കാനുള്ള ഒരുക്കത്തിലാണ് മുന്‍തദിര്‍.
kerala
സിപിഎം പാര്‍ട്ടി ഓഫീസ് നിര്‍മാണത്തിന് വായ്പ നല്കിയ പണം മടക്കി നല്‍കിയില്ല; ബ്രാഞ്ച് അംഗം പാര്‍ട്ടി വിട്ടു
. പാര്‍ട്ടി നേതൃത്വം ഭീഷണിപ്പെടുത്തിയെന്ന് ചൂണ്ടിക്കാട്ടി ഇടുക്കി തൊടുപുഴ കാരിക്കോട് ബ്രാഞ്ച് അംഗം അബ്ബാസ് ഇബ്രാഹിമാണ് പാര്‍ട്ടി വിട്ടത്.
ഇടുക്കിയില്‍ സിപിഎം പാര്‍ട്ടി ഓഫീസ് നിര്‍മാണത്തിന് വായ്പ നല്കിയ പണം മടക്കി നല്‍കാത്തതിനെതിരെ സംസ്ഥാന നേതൃത്വത്തിന് പരാതി നല്കിയ ബ്രാഞ്ച് അംഗം പാര്‍ട്ടി വിട്ടു. പാര്‍ട്ടി നേതൃത്വം ഭീഷണിപ്പെടുത്തിയെന്ന് ചൂണ്ടിക്കാട്ടി ഇടുക്കി തൊടുപുഴ കാരിക്കോട് ബ്രാഞ്ച് അംഗം അബ്ബാസ് ഇബ്രാഹിമാണ് പാര്‍ട്ടി വിട്ടത്.
അബ്ബാസ് ഇബ്രാഹിമും ഭാര്യയും സിപിഎം തൊടുപുഴ ഈസ്റ്റ് ഏരിയ കമ്മിറ്റി കോടിയേരി സ്മാരക മന്ദിരത്തിന്റെ നിര്‍മാണത്തിനായാണ് എട്ട് ലക്ഷം രൂപ പാര്‍ട്ടി നേതൃത്വത്തിന് വായ്പ നല്‍കിയത്. മൂന്നുമാസത്തിനകം പണം തിരികെ നല്‍കുമെന്നായിരുന്നു ഉറപ്പ്. ഇത് പാലിക്കാതെ വന്നതോടെ ഇരുവരും സംസ്ഥാന നേതൃത്വത്തിന് പരാതി നല്കി.
എന്നാല്‍ പരാതി വ്യാജമാണെന്ന് സിപിഎം ജില്ല നേതൃത്വം വിശദീകരിച്ചെങ്കിലും പിന്നീട് അബ്ബാസിന് പണം തിരികെ നല്കി. താന്‍ ആരോപണം ഉന്നയിച്ച ജില്ല സെക്രട്ടേറിയേറ്റ് അംഗത്തെ തനിക്കെതിരെയുള്ള അന്വേഷണ കമ്മീഷന്റെ ചുമതല ഏല്‍പ്പിച്ചത് തന്നെ പുറത്താക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്ന് അബ്ബാസ് പറഞ്ഞു.
സംസ്ഥാനത്ത് ഇന്നും സ്വര്‍ണവിലയില്‍ വര്‍ധന. ഒരു ഗ്രാം സ്വര്‍ണത്തിന് 60 രൂപയുടെ വര്‍ധനയാണ് ഇന്ന് രേഖപ്പെടുത്തിയത്. 11,960 രൂപയായാണ് ഗ്രാമിന്റെ വില വര്‍ധിച്ചത്. പവന്റെ വിലയില്‍ 480 രൂപയുടെ വര്‍ധനയുണ്ടായി. 95,680 രൂപയായാണ് പവന്റെ വില ഉയര്‍ന്നത്. കഴിഞ്ഞ കുറേ ദിവസങ്ങളായി സ്വര്‍ണവിലയില്‍ വര്‍ധന രേഖപ്പെടുത്തുകയാണ്. 18 കാരറ്റ് സ്വര്‍ണത്തിന്റെ വില ഗ്രാമിന് 9,835 രൂപയായി. 50 രൂപയുടെ വര്‍ധനയാണ് ഇന്ന് രേഖപ്പെടുത്തിയത്. 14 കാരറ്റ് സ്വര്‍ണത്തിന്റെ വില ഗ്രാമിന് 35 രൂപ ഉയര്‍ന്ന് 7,660 രൂപയായി.
അന്താരാഷ്ട്ര വിപണിയിലും സ്വര്‍ണവില ഉയരുകയാണ്. സ്പോട്ട് ഗോള്‍ഡിന്റെ വില ട്രോയ് ഔണ്‍സിന് 4,238.02 ഡോളറിലേക്ക് എത്തി. സ്പോട്ട് സില്‍വറിന്റെ വിലയും ഉയര്‍ന്നു. 0.71 ഡോളര്‍ ഉയര്‍ന്ന് സില്‍വറിന്റെ വില 57.16 ഡോളറായി. 1.26 ശതമാനം വര്‍ധനയാണ് വെള്ളിക്കുണ്ടായത്.
kerala
കിഫ്ബി മസാല ബോണ്ടില്‍ ഫെമ ചട്ടലംഘനം; മുഖ്യമന്ത്രിക്ക് ഇ.ഡി നോട്ടീസ്
മൂന്നുവര്‍ഷം നീണ്ട അന്വേഷണത്തിന് പിന്നാലെയാണ് നടപടി.
കിഫ്ബിയുടെ മസാല ബോണ്ട് ഇടപാടില്‍ മുഖ്യമന്ത്രിക്ക് ഇഡി നോട്ടീസ്. അന്വേഷണത്തില്‍ ഫെമ ചട്ടലംഘനം കണ്ടെത്തിയതിനെ തുടര്‍ന്നാണ് മുഖ്യമന്ത്രിക്ക് ഇഡി നോട്ടീസ് കാരണം കാണിക്കല്‍ നല്‍കിയത്. മൂന്നുവര്‍ഷം നീണ്ട അന്വേഷണത്തിന് പിന്നാലെയാണ് നടപടി.
കിഫ്ബി എം.ഡി കെ.എം എബ്രഹാം, മുന്‍മന്ത്രി തോമസ് ഐസക് എന്നിവര്‍ക്കും നോട്ടീസ് നല്‍കിയിട്ടുണ്ട്. നേരിട്ടോ അഭിഭാഷകന് വഴിയോ വിശദീകരണം നല്കാന് ഉത്തരവ്. മസാലബോണ്ട് വഴി കണ്ടെത്തിയ പണം അടിസ്ഥാന സൗകര്യ വികസന പദ്ധതികള്‍ക്ക് ഉപയോഗിച്ചത് ചട്ടലംഘനമെന്നാണ് കണ്ടെത്തല്‍. ഫെമ നിയമലംഘനമടക്കം കണ്ടെത്തിയിട്ടുണ്ട്.
2019ല്‍ 9.72 പലിശയില്‍ ലണ്ടന്‍ സ്റ്റോക്ക് എക്സ്ചേഞ്ചില്‍ മസാല ബോണ്ട് ഇറക്കി 2150 കോടി രൂപയാണ് കിഫ്ബി സമാഹരിച്ചത്. 2019 ജനുവരി 17ന് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലാണ് ബോണ്ട് നടപടികള്‍ പൂര്‍ത്തിയാക്കാന്‍ തീരുമാനിച്ചത് . 2021ലാണ് ഇഡി അന്വേഷണം ആരംഭിക്കുന്നത്.
-
india3 days ago‘ബിഹാർ തെരഞ്ഞെടുപ്പിൽ വൻ അഴിമതിയും ക്രമക്കേടും’; തെളിവുകൾ പുറത്തുവിട്ട് ധ്രുവ് റാഠി
-
Environment3 days agoആകാശഗംഗയെക്കാള്‍ നാലിരട്ടി വലുപ്പമുള്ള ഭീമന് നെബുല കണ്ടെത്തി; മലപ്പുറം സ്വദേശിനി ഡോ. രഹന പയ്യശ്ശേരി ശാസ്ത്രലോകത്തെ വിസ്മയിപ്പിച്ചു
-
india3 days ago‘ബിജെപിയും തെരഞ്ഞെടുപ്പ് കമ്മീഷനും ചേർന്ന് വോട്ടെടുപ്പിനെ ഹൈജാക്ക് ചെയ്യുന്നു’; എസ്ഐആറിനെതിരെ അഖിലേഷ് യാദവ്
-
india3 days agoആധാർ ജനന രേഖയായി കണക്കാക്കാനാവില്ല; പുതിയ നടപടിയുമായി മഹാരാഷ്ട്രയും ഉത്തർപ്രദേശും
-
kerala2 days agoകൊയിലാണ്ടി എംഎല്‍എ കാനത്തില്‍ ജമീല അന്തരിച്ചു
-
kerala2 days agoകോഴിക്കോട് ബസ് സ്കൂട്ടറില്‍ ഇടിച്ച് വിദ്യാര്‍ഥിനി മരിച്ചു
-
Sports19 hours agoസെഞ്ചുറി നേടി കോലി, അര്‍ധസെഞ്ചുറിയടിച്ച് രോഹിത്ത്; ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഇന്ത്യക്ക് മികച്ച നേട്ടം
-
kerala3 days agoസംസ്ഥാനത്ത് അഞ്ച് ദിവസം മഴ തുടരും; ‘ദിത്വ ചുഴലിക്കാറ്റ്’ തമിഴ്നാട്-ആന്ധ്രാ തീരത്തേക്ക്

