Connect with us

kerala

കേരളത്തിൽ ചുഴലിക്കാറ്റ്; വ്യാപകമായി വ്യാജ മെസ്സേജുകൾ

ചുഴലിക്കാറ്റ് എന്ന പേരിൽ വ്യാപകമായി വ്യാജ മെസ്സേജുകൾ

Published

on



കേരളത്തിൽ ചുഴലിക്കാറ്റ് (cyclone) ആഞ്ഞടിക്കാൻ പോകുന്നു എന്ന നിലയ്ക്ക് വ്യാജ മെസ്സേജുകൾ വ്യാപകമായി സോഷ്യൽ മീഡിയകളിൽ പ്രചരിപ്പിച്ചു വരുന്നതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. എന്നാൽ ഇത്തരത്തിൽ ഒരു ചുഴലിക്കാറ്റും നിലവിലില്ലെന്ന് കാലാവസ്ഥ വകുപ്പ് അധികൃതർ വിശദമാക്കുന്നു.

കൂടാതെ കേരളത്തിൽ ഇപ്പോഴുത്തെ അവസ്ഥയിൽ ഒരു ചുഴലിക്കാറ്റും ആ സന്ദേശത്തിൽ പറയുന്ന ദിവസങ്ങളിൽ(ഒക്ടോബർ 20,21,22) കേന്ദ്ര കാലാവസ്ഥാ വകുപ്പ്
പ്രവചിച്ചിട്ടില്ല.

എന്നാൽ അതേ സമയം കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം പ്രകാരം നിലവിൽ തെക്കൻ തമിഴ്‌നാട് തീരത്തിനു സമീപം ചക്രവാതച്ചുഴി രൂപപ്പെട്ടിരിക്കുന്നു. അടുത്ത 2-3 ദിവസങ്ങളിൽ തുടരാൻ സാധ്യതയുണ്ട് . ഇതിന്റെ സ്വാധീനത്തിൽ ഒക്ടോബർ 20 മുതൽ 24 വരെ കേരളത്തിൽ വ്യാപകമായി ഇടി മിന്നലൊടു കൂടിയ മഴക്ക് സാധ്യതയുണ്ട്. ഒക്ടോബർ 21 നു ഒറ്റപ്പെട്ട ശക്തമായ മഴക്കും സാധ്യതയുണ്ട്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

യുവാവിനെ തട്ടിക്കൊണ്ടുപോകാനുള്ള ശ്രമം; നാലുപേര്‍ പൊലീസ് കസ്റ്റഡിയില്‍

. കാറില്‍ എത്തിയ സംഘം കാസര്‍കോട് സ്വദേശിയായ യുവാവിനെ ബലമായി കാറിലേക്കു കയറ്റാന്‍ ശ്രമിച്ചതായാണ് വിവരം.

Published

on

കോഴിക്കോട് നഗരത്തില്‍ യുവാവിനെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച നാലംഗ സംഘത്തെ ചേവായൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. കാറില്‍ എത്തിയ സംഘം കാസര്‍കോട് സ്വദേശിയായ യുവാവിനെ ബലമായി കാറിലേക്കു കയറ്റാന്‍ ശ്രമിച്ചതായാണ് വിവരം.

സംഭവത്തില്‍ പരിക്കേറ്റ യുവാവിനെ മുഖത്ത് ഉള്‍പ്പെടെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. എന്നാല്‍ അദ്ദേഹം ഔദ്യോഗികമായി പരാതി നല്‍കാന്‍ തയ്യാറല്ലെന്ന് പൊലീസ് അറിയിച്ചു.

ഇന്നലെ രാത്രിയോടെ യുവാവിനെ കാറില്‍ കൊണ്ടുപോകാനുള്ള ശ്രമം നടന്നുവെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് പൊലീസ് വാഹനത്തെ ട്രാക്ക് ചെയ്ത് പ്രതികളെ വേഗത്തില്‍ പിടികൂടുകയായിരുന്നു.

പണമിടപാടുമായി ബന്ധപ്പെട്ട തര്‍ക്കമാണ് സംഭവത്തിന് പിന്നിലെന്ന് പൊലീസ് പ്രാഥമികമായി കണ്ടെത്തിയിട്ടുണ്ട്. കാസര്‍കോട് സ്വദേശിയായ യുവാവ് ഏറെകാലമായി കോഴിക്കോട് താമസിക്കുന്ന ആളാണ്. കസ്റ്റഡിയില്‍ ഉള്ളവരും കോഴിക്കോട് സ്വദേശികളാണ്.

യുവാവ് പരാതി നല്‍കാന്‍ തയാറായാല്‍ മാത്രമേ കേസില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടാനാകൂവെന്നും അന്വേഷണം തുടരുമെന്നും പൊലീസ് അറിയിച്ചു.

 

Continue Reading

kerala

നെയ്യാര്‍ ഡാം ഷട്ടറുകള്‍ ഇന്ന് വീണ്ടും ഉയര്‍ത്തും; തെക്കന്‍ ജില്ലകളില്‍ ശക്തമായ മഴ തുടര്‍ന്നു

നിലവില്‍ ഷട്ടറുകള്‍ 160 സെന്റിമീറ്റര്‍ ഉയര്‍ത്തിയിരിക്കയാണ്.

Published

on

തിരുവനന്തപുരം: കനത്ത മഴയെ തുടര്‍ന്ന് നെയ്യാര്‍ ഡാമിലെ ജലനിരപ്പ് ഉയരുന്നതോടെ ഡാമിന്റെ നാല് ഷട്ടറുകളും ഇന്ന് രാവിലെ 10 മണിക്ക് 20 സെന്റിമീറ്റര്‍ വീതം കൂടി ഉയര്‍ത്തുമെന്ന് അധികൃതര്‍ അറിയിച്ചു. നിലവില്‍ ഷട്ടറുകള്‍ 160 സെന്റിമീറ്റര്‍ ഉയര്‍ത്തിയിരിക്കയാണ്. പുതുതായി 20 സെന്റിമീറ്റര്‍ കൂടി ഉയര്‍ത്തുന്നതോടെ ഷട്ടറുകള്‍ ആകെ 240 സെന്റിമീറ്ററായി ഉയരും.

ഡാമിന് സമീപത്തുള്ള പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. നെയ്യാര്‍ ഡാമിന് മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് നടപടി.

അതേസമയം, സംസ്ഥാനത്ത് തുടരുന്ന വ്യാപകമായ മഴ തെക്കന്‍ ജില്ലകളില്‍ ഇന്ന് കൂടി ശക്തമാകുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കുന്നത്. തിരുവനന്തപുരം മുതല്‍ എറണാകുളം വരെയുള്ള ഏഴ് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് നിലവിലുണ്ട് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം എന്നിവിടങ്ങളില്‍ തിങ്കളാഴ്ച മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

ഇടിമിന്നലോടുകൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ പ്രത്യേക മുന്‍കരുതല്‍ വേണമെന്നും, സന്നിധാനം, പമ്പ, നിലയ്ക്കല്‍ മേഖലകളില്‍ ഒറ്റപ്പെട്ട മഴകള്‍ ഉണ്ടാകാമെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.

 

Continue Reading

kerala

കോതമംഗലത്ത് 57കാരന്റെ മരണം കൊലപാതകമെന്ന് പൊലീസ്; ബന്ധു കസ്റ്റഡിയില്‍

ചാത്തമറ്റം ഇരട്ടക്കാലി സ്വദേശിയായ രാജന്‍ ആണ് കൊല്ലപ്പെട്ടത്.

Published

on

കോതമംഗലം: എറണാകുളം ജില്ലയിലെ കോതമംഗലത്ത് 57കാരന്റെ മരണം കൊലപാതകമാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. ചാത്തമറ്റം ഇരട്ടക്കാലി സ്വദേശിയായ രാജന്‍ ആണ് കൊല്ലപ്പെട്ടത്. വീട്ടിലെ മുറിക്കുള്ളില്‍ കട്ടിലിന് താഴെ രക്തം വാര്‍ന്ന നിലയില്‍ ഇന്നലെ മൃതദേഹം കണ്ടെത്തുകയായിരുന്നു.

വീട്ടിലെത്തിയ തിരഞ്ഞെടുപ്പ് പ്രചാരണ സംഘമാണ് സംഭവം ശ്രദ്ധയില്‍പ്പെട്ടതോടെ വിവരം പൊലീസിനെ അറിയിച്ചത്.

സംഭവുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന ബന്ധുവിനെ പോത്താനിക്കാട് പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കഴിഞ്ഞ ദിവസം ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടായിരുന്നുവെന്ന വിവരവും പൊലീസിന് ലഭിച്ചിട്ടുണ്ട്.

കസ്റ്റഡിയിലുള്ളയാളെ പൊലീസ് തിരക്കിട്ട് ചോദ്യം ചെയ്യുകയും, കൊലപാതകത്തിന്റെ വ്യക്തമായ കാരണങ്ങള്‍ പുറത്തുകൊണ്ടുവരുന്നതിനായി അന്വേഷണം ശക്തമാക്കിയിരിക്കുകയുമാണ്.

 

Continue Reading

Trending