പെട്രോൾ വില 200ൽ എത്തിയാൽ ബൈക്കിൽ മൂന്ന് പേർ വരെ സഞ്ചരിക്കാൻ സർക്കാർ അനുമതി നൽകേണ്ടിവരുമെന്ന് ബിജെപി നേതാവ്.ആസ്സാം ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷനും മുൻ മന്ത്രിയുമായിരുന്ന ബബീഷ് കലിതയാണ് വിചിത്ര വാദവുമായി രംഗത്തെത്തിയിരിക്കുന്നത്.

ആളുകൾ ആഡംബര വാഹനം ഉപയോഗിക്കുന്നത് കുറക്കാനും പകരം ഇരുചക്രവാഹനങ്ങളിൽ സഞ്ചരിച്ച് പെട്രോൾ ലഭിക്കാനും പെട്രോൾ വില 200ൽ എത്തിയാൽ മൂന്നാളുകളെ ഇരുചക്രവാഹനങ്ങളിൽ യാത്ര ചെയ്യാൻ സര്‍ക്കാര്‍ അനുവദിക്കണമെന്നും വാഹനനിർമാതാക്കൾ മൂന്ന് പേർക്ക് സഞ്ചരിക്കാൻ കഴിയുന്ന രീതിയിൽ സീറ്റുകൾ ക്രമീകരിക്കണം തുടങ്ങി നീളുന്നു അദ്ദേഹത്തിന്റെ വിചിത്ര വാദങ്ങൾ.