kerala

മോന്‍താ ചുഴലിക്കാറ്റ്; ശക്തമായ മഴയ്ക്ക് സാധ്യത, മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്

By webdesk18

October 27, 2025

ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദം ഇന്ന് മോന്‍താ ചുഴലിക്കാറ്റായി മാറും. ഇതിന്റെ സ്വാധീനത്തില്‍ തിങ്കളാഴ്ച കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് മുന്നറിയിപ്പ് നല്‍കി.ശക്തമായ മഴയ്ക്ക് സാധ്യതയുള്ള ആലപ്പുഴ, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളില്‍ മഞ്ഞ മുന്നറിയിപ്പുണ്ട്. ചൊവ്വാഴ്ച വൈകുന്നേരമോ രാത്രിയിലോ ആന്ധ്രാപ്രദേശിലെ കാക്കിനട തീരത്ത് മോന്‍താ ചുഴലിക്കാറ്റ് വീശാനാണ് സാധ്യത.