ആമിര്‍ ഖാന്റെ ദംഗലും ആയിരം കോടി ക്ലബ്ബിലെന്ന് അണിയറ പ്രവര്‍ത്തകരുടെ അവകാശവാദം. ബാഹുബലി 1000 കോടി ക്ലബ്ബില്‍ കയറിയതിനു പിന്നാലെയാണ് ദംഗലിന്റെ അണിയറ പ്രവര്‍ത്തകര്‍ അവകാശവാദവുമായി രംഗത്തെത്തിയിരിക്കുന്നത്. ഈ നേട്ടം കൈവരിക്കുന്ന ഇന്ത്യയിലെ രണ്ടാമത്തെ ചിത്രമാണിത്. ആമിര്‍ ഖാന്‍ തന്നെ ഈ വിവരം ആരാധകരുമായി പങ്കുവെച്ചു. ചൈനയിലെ റിലീസിലൂടെ കൈവരിച്ച ഗ്രോസ് കളക്ഷനാണ് ദംഗലിന് തുണയായത്. ചിത്രം റിലീസ് ചെയ്തിട്ട് അഞ്ച് മാസം പിന്നിട്ടു കഴിഞ്ഞു. 187.42 കോടിയാണ് ചൈനയിലെ കളക്ഷന്‍. നിതേഷ് തിവാരിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. തായ്‌വാനില്‍നിന്ന് 20 കോടിയാണ് ചിത്രം വാരിക്കൂട്ടിയത്.