കേരളത്തിലെ മഠത്തില്‍ നിന്ന് പീഡനശ്രമം നേരിടേണ്ടി വന്നതായി വെളിപ്പെടുത്തലുമായി സാമൂഹിക പ്രവര്‍ത്തക ദയാബായി. കന്യാസ്ത്രീകളുടെ സമരത്തോട് പ്രതികരിക്കുകയായിരുന്നു അവര്‍. സ്വയം പൊള്ളലേല്‍പ്പിച്ചാണ് മഠത്തിലായിരുന്നപ്പോള്‍ പീഡനശ്രമം ചെറുത്തത്.

വഴങ്ങാതെ വന്നപ്പോള്‍ സമ്മര്‍ദ്ദങ്ങളുണ്ടായതായും അവര്‍ പറഞ്ഞു. പീഡനക്കേസില്‍ ശക്തമായ നിലപാടുകളുമായി കന്യാസ്ത്രീകള്‍ സമരം ചെയ്യുന്നതില്‍ അതിയായ സന്തോഷമുണ്ടെന്നും ദയാബായി കൂട്ടിച്ചേര്‍ത്തു.