നടി കോഴിക്കോട് ശാരദ അന്തരിച്ചു. 84 വയസ്സായിരുന്നു. കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ ആയിരുന്നു അന്ത്യം. ഹൃദയാഘാതമായിരുന്നു.

നാടകങ്ങളിലൂടെ സിനിമയിലെത്തിയ ശാരദാ ടെലിവിഷൻ സിനിമാരംഗത്ത് സജീവസാന്നിധ്യമായിരുന്നു. 1979 അങ്കക്കുറി എന്ന സിനിമയിലാണ് ആദ്യം അഭിനയിച്ചത്. ഉത്സവപ്പിറ്റേന്ന് സദയം സല്ലാപം കിളിച്ചുണ്ടൻമാമ്പഴം അമ്മക്കിളിക്കൂട് തുടങ്ങി എൺപതോളം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. ടെലിവിഷൻ സീരിയൽ രംഗത്തും സജീവമായിരുന്നു.