kerala
പല്ല് വേദനയ്ക്ക് ശസ്ത്രക്രിയ നടത്തിയ നാല് വയസുകാരൻ മരിച്ചു; ചികിത്സാപിഴവെന്ന് ബന്ധുക്കൾ
ഇന്നലെ വൈകിട്ട് 4 മണിയോടെ റൂട്ട് കനാലിനാണ് കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രാവിലെ 6 മണിയോടെ സർജറിക്കായി കൊണ്ടുപോയി. പതിനൊന്നരയോടെ ബന്ധുക്കൾ കുട്ടിയെ കാണണമെന്ന് ആവശ്യപ്പെട്ടെങ്കിലും ആശുപത്രി അധികൃതർ തയാറായില്ല.പിന്നീട് കുട്ടി മരിച്ചതായി ആശുപത്രി അധികൃതർ അറിയിക്കുകയായിരുന്നു.
തൃശൂർ മുണ്ടൂർ സ്വദേശിയായ നാല് വയസുകാരന്റെ മരണത്തിൽ ആരോപണവുമായി ബന്ധുക്കൾ.നാല് വയസുകാരന്റെ മരണം പല്ലു വേദനയുടെ ശസ്ത്രക്രിയക്ക് പിന്നാലെയെന്ന് ബന്ധുക്കൾ ആരോപിച്ചു.കെവിൻ – ഫെൽജ ദമ്പതികളുടെ മകൻ ആരോണാണ് മരിച്ചത്.ഇന്നലെ വൈകിട്ട് 4 മണിയോടെ റൂട്ട് കനാലിനാണ് കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രാവിലെ 6 മണിയോടെ സർജറിക്കായി കൊണ്ടുപോയി. പതിനൊന്നരയോടെ ബന്ധുക്കൾ കുട്ടിയെ കാണണമെന്ന് ആവശ്യപ്പെട്ടെങ്കിലും ആശുപത്രി അധികൃതർ തയാറായില്ല.പിന്നീട് കുട്ടി മരിച്ചതായി ആശുപത്രി അധികൃതർ അറിയിക്കുകയായിരുന്നു. ശസ്ത്രക്രിയക്ക് ശേഷം ഹൃദയാഘാതം ഉണ്ടായെന്ന് ആശുപത്രി അധികൃതർ ബന്ധുക്കളെ അറിയിക്കുകയായിരുന്നു.
kerala
യുവാവിനെ തട്ടിക്കൊണ്ടുപോകാനുള്ള ശ്രമം; നാലുപേര്‍ പൊലീസ് കസ്റ്റഡിയില്‍
. കാറില്‍ എത്തിയ സംഘം കാസര്‍കോട് സ്വദേശിയായ യുവാവിനെ ബലമായി കാറിലേക്കു കയറ്റാന്‍ ശ്രമിച്ചതായാണ് വിവരം.
കോഴിക്കോട് നഗരത്തില്‍ യുവാവിനെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച നാലംഗ സംഘത്തെ ചേവായൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. കാറില്‍ എത്തിയ സംഘം കാസര്‍കോട് സ്വദേശിയായ യുവാവിനെ ബലമായി കാറിലേക്കു കയറ്റാന്‍ ശ്രമിച്ചതായാണ് വിവരം.
സംഭവത്തില്‍ പരിക്കേറ്റ യുവാവിനെ മുഖത്ത് ഉള്‍പ്പെടെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. എന്നാല്‍ അദ്ദേഹം ഔദ്യോഗികമായി പരാതി നല്‍കാന്‍ തയ്യാറല്ലെന്ന് പൊലീസ് അറിയിച്ചു.
ഇന്നലെ രാത്രിയോടെ യുവാവിനെ കാറില്‍ കൊണ്ടുപോകാനുള്ള ശ്രമം നടന്നുവെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് പൊലീസ് വാഹനത്തെ ട്രാക്ക് ചെയ്ത് പ്രതികളെ വേഗത്തില്‍ പിടികൂടുകയായിരുന്നു.
പണമിടപാടുമായി ബന്ധപ്പെട്ട തര്‍ക്കമാണ് സംഭവത്തിന് പിന്നിലെന്ന് പൊലീസ് പ്രാഥമികമായി കണ്ടെത്തിയിട്ടുണ്ട്. കാസര്‍കോട് സ്വദേശിയായ യുവാവ് ഏറെകാലമായി കോഴിക്കോട് താമസിക്കുന്ന ആളാണ്. കസ്റ്റഡിയില്‍ ഉള്ളവരും കോഴിക്കോട് സ്വദേശികളാണ്.
യുവാവ് പരാതി നല്‍കാന്‍ തയാറായാല്‍ മാത്രമേ കേസില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടാനാകൂവെന്നും അന്വേഷണം തുടരുമെന്നും പൊലീസ് അറിയിച്ചു.
kerala
നെയ്യാര്‍ ഡാം ഷട്ടറുകള്‍ ഇന്ന് വീണ്ടും ഉയര്‍ത്തും; തെക്കന്‍ ജില്ലകളില്‍ ശക്തമായ മഴ തുടര്‍ന്നു
നിലവില്‍ ഷട്ടറുകള്‍ 160 സെന്റിമീറ്റര്‍ ഉയര്‍ത്തിയിരിക്കയാണ്.
തിരുവനന്തപുരം: കനത്ത മഴയെ തുടര്‍ന്ന് നെയ്യാര്‍ ഡാമിലെ ജലനിരപ്പ് ഉയരുന്നതോടെ ഡാമിന്റെ നാല് ഷട്ടറുകളും ഇന്ന് രാവിലെ 10 മണിക്ക് 20 സെന്റിമീറ്റര്‍ വീതം കൂടി ഉയര്‍ത്തുമെന്ന് അധികൃതര്‍ അറിയിച്ചു. നിലവില്‍ ഷട്ടറുകള്‍ 160 സെന്റിമീറ്റര്‍ ഉയര്‍ത്തിയിരിക്കയാണ്. പുതുതായി 20 സെന്റിമീറ്റര്‍ കൂടി ഉയര്‍ത്തുന്നതോടെ ഷട്ടറുകള്‍ ആകെ 240 സെന്റിമീറ്ററായി ഉയരും.
ഡാമിന് സമീപത്തുള്ള പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. നെയ്യാര്‍ ഡാമിന് മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് നടപടി.
അതേസമയം, സംസ്ഥാനത്ത് തുടരുന്ന വ്യാപകമായ മഴ തെക്കന്‍ ജില്ലകളില്‍ ഇന്ന് കൂടി ശക്തമാകുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കുന്നത്. തിരുവനന്തപുരം മുതല്‍ എറണാകുളം വരെയുള്ള ഏഴ് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് നിലവിലുണ്ട് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം എന്നിവിടങ്ങളില്‍ തിങ്കളാഴ്ച മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ഇടിമിന്നലോടുകൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ പ്രത്യേക മുന്‍കരുതല്‍ വേണമെന്നും, സന്നിധാനം, പമ്പ, നിലയ്ക്കല്‍ മേഖലകളില്‍ ഒറ്റപ്പെട്ട മഴകള്‍ ഉണ്ടാകാമെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.
kerala
കോതമംഗലത്ത് 57കാരന്റെ മരണം കൊലപാതകമെന്ന് പൊലീസ്; ബന്ധു കസ്റ്റഡിയില്‍
ചാത്തമറ്റം ഇരട്ടക്കാലി സ്വദേശിയായ രാജന്‍ ആണ് കൊല്ലപ്പെട്ടത്.
കോതമംഗലം: എറണാകുളം ജില്ലയിലെ കോതമംഗലത്ത് 57കാരന്റെ മരണം കൊലപാതകമാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. ചാത്തമറ്റം ഇരട്ടക്കാലി സ്വദേശിയായ രാജന്‍ ആണ് കൊല്ലപ്പെട്ടത്. വീട്ടിലെ മുറിക്കുള്ളില്‍ കട്ടിലിന് താഴെ രക്തം വാര്‍ന്ന നിലയില്‍ ഇന്നലെ മൃതദേഹം കണ്ടെത്തുകയായിരുന്നു.
വീട്ടിലെത്തിയ തിരഞ്ഞെടുപ്പ് പ്രചാരണ സംഘമാണ് സംഭവം ശ്രദ്ധയില്‍പ്പെട്ടതോടെ വിവരം പൊലീസിനെ അറിയിച്ചത്.
സംഭവുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന ബന്ധുവിനെ പോത്താനിക്കാട് പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കഴിഞ്ഞ ദിവസം ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടായിരുന്നുവെന്ന വിവരവും പൊലീസിന് ലഭിച്ചിട്ടുണ്ട്.
കസ്റ്റഡിയിലുള്ളയാളെ പൊലീസ് തിരക്കിട്ട് ചോദ്യം ചെയ്യുകയും, കൊലപാതകത്തിന്റെ വ്യക്തമായ കാരണങ്ങള്‍ പുറത്തുകൊണ്ടുവരുന്നതിനായി അന്വേഷണം ശക്തമാക്കിയിരിക്കുകയുമാണ്.
-
world14 hours agoയു കെ പ്രവിസികളുടെ കരുത്തും കരുതലും -ബ്രിട്ടൻ കെഎംസിസി
-
india3 days agoബി.ജെ.പി ശിവസേന നേതാക്കളെയും പ്രവര്‍ത്തകരെയും ചാക്കിലാക്കാന്‍ ശ്രമിക്കുന്നു; പരാതിയുമായി ഏക്നാഥ് ഷിന്‍ഡെ
-
GULF3 days agoദുബൈ എയര്‍ഷോയില്‍ ഇന്ത്യന്‍ ജെറ്റ് തകര്‍ന്നുവീണു; പൈലറ്റിന് ദാരുണാന്ത്യം
-
kerala3 days agoവിവാഹ ദിവസം വധുവിന് വാഹനാപകടത്തില്‍ പരിക്ക്; ആശുപത്രിയില്‍ എത്തി താലികെട്ടി വരന്
-
world1 day agoക്യൂബയ്ക്കെതിരായ സാമ്പത്തിക ഉപരോധം പിന്‍വലിക്കണം: യു.എന്‍
-
india3 days agoകേന്ദ്ര സര്‍ക്കാര്‍ സംസ്കൃതത്തിന് 2400 കോടി രൂപ അനുവദിച്ചപ്പോള്‍ തമിഴിന് 150 കോടി രൂപ മാത്രമാണ് അനുവദിച്ചത്: ഉദയനിധി സ്റ്റാലിന്
-
kerala3 days agoപാലത്തായി കേസ്; പെൺകുട്ടിയെ മാനസികമായി പീഡിപ്പിച്ച കൗൺസലറെ സസ്പെൻഡ് ചെയ്തു
-
kerala16 hours ago‘ഓരോ ഹിന്ദു സഖാവും ഇത് ഉറക്കെ ചോദിക്കണം’; പാലത്തായി കേസിൽ വർഗീയ പരാമർശം നടത്തിയ സിപിഎം നേതാവിനെ പിന്തുണച്ച് കെ.പി ശശികല

