ആലപ്പുഴ: വീയപുരത്ത് പമ്പയാറ്റില്‍ കുളിക്കാനിറങ്ങിയ മൂന്ന് യുവാക്കള്‍ മുങ്ങിമരിച്ചു. കൊല്ലം പന്മന സ്വദേശികളായ സജാദ്, ശ്രീജിത്ത്, ഹനീഷ് എന്നിവരാണ് മരിച്ചത്.

വീയപുരത്തെ സുഹൃത്തിന്റെ വീട്ടിലെത്തിയ ഇവര്‍ മൂന്നുമണിക്കാണ് വീയപുരം തടി ഡിപ്പോയ്ക്ക് സമീപം കുളിക്കാനിറങ്ങിയത്. ഫയര്‍ഫോഴ്സും റെസ്‌ക്യൂ ടീമും ചേര്‍ന്ന് കണ്ടെത്തിയ മൃതദേഹങ്ങള്‍ ഹരിപ്പാട് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.