gulf

യുഎഇയില്‍ ഇന്ന് 2,128 പേര്‍ക്ക് കോവിഡ്; 2,243 രോഗമുക്തി

By web desk 1

March 28, 2021

അബുദാബി: യുഎഇയില്‍ ഇന്ന് 2,128 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ചികിത്സയിലായിരുന്ന 2,243 പേര്‍ രോഗമുക്തി നേടി. അതേസമയം പുതിയതായി നാല് മരണങ്ങള്‍ കൂടി രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തു.

കഴിഞ്ഞ 24 മണിക്കൂറിനിടെ നടത്തിയ 2,30,734 കൊവിഡ് പരിശോധനകളില്‍ നിന്നാണ് പുതിയ കോവിഡ് ബാധിതരെ കണ്ടെത്തിയത്. ഇന്നുവരെയുള്ള കണക്കുകള്‍ പ്രകാരം രാജ്യത്ത് 4,55,197 പേര്‍ക്ക് കോവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 4,38,706 പേരാണ് ഇതിനോടകം രോഗമുക്തരായത്. 1,481 പേര്‍ മരണപ്പെടുകയും ചെയ്തു. നിലവില്‍ രാജ്യത്ത് 15,010 കോവിഡ് രോഗികളുണ്ടെന്നാണ് ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നത്.