തൃശൂര്‍: തൃശൂര്‍ പൂരം നടത്താന്‍ അനുമതി. ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. പൂരത്തിന് ജനപങ്കാളിത്തത്തില്‍ നിയന്ത്രണമുണ്ടാകില്ല. എക്‌സിബിഷനും സന്ദര്‍ശകര്‍ക്ക് നിയന്ത്രണമുണ്ടാകില്ല.

എക്‌സിബിഷന് നിയന്ത്രണം ഏര്‍പ്പെടുത്തിയാല്‍ പൂരവും എക്‌സിബിഷനും ഉപേക്ഷിക്കുമെന്ന നിലപാടിലായിരുന്നു സംഘാടക സമിതി. എന്നാല്‍ ഇന്ന് വീണ്ടും ചേര്‍ന്ന യോഗത്തില്‍ എക്‌സിബിഷന് സന്ദര്‍ശകര്‍ക്ക് നിയന്ത്രണം ഉണ്ടാകില്ലെന്ന് കളക്ടര്‍ വ്യക്തമാക്കുകയായിരുന്നു.