റിയാദ്: സഊദി അറേബ്യയില്‍ ഞായറാഴ്ച പുതുതായി 531 കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 389 പേര്‍ രോഗമുക്തി നേടി. ഇതോടെ രാജ്യത്ത് രോഗം സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 3,88,325 ആയി. ഇവരില്‍ 3,76,947 പേര്‍ക്കും രോഗം ഭേദമായി.

ചികിത്സയിലുണ്ടായിരുന്നവരില്‍ ഏഴ് പേര്‍ കൂടി മരിച്ചു. ഇതോടെ ആകെ മരണസംഖ്യ 6,650 ആയി. രാജ്യത്തെ വിവിധ ആശുപത്രികളിലും മറ്റുമായി നിലവില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 4,728 ആണ്. ഇവരില്‍ 638 പേരുടെ നില ഗുരുതരമാണ്. ചികിത്സയില്‍ കഴിയുന്ന ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്.