Connect with us

kerala

എഡിഎമ്മിന്റെ മരണം; പരാതിയിലെ ഒപ്പ് തന്റേതാണെന്ന് ടി. വി പ്രശാന്ത്

തനിക്ക് രണ്ട് ഒപ്പുകള്‍ ഉണ്ടെന്നും തന്റെ ഒപ്പ് മാധ്യമങ്ങള്‍ക്ക് അറിയില്ലെന്നും ടി. വി പ്രശാന്ത് മൊഴി നല്‍കി.

Published

on

എഡിഎം നവീന്‍ ബാബുവിനെതിരായ പരാതിയിലെ ഒപ്പ് തന്റേതാണെന്ന് പരാതിക്കാരന്‍ ടി. വി പ്രശാന്ത്. തനിക്ക് രണ്ട് ഒപ്പുകള്‍ ഉണ്ടെന്നും തന്റെ ഒപ്പ് മാധ്യമങ്ങള്‍ക്ക് അറിയില്ലെന്നും ടി. വി പ്രശാന്ത് മൊഴി നല്‍കി. പ്രത്യേക അന്വേഷണ സംഘം പ്രശാന്തിന്റെ മൊഴി വീണ്ടും രേഖപ്പെടുത്തി.

പെട്രോള്‍ പമ്പിന് അംഗീകാരം നല്‍കുന്നതുമായി ബന്ധപ്പെട്ട് എഡിഎം നവീന്‍ ബാബു 91,500 രൂപ കൈക്കൂലി വാങ്ങിയെന്നാണ് പെട്രോള്‍ പമ്പ് ഉടമയായ ടി. വി പ്രശാന്ത് മുഖ്യമന്ത്രി പിണറായി വിജയന് അയച്ച പരാതിയില്‍ പറയുന്നത്.

അതേസമയം മുഖ്യമന്ത്രിക്ക് അയച്ച പരാതിക്കത്തിലും പെട്രോള്‍ പമ്പ് സ്ഥലമുടമകളുമായുള്ള കരാറിലും രണ്ടു പേരാണ് നല്‍കിയിരിക്കുന്നത്. ഒന്നില്‍ പ്രശാന്തന്‍ ടി. വി എന്നും പെട്രോള്‍ പമ്പ് സ്ഥലമുടമകളുമായുള്ള കരാറില്‍ പ്രശാന്ത് എന്നുമാണ് നല്‍കിയിട്ടുള്ളത്. രണ്ടിലും ഒപ്പിലും വൈരുദ്ധ്യമുണ്ടായിരുന്നു

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

അനധികൃത സ്വത്ത് സമ്പാദന കേസ്; എം.ആര്‍ അജിത്കുമാറിനെതിരെ തുടരന്വേഷണമില്ല

മുഖ്യമന്ത്രി പിണറായി വിജയനും എം.ആര്‍ അജിത് കുമാറിനും ആശ്വാസം നല്‍കുന്നതാണ് ഹൈകോടതി ഉത്തരവ്.

Published

on

തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദന കേസില്‍ എം.ആര്‍ അജിത്കുമാറിനെതിരെ തുടരന്വേഷണത്തിന് ഹൈകോടതി അനുമതി നല്‍കിയില്ല. സംസ്ഥാന സര്‍ക്കാറിന്റെ മുന്‍കൂര്‍ അനുമതി വാങ്ങി തുടരന്വേഷണത്തിനായി കേസിലെ ഹരജിക്കാരനായ അഭിഭാഷകന്‍ നെയ്യാറ്റിന്‍കര നാഗരാജിന് വീണ്ടും പരാതി നല്‍കാമെന്നും കോടതി വ്യക്തമാക്കി. മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ വിജിലന്‍സ് കോടതി നടത്തിയ പരാമര്‍ശങ്ങളും ഹൈകോടതി നീക്കിയിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയനും എം.ആര്‍ അജിത് കുമാറിനും ആശ്വാസം നല്‍കുന്നതാണ് ഹൈകോടതി ഉത്തരവ്.

അനധികൃത സ്വത്ത് സമ്പാദന കേസില്‍ എക്‌സൈസ് കമീഷണറും എ.ഡി.ജി.പിയുമായ എം.ആര്‍. അജിത് കുമാറിനെതിരെ തിരുവനന്തപുരം വിജിലന്‍സ് കോടതിയാണ് തുടര്‍നടപടിക്ക് ഉത്തരവിട്ടത്. സര്‍ക്കാറിന്റെ മുന്‍കൂര്‍ അനുമതി തേടിയ ശേഷമാണോയെന്ന് ഹൈകോടതി ചോദിച്ചിരുന്നു. അഴിമതി നിരോധന നിയമ പ്രകാരം സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരായ പരാതിയില്‍ തുടര്‍ നടപടി സ്വീകരിക്കും മുമ്പ് മുന്‍കൂര്‍ അനുമതി തേടണമെന്ന ചട്ടം ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് എ. ബദറുദ്ദീന്‍ ഇക്കാര്യം ആരാഞ്ഞത്.

നേരത്തെ നെയ്യാറ്റിന്‍കര പി. നാഗരാജിന്റെ പരാതിയിലാണ് വിജിലന്‍സ് കോടതി എ.ഡി.ജി.പിക്കെതിരെ തുടര്‍ നടപടിക്ക് ഉത്തരവിട്ടത്. എം.എല്‍.എ ആയിരുന്ന പി.വി. അന്‍വര്‍ നല്‍കിയ പരാതിയില്‍ പ്രാഥമികാന്വേഷണം നടത്തിയ വിജിലന്‍സ്, ആരോപണത്തില്‍ കഴമ്പില്ലെന്നാണ് റിപ്പോര്‍ട്ട് നല്‍കിയതെന്ന് ഹരജിക്കാരന്റെ അഭിഭാഷകന്‍ അറിയിച്ചു. അന്വേഷണം നടത്തിയത് സംസ്ഥാന പൊലീസ് മേധാവിയാണോയെന്ന കോടതിയുടെ ചോദ്യത്തിന് ചുമതലപ്പെടുത്തിയ ഉദ്യോഗസ്ഥനെന്നായിരുന്നു മറുപടി. ഉന്നത ഉദ്യോഗസ്ഥനെതിരെ കീഴുദ്യോഗസ്ഥന്‍ നടത്തുന്ന അന്വേഷണം എങ്ങിനെ ശരിയാകുമെന്ന് കോടതി ചോദിച്ചു.

Continue Reading

kerala

വൈഷ്ണയുടെ വോട്ട് വെട്ടാന്‍ ഇടപെട്ടത് ആര്യാ രാജേന്ദ്രന്റെ ഓഫീസ്; തെളിവുകള്‍ പുറത്ത്

കഴിഞ്ഞ ദിവസമാണ് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനത്തിന് പിന്നാലെ വൈഷ്ണ സുരേഷിന്റെ വോട്ടര്‍ പട്ടികയില്‍ നിന്ന് പേര് നീക്കിയ നടപടി തെരഞ്ഞെടുപ്പ് കമ്മീഷന്‍ റദ്ദാക്കിയത്.

Published

on

തിരുവനന്തപുരം മുട്ടടയിലെ യുഡിഎഫ് സ്ഥാനാര്‍ഥി വൈഷ്ണ സുരേഷിന്റെ വോട്ട് വെട്ടലിനായി ഇടപെട്ടത് മേയര്‍ ആര്യാ രാജേന്ദ്രന്റെ ഓഫീസ്. ആര്യാ രാജേന്ദ്രന്റെ ഓഫീസ് ഇടപെട്ടതിന് തെളിവായി ദൃശ്യങ്ങളും പുറത്ത് വന്നു. വൈഷ്ണ രേഖപ്പെടുത്തിയ ടിസി നമ്പറിലെത്തി വിവരം ശേഖരിച്ചത് മേയറുടെ ഓഫീസിലെ ജീവനക്കാരാണ്. ഈ രേഖ വെച്ചാണ് വൈഷ്ണയുടെ വോട്ട് വെട്ടിയതെന്ന വിവരമാണ് പുറത്ത് വരുന്നത്.

കഴിഞ്ഞ ദിവസമാണ് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനത്തിന് പിന്നാലെ വൈഷ്ണ സുരേഷിന്റെ വോട്ടര്‍ പട്ടികയില്‍ നിന്ന് പേര് നീക്കിയ നടപടി തെരഞ്ഞെടുപ്പ് കമ്മീഷന്‍ റദ്ദാക്കിയത്. ഇതുസംബന്ധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവിറക്കി. ഹിയറിങ് പൂര്‍ത്തിയായ ശേഷമാണ് കമ്മീഷന്റെ തീരുമാനം.

വൈഷ്ണയുടെ ഹരജിയില്‍ ഹൈക്കോടതി നല്‍കിയ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലായിരുന്നു കമ്മീഷന്‍ ഹിയറിങ്ങിന് വിളിച്ചതും തുടര്‍ന്ന് വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടുത്തിയതും. മുട്ടട വാര്‍ഡില്‍ വ്യാജ മേല്‍വിലാസം ഉപയോഗിച്ച് വൈഷ്ണയും കുടുംബാംഗങ്ങളും വോട്ട് ചേര്‍ത്തു എന്നായിരുന്നു പരാതി. മുട്ടടയിലെ സ്ഥിരതാമസക്കാരിയായ വൈഷ്ണയെ സ്ഥിരതാമസക്കാരിയല്ലെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് വോട്ടര്‍ പട്ടികയില്‍ നിന്ന് കമ്മീഷന്‍ ഒഴിവാക്കിയത്.

Continue Reading

kerala

പി.വി.അന്‍വറിന്റെ വീട്ടില്‍ ഇ.ഡി പരിശോധന

നിലമ്പൂര്‍ ഒതായിലെ വീട്ടില്‍ രാവിലെ ഏഴുമണിയോടെയാണ് ഇ.ഡി സംഘം പരിശോധനക്കെത്തിയത്.

Published

on

മുന്‍ എം.എല്‍.എ പി.വി അന്‍വറിന്റെ വീട്ടിലും സ്ഥാപനങ്ങളിലും ഇ.ഡി (എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ്) റെയ്ഡ്. നിലമ്പൂര്‍ ഒതായിലെ വീട്ടില്‍ രാവിലെ ഏഴുമണിയോടെയാണ് ഇ.ഡി സംഘം പരിശോധനക്കെത്തിയത്.

അന്‍വറിന്റെ മഞ്ചേരി പാര്‍ക്കിലും സഹായികളുടെ വീട്ടിലും പരിശോധന തുടരുന്നുവെന്നാണ് ലഭിക്കുന്ന റിപ്പോര്‍ട്ട്. ചെന്നൈ, കോഴിക്കോട്, കൊച്ചി എന്നിവിടങ്ങളിലെ സ്ഥാപനങ്ങളിലും ഇ.ഡി സംഘമെത്തി.

മലപ്പുറത്തെ കെ.എഫ്.സിയില്‍നിന്ന്(കേരള ഫിനാന്‍ഷ്യല്‍ കോര്‍പറേഷന്‍) 12 കോടി വായ്പ എടുത്തതുമായി ബന്ധപ്പെട്ട കേസ് നിലവില്‍ വിജിലന്‍സ് അന്വേഷിക്കുന്നുണ്ട്. പി.വി അന്‍വറിന്റെ സില്‍സില പാര്‍ക്കില്‍ കഴിഞ്ഞ ദിവസം വിജിലന്‍സ് പരിശോധന നടന്നിരുന്നു. ഇതിന് പിന്നാലെയാണ് ഇ.ഡി പരിശോധന.

Continue Reading

Trending