Connect with us

crime

മുകേഷ് അംബാനിയ്‌ക്കെതിരെ വധഭീഷണി; 20 കോടി രൂപ നല്‍കിയില്ലെങ്കില്‍ കൊല്ലുമെന്ന് ഇമെയില്‍ സന്ദേശം

ഷദാബ് ഖാന്‍ എന്ന പേരില്‍ ഇ-മെയില്‍ വഴിയാണ് ഭീഷണിസന്ദേശം ലഭിച്ചത്.

Published

on

റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനിക്ക് വധഭീഷണി. 20 കോടി രൂപ നല്‍കിയില്ലെങ്കില്‍ മുകേഷ് അംബാനിയെ വധിക്കുമെന്നാണ് ഭീഷണിസന്ദേശത്തിലുള്ളത്. ഒക്ടോബര്‍ 27-നാണ് സന്ദേശമെത്തിയത്. ഷദാബ് ഖാന്‍ എന്ന പേരില്‍ ഇ-മെയില്‍ വഴിയാണ് ഭീഷണിസന്ദേശം ലഭിച്ചത്.

സംഭവത്തില്‍ മുകേഷ് അംബാനിയുടെ സുരക്ഷാ ഉദ്യോഗസ്ഥരുടെ പരാതിയില്‍ മുംബൈയിലെ ഗാംദേവി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഐപിസി സെക്‌ഷൻ 387, 506 (2) പ്രകാരമാണ് കേസെടുത്തത്. ‘നിങ്ങൾ ഞങ്ങൾക്ക് 20 കോടി രൂപ നൽകിയില്ലെങ്കിൽ ഞങ്ങൾ നിങ്ങളെ കൊല്ലും. ഇന്ത്യയിലെ ഏറ്റവും മികച്ച ഷൂട്ടർമാർ ഞങ്ങളുടെ പക്കലുണ്ട്’’, സന്ദേശത്തിൽ പറയുന്നു.

മുകേഷ് അംബാനിക്കുനേരെ വധഭീഷണി വരുന്നത് ഇതാദ്യമല്ല. 2022-ൽ മുകേഷ് അംബാനിക്കും കുടുംബാംഗങ്ങൾക്കും നേരെ വധഭീഷണി ഉയർത്തിയതിന് ബീഹാറിലെ ദർഭംഗയിൽ നിന്നുള്ള ഒരാൾ അറസ്റ്റിലായിരുന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

crime

അടിമാലിയിൽ 70കാരിയെ കൊലപ്പെടുത്തിയ കേസിലെ പ്രതികൾ പിടിയില്‍

സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്.

Published

on

അടിമാലിയിയിലെ വയോധികയുടെ കൊലപാതകത്തില്‍ പ്രതികള്‍ പിടിയില്‍. കൊല്ലം കിളിക്കൊല്ലൂര്‍ സ്വദേശികളായ കെ ജെ അലക്‌സ്, കവിത എന്നിവര്‍ പാലക്കാട്ട് നിന്നാണ് പിടിയിലായത്. സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്.

ഇന്നലെയാണ് സംഭവം.കുരിയന്‍സ് പടി സ്വദേശി ഫാത്തിമ കാസിം (70) ആണ് മരിച്ചത്. വൈകീട്ട് വീട്ടിലെത്തിയ മകന്‍ സുബൈറാണ് ഫാത്തിമയുടെ മൃതദേഹം കണ്ടത്. രക്തം വാര്‍ന്ന നിലയില്‍ മുറിക്കുള്ളില്‍ കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. മൃതദേഹത്തിന് സമീപം മുളകുപൊടി വിതറിയ നിലയിലായിരുന്നു.

ഫാത്തിമയുടെ സ്വര്‍ണമാല അടക്കം നഷ്ടപ്പെട്ടിരുന്നു. മോഷണശ്രമത്തിനിടെ വയോധികയെ കഴുത്തറുത്ത് കൊലപ്പെടുത്തിയെന്നാണ് പൊലീസ് പറയുന്നത്. പ്രതികള്‍ കൊല്ലം സ്വദേശികളായ പുരുഷനും സ്ത്രീയുമാണെന്ന് പൊലീസിന് വിവരം ലഭിച്ചിരുന്നു. കഴിഞ്ഞ ദിവസം വീട് വാടകയ്ക്ക് ചോദിച്ച് എത്തിയവരായിരുന്നു ഇവര്‍.

Continue Reading

crime

ആള്‍ക്കൂട്ടം കണ്ട് ശ്രദ്ധിച്ച യുവാവിന്റെ മൂക്കിടിച്ച് തകര്‍ത്തു, വാഹനം തകര്‍ത്തു; രണ്ടു പേര്‍ പിടിയില്‍

സംഭവത്തില്‍ രാഹുല്‍ രാജു, സെബിന്‍ എബ്രഹാം എന്നീ യുവാക്കളെ പൊലീസ് പിടികൂടി.

Published

on

റെയില്‍വേ ഗേറ്റിന് സമീപത്ത് ആള്‍ക്കൂട്ടം കണ്ട് ശ്രദ്ധിച്ച യുവാവിന്റെ മൂക്കിടിച്ചുതകര്‍ത്തു. ആക്രമണത്തില്‍ യുവാവ് സഞ്ചരിച്ച കാറും പ്രതികള്‍ തകര്‍ത്തു. സംഭവത്തില്‍ രാഹുല്‍ രാജു, സെബിന്‍ എബ്രഹാം എന്നീ യുവാക്കളെ പൊലീസ് പിടികൂടി. അതിരമ്പുഴ സ്വദേശിയായ യുവാവാണ് ആക്രമണത്തിനിരയായത്.

മാര്‍ച്ച് 17ന് കാണക്കാരി റെയില്‍വേ ഗേറ്റിന് സമീപത്താണ് സംഭവം നടന്നത്. ഇതുവഴി കാറിലെത്തിയ യുവാവ് റെയില്‍വേ ഗേറ്റിന് സമീപത്ത് തിരക്ക് കണ്ട് ആള്‍ക്കൂട്ടത്തിലേക്ക് നോക്കിയപ്പോഴാണ് പ്രതികള്‍ ആക്രമിച്ചത്. കാറിനകത്തിരുന്ന യുവാവിന്റെ നെഞ്ചിനും കണ്ണിനും പരിക്കേറ്റു. ആക്രമണത്തിന് ശേഷം പ്രതികള്‍ രക്ഷപ്പെട്ടു.

പരാതിയെത്തുടര്‍ന്ന് കുറവിലങ്ങാട് പൊലീസ് കേസെടുത്തു. ജില്ലാ പൊലീസ് മേധാവി കെ കാര്‍ത്തിക്കിന്റെ നേതൃത്വത്തില്‍ നടത്തിയ തിരച്ചിലിലാണ് ഒളിവില്‍ കഴിഞ്ഞ പ്രതികളെ പിടികൂടിയത്. പ്രതികളെ കോടതിയില്‍ ഹാജരാക്കി.

Continue Reading

crime

ഭര്‍ത്താവിന്റെ മദ്യപാനം മാറ്റിത്തരാന്‍ പൂജ, യുവതിയെ പീഡിപ്പിച്ച പൂജാരിക്ക് 22 വര്‍ഷം കഠിന തടവ്

2016 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്.

Published

on

ഭര്‍ത്താവിന്റെ മദ്യപാനം പൂജകളിലൂടെ മാറ്റിത്തരാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് ഭാര്യയെ ലൈംഗികമായി പീഡിപ്പിച്ച പൂജാരിയെ കുന്നംകുളം ഫാസ്റ്റ് ട്രാക്ക് സ്‌പെഷല്‍ കോടതി 22 വര്‍ഷം കഠിന തടവിനും 1,10,000 രൂപ പിഴയടയ്ക്കാനും ശിക്ഷിച്ചു. പെരിങ്ങണ്ടൂര്‍ പൂന്തുട്ടില്‍ വീട്ടില്‍ സന്തോഷ് സ്വാമി (സന്തോഷ് കേശവന്‍ 34)യെയാണ് കുന്നംകുളം ഫാസ്റ്റ് ട്രാക്ക് സ്പെഷല്‍ കോടതി ജഡ്ജ് എസ്. ലിഷ ശിക്ഷിച്ചത്.

2016 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഭര്‍ത്താവിന്റെ മദ്യപാനം നിര്‍ത്താനായി പ്രതി യുവതിയോട് ചില പൂജകള്‍ നിര്‍ദേശിച്ചിരുന്നു. ഇതിനായി പ്രതിയുടെ വീടിനടുത്തുള്ള പെരിങ്ങണ്ടൂരുള്ള അമ്പലത്തിലേക്ക് യുവതിയെ വിളിച്ച് വരുത്തി. പിന്നീട് പ്രതി യുവതിയെ തന്റെ വീട്ടിലേക്ക് എത്തിച്ച് പീഡീപ്പിച്ചു.

പിന്നീട് ബലാത്സംഗ വിവരം പുറത്ത് പറയുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി യുവതിയുടെ വീട്ടിലേക്ക് അതിക്രമിച്ച് കയറിയും ഇയാള്‍ പീഡനത്തിന് ഇരയാക്കി. പിന്നീട് പലതവണ ഭീഷണിപ്പെടുത്തി തൃശൂര്‍ മെഡിക്കല്‍ കോളജിനടുത്തുള്ള ലോഡ്ജിലേക്ക് വിളിച്ച് വരുത്തിയും പ്രതി യുവതിയെ ബലാത്സംഗം ചെയ്യുകയായിരുന്നു. കേസിലേക്ക് 18 സാക്ഷികളെ വിസ്തരിച്ചു. പ്രതി മറ്റൊരു സ്ത്രീയെ ബലാത്സംഗം ചെയ്ത കേസും നിലവിലുണ്ടായിരുന്നു.

Continue Reading

Trending