india

പ്രധാനമന്ത്രിക്കും യോഗി ആദിത്യനാഥിനുമെതിരേ വധഭീഷണി; 16-കാരനെ അറസ്റ്റ് ചെയ്തു

By webdesk11

April 07, 2023

പ്രധാനമന്ത്രി നരേന്ദ്രമോദിയെയും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെയും വധിക്കുമെന്ന് ഭീഷണി മുഴക്കിയ കേസില്‍ 16 കാരന്‍ അറസ്റ്റില്‍. ഇന്ന് രാവിലെയോടെയാണ് ബീഹാര്‍ സ്വദേശിയായ കൗമാരക്കാരനെ നോയിഡ പൊലീസ് അറസ്റ്റ് ചെയ്തത്.

ഒരു മാധ്യമ സ്ഥാപനം നല്‍കിയ പരാതിയില്‍ ഏപ്രില്‍ അഞ്ചിനാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. വധഭീഷണി മുഴക്കി ചില മാധ്യമങ്ങളിലേക്ക് ഈമെയില്‍ അയച്ചുവെന്നാണ് കേസ്. പതിനൊന്നാം ക്ലാസ് വിദ്യാര്‍ത്ഥിയായ കുട്ടിയെ കോടതിയില്‍ ഹാജരാക്കി ജുവനൈയില്‍ ഹോമിലേക്ക് അയച്ചു.