തൃശൂര്‍: സംഘപരിവാര്‍ വിരുദ്ധ നിലപാടെടുത്തതിന് തന്നെ വ്യക്തിഹത്യ നടത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത ആര്‍.എസ്.എസ് നേതാക്കള്‍ക്കെതിരെ രൂക്ഷമായ പ്രതികരണവുമായി എഴുത്തുകാരിയും അധ്യാപികയുമായ ദീപാ നിശാന്ത്. നുണ പ്രചാരണങ്ങളിലൂടെ വിദ്വേഷം വളര്‍ത്തുന്ന നിങ്ങളുടെ പാരമ്പര്യത്തിലുള്ള ഹിന്ദുവല്ല ഞാന്‍.

നിങ്ങളുടെ മതത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്നത് ഞാനല്ല. നിങ്ങള്‍ തന്നെയാണ്. ഹിന്ദുമതത്തില്‍ നിന്നും പുറത്തു കടക്കണമെന്നാഗ്രഹിക്കാത്ത, എന്റെ മതത്തെ നിങ്ങള്‍ക്കു വിട്ടുതരാനാഗ്രഹിക്കാത്ത ,വ്യത്യസ്ത സംസ്‌കാരങ്ങള്‍ പുലരുന്ന ഒരു ദേശത്തെ അതേ നിലയില്‍ത്തന്നെ നിലനിര്‍ത്താനാഗ്രഹിക്കുന്ന ജനാധിപത്യബോധമുള്ള വ്യക്തിയാണ് ഞാന്‍. നിങ്ങളല്ല… ഞാനാണ് ഹിന്ദു ! ദീപാ നിശാന്ത് ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറയുന്നു.