EDUCATION

കാലിക്കറ്റിൽ ഡിസ്റ്റൻസ് വഴി ഡിഗ്രി – പിജി പഠനം;അപേക്ഷ ക്ഷണിച്ചു

By webdesk14

June 08, 2023

കാലിക്കറ്റ് യൂണിവേഴ്സിറ്റി വിദൂരവിദ്യാഭ്യാസവിഭാഗം വഴി 2023-24 വര്‍ഷത്തിലേക്കുള്ള ബിരുദ-ബിരുദാനന്തര കോഴ്സുകള്‍ക്ക് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. 2023 ജൂൺ 09 വെള്ളിയാഴ്ച മുതൽ ഓൺലൈനായി അപേക്ഷിക്കാം.

12 പ്രോഗാമുകൾ;

ബിരുദ പ്രോഗ്രാമുകൾ 4 പി ജി പ്രോഗ്രാമുകൾ 8

ബിരുദ പ്രോഗ്രാമുകൾ

▪️അഫ്സല്‍-ഉല്‍-ഉലമ ▪️പൊളിറ്റിക്കല്‍ സയന്‍സ് ▪️ബിബിഎ ▪️ബി.കോം

പിജി പ്രോഗ്രാമുകൾ

▪️അറബിക് ▪️ഇകണോമിക്സ് ▪️ഹിന്ദി ▪️ഫിലോസഫി ▪️പൊളിറ്റിക്കല്‍ സയന്‍സ് ▪️സംസ്കൃതം ▪️എം.കോം ▪️MSc മാതമാറ്റിക്സ്

അവസാന തിയതി

▪️പിഴയില്ലാതെ ജൂലൈ 31 വരെ ▪️100 രൂപ പിഴയോടു കൂടി ആഗസ്റ്റ് 15 വരെ ▪️500 രൂപ പിഴയോടു കൂടി ആഗസ്റ്റ് 26 വരെ ▪️1000 രൂപ പിഴയോടു കൂടി ആഗസ്റ്റ് 31 വരെയും അപേക്ഷ നല്‍കാം.

അപേക്ഷ ലിങ്ക്, കോഴ്സുകളുടേയും ഫീസിന്റെയും വിശദമായ വിവരങ്ങളടങ്ങിയ പ്രോസ്പെക്ടസ്, വിജ്ഞാപനം എന്നിവ www.sdeuoc.ac.in വൈബ്സൈറ്റില്‍ ഓണ്‍ലൈന്‍ രജിസ്ട്രേഷനില്‍ ലഭ്യമാണ്.