ന്യൂഡൽഹി: കാനഡയിൽ നിന്നുള്ള യുവതിയെ പീഡിപ്പിച്ച സംഭവത്തിൽ ഡൽഹി പൊലീസ് ഒരാളെ അറസ്റ്റു ചെയ്തു. അഭിഷേക് എന്നയാളാണ് അറസ്റ്റിലായത്. ലോകത്ത് സ്ത്രീകൾക്ക് ഏറ്റവും അപകടകരമായ സ്ഥലം ഇന്ത്യയാണെന്ന ആഗോള സർവേ പുറത്തു വന്നതിനു പിന്നാലെയാണ് ഡൽഹിയിലെ സംഭവം.

ചൊവ്വാഴ്ചയാണ് കേസിനാസ്പദമായ സംഭവം. സൗഹൃദം നടിച്ച് താമസസ്ഥലത്തേക്ക് വിളിച്ചു വരുത്തിയ ശേഷം പീഡിപ്പിക്കുകയായിരുന്നുവെന്ന് യുവതി പരാതിയിൽ പറയുന്നു.

ആസ്പത്രിയിൽ ചികിത്സ തേടിയ ശേഷമാണ് പരാതിയുമായി യുവതി പൊലീസിനെ സമീപിച്ചത്.