Connect with us

india

ഡല്‍ഹി വംശഹത്യ: സീതാറാം യെച്ചൂരിയെ പ്രതിചേര്‍ക്കാന്‍ ഡല്‍ഹി പൊലീസിന്റെ ആസൂത്രിത നീക്കം

ഷഹീന്‍ ബാഗ് അടക്കമുള്ള പൗരത്വ നിയമത്തിനെതിരായ പ്രതിഷേധങ്ങളെ ഇല്ലാതാക്കാനാണ് സംഘപരിവാര്‍ ആസൂത്രിതമായി കലാപം നടത്തിയത്.

Published

on

ന്യൂഡല്‍ഹി: ഡല്‍ഹി വംശഹത്യക്കേസില്‍ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഉള്‍പ്പെടെയുള്ള രാഷ്ട്രീയ നേതാക്കളെ കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമവുമായി ഡല്‍ഹി പൊലീസ്. അനുബന്ധ കുറ്റപത്രത്തിലാണ് പേരുകള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. രാഷ്ട്രീയ നേതാക്കള്‍ക്ക് ഗൂഢാലോചനയില്‍ പങ്കുണ്ടെന്നാണ് പൊലീസ് കുറ്റപത്രത്തില്‍ പറഞ്ഞിരിക്കുന്നത്.

സീതാറാം യെച്ചൂരിയ്ക്ക് പുറമെ സ്വരാജ് അഭിയാന്‍ നേതാവ് യോഗേന്ദ്ര യാദവ്, സാമ്പത്തിക വിദഗ്ദന്‍ ജയതി ഘോഷ്, ഡല്‍ഹി യൂണിവേഴ്‌സിറ്റി പ്രൊഫസറും ആക്ടിവിസ്റ്റുമായ അപൂര്‍വാനന്ദ്, ഡോക്യുമെന്ററി സംവിധായകന്‍ രാഹുല്‍ റോയ് എന്നിവരുടെ പേരുകളാണ് അനുബന്ധ കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ഡല്‍ഹി പൊലീസിനെ ഉപയോഗിച്ച് പ്രതിപക്ഷത്തെ നിശബ്ദമാക്കാനാണ് കേന്ദ്രസര്‍ക്കാരിന്റെ നീക്കമെന്ന് യെച്ചൂരി പ്രതികരിച്ചു. പ്രതിപക്ഷത്തിന്റെ പ്രതിഷേധങ്ങളെ ബിജെപി ഭയക്കുന്നു. നിശബ്ദമാക്കാന്‍ ശ്രമിച്ചാലും പൗരത്വ നിയമ ഭേദഗതി പോലുള്ളവയെ ഇനിയും ശക്തമായി എതിര്‍ക്കും. ചോദ്യങ്ങളെ കേന്ദ്രസര്‍ക്കാര്‍ ഭയപ്പെടുന്നു. ചോദ്യങ്ങളെ ഭയപ്പോലെടുന്നതിനാലാണ് പ്രധാനമന്ത്രി വാര്‍ത്താസമ്മേളനം നടത്താത്തതും വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യങ്ങള്‍ക്ക് പോലും മറുപടി നല്‍കാത്തത്. അധികാരം ഉപയോഗിച്ചു പ്രതിപക്ഷത്തെ നിശ്ശബ്ദരാക്കാനുള നീക്കം അനുവദിക്കാന്‍ കഴിയില്ലെന്നും യെച്ചൂരി പറഞ്ഞു.

ഷഹീന്‍ ബാഗ് അടക്കമുള്ള പൗരത്വ നിയമത്തിനെതിരായ പ്രതിഷേധങ്ങളെ ഇല്ലാതാക്കാനാണ് സംഘപരിവാര്‍ ആസൂത്രിതമായി കലാപം നടത്തിയത്. കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂര്‍, ബിജെപി നേതാവ് കപില്‍ മിശ്ര തുടങ്ങിയവരുടെ ആഹ്വാനപ്രകാരമായിരുന്നു സംഘപരിവാര്‍ തീവ്രവാദികള്‍ ഡല്‍ഹിയില്‍ അഴിഞ്ഞാടിയത്. എന്നാല്‍ കലാപത്തെക്കുറിച്ച് അന്വേഷിച്ച ഡല്‍ഹി പൊലീസ് അന്വേഷണം വഴിതിരിച്ചുവിട്ട് കുറ്റം മുഴുവന്‍ പൗരത്വ വിരുദ്ധ പ്രക്ഷോഭകരുടെ മേല്‍ ചാര്‍ത്തുകയായിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് പ്രതിപക്ഷ നേതാക്കളെ പ്രതി ചേര്‍ക്കാനുള്ള നീക്കം.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

സോണിയാ ഗാന്ധി എല്ലാ കോണ്‍ഗ്രസ് എംപിമാരുമായി പാര്‍ലമെന്റില്‍ കൂടിക്കാഴ്ച നടത്തും

കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടിയെ നയിക്കുന്ന മുന്‍ കോണ്‍ഗ്രസ് അധ്യക്ഷ, ഇന്നലെ ആരംഭിച്ച ശീതകാല സമ്മേളനത്തിന്റെ തന്ത്രങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ രാവിലെ 10.15 ന് പാര്‍ട്ടി എംപിമാരുമായി കൂടിക്കാഴ്ച നടത്തും.

Published

on

ന്യൂഡല്‍ഹി: ബി.ജെ.പി ഭരിക്കുന്ന രണ്ട് വലിയ സംസ്ഥാനങ്ങളായ ഗുജറാത്ത്, ഹിമാചല്‍ പ്രദേശ് എന്നിവിടങ്ങളിലെ തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കുന്ന ദിവസമായ ഇന്ന് സോണിയ ഗാന്ധി കോണ്‍ഗ്രസ് എംപിമാരുമായി പാര്‍ലമെന്റില്‍ കൂടിക്കാഴ്ച നടത്തും.

കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടിയെ നയിക്കുന്ന മുന്‍ കോണ്‍ഗ്രസ് അധ്യക്ഷ, ഇന്നലെ ആരംഭിച്ച ശീതകാല സമ്മേളനത്തിന്റെ തന്ത്രങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ രാവിലെ 10.15 ന് പാര്‍ട്ടി എംപിമാരുമായി കൂടിക്കാഴ്ച നടത്തും.

27 വര്‍ഷമായി ബിജെപി അധികാരത്തിലിരിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വന്തം സംസ്ഥാനമായ ഗുജറാത്തില്‍ ബിജെപിക്ക് വന്‍ വിജയമാണ് എക്സിറ്റ് പോളുകള്‍ പ്രവചിക്കുന്നത്. ഭരണ വിരുദ്ധതയുണ്ടെങ്കിലും കുറഞ്ഞ മാര്‍ജിനില്‍ ഹിമാചല്‍ പ്രദേശില്‍ വിജയിക്കാനാണ് ബി.ജെ.പി.

 

Continue Reading

india

‘തൊഴിലില്ലായ്മ, വിലക്കയറ്റം..’; പാര്‍ലമെന്‍റില്‍ പ്രതിഷേധവുമായി പ്രതിപക്ഷ പാര്‍ട്ടികള്‍

ചര്‍ച്ചകള്‍ അനുവദിച്ചില്ലെങ്കില്‍ പ്രതിഷേധം ശക്തമാക്കും.

Published

on

പാര്‍ലമെന്‍റില്‍ പ്രതിഷേധം ശക്തമാക്കാന്‍ പ്രതിപക്ഷ പാര്‍ട്ടികള്‍. വിലക്കയറ്റം, തൊഴിലില്ലായ്മ തുടങ്ങിയ വിഷയങ്ങള്‍ ഇന്ന് ഉയര്‍ത്താനാണ് തീരുമാനം.ഗുജറാത്ത്, ഹിമാചല്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ വിജയം പ്രതീക്ഷിക്കുന്ന ബി.ജെ.പി അതുവഴി പ്രതിപക്ഷ പ്രതിഷേധത്തിന്‍റെ മുന ഒടിക്കാമെന്ന കണക്ക് കൂട്ടലിലാണ്.

ശൈത്യകാല സമ്മേളനത്തിന്‍റെ ആദ്യ ദിനമായ ഇന്നലെ ഇരുസഭകളും സംഗമമായി നടന്നെങ്കിലും ഇന്ന് മുതല്‍ അങ്ങനെയാകില്ല. ജനങ്ങളെ ബാധിക്കുന്ന വിഷയങ്ങള്‍ ഉയര്‍ത്തി സര്‍ക്കാരിനെ പ്രതിരോധത്തിലാക്കാനാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ തീരുമാനം.

വിലക്കയറ്റത്തിനും തൊഴിലില്ലായ്മയ്ക്കും പുറമെ എയിംസ് സെര്‍വര്‍ ഹാക്കിംഗ്, ഇന്ത്യ ചൈന അതിര്‍ത്തി തര്‍ക്കം, കേന്ദ്ര ഏജന്‍സികളുടെ ദുരുപയോഗം തുടങ്ങിയ 20 ഓളം വിഷയങ്ങള്‍ ഇരുസഭകളിലും ഉയര്‍ത്തും. ചര്‍ച്ചകള്‍ അനുവദിച്ചില്ലെങ്കില്‍ പ്രതിഷേധം ശക്തമാക്കും.

Continue Reading

india

ഗുജറാത്ത്, ഹിമാചല്‍ ഫലം ഇന്ന്

യുപിയിലെ മയിന്‍പുരി ലോക്‌സഭാ മണ്ഡലത്തിലെയും വിവിധ സംസ്ഥാനങ്ങളിലെ ആറു നിയമസഭാ മണ്ഡലങ്ങളിലെയും ഉപതെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനവും ഇന്നുണ്ടാകും.

Published

on

ന്യൂഡല്‍ഹി: ഗുജറാത്ത്, ഹിമാചല്‍ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പുകളുടെ വോട്ടെണ്ണല്‍ ഇന്ന് രാവിലെ എട്ടുമണിക്ക് തുടങ്ങും.ഒരു മണിക്കൂറിനുള്ളില്‍ ഫലസൂചനകള്‍ ലഭിക്കും. 182 അംഗ ഗുജറാത്ത് നിയമസഭയിലേക്ക് ഡിസംബര്‍ ഒന്നിനും അഞ്ചിനും രണ്ടു ഘട്ടമായും ഹിമാചല്‍ പ്രദേശിലെ 68 സീറ്റുകളിലേക്ക് ഒറ്റഘട്ടമായി നവംബര്‍ 12നുമാണ് തിരഞ്ഞെടുപ്പ് നടന്നത്.

ഗുജറാത്തില്‍ തുടര്‍ച്ചയായ ഏഴാം തവണയും ബിജെപി വന്‍ ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തുമെന്നാണ് എക്‌സിറ്റ് പോള്‍ പ്രവചനം. കോണ്‍ഗ്രസ് തകര്‍ച്ച നേരിടുമെന്നും എഎപി അക്കൗണ്ട് തുറക്കുമെന്നുമാണു പ്രവചനം. കേവല ഭൂരിപക്ഷത്തിനു വേണ്ടത് 93 പേരുടെ പിന്തുണയാണ്.

ഹിമാചലില്‍ ഭരണകക്ഷിയായ ബിജെപിയും മുഖ്യ പ്രതിപക്ഷമായ കോണ്‍ഗ്രസും തമ്മില്‍ ഇഞ്ചോടിഞ്ചു പോരാട്ടമാണു നടന്നതെന്ന് എക്‌സിറ്റ് പോള്‍ പ്രവചിക്കുന്നു.യുപിയിലെ മയിന്‍പുരി ലോക്‌സഭാ മണ്ഡലത്തിലെയും വിവിധ സംസ്ഥാനങ്ങളിലെ ആറു നിയമസഭാ മണ്ഡലങ്ങളിലെയും ഉപതെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനവും ഇന്നുണ്ടാകും.

 

Continue Reading

Trending