india

ദില്ലി ഓര്‍ഡിനന്‍സ്: ആം ആദ്മിയെ കോണ്‍ഗ്രസ് പിന്തുണയ്ക്കും

By webdesk13

July 15, 2023

ഡല്‍ഹി സര്‍ക്കാരിനെതിരെ കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന ഓര്‍ഡിനന്‍സ് വിഷയത്തില്‍ ആം ആദ്മി പാര്‍ട്ടിയെ പിന്തുണയ്ക്കുമെന്ന് കോണ്‍ഗ്രസ്. പാര്‍ട്ടി പാര്‍ലമെന്റ് നയ രൂപീകരണ സമിതി യോഗത്തിലാണ് തീരുമാനം. നീക്കം മറ്റന്നാള്‍ പ്രതിപക്ഷപാര്‍ട്ടികളുടെ യോഗം നടക്കാനിരിക്കെ. ഏക വ്യക്തിനിയമത്തെ പാര്‍ലമെന്റില്‍ എതിര്‍ക്കാനും യോഗത്തില്‍ തീരുമാനമായി. മുസ്‌ലിം, ന്യൂനപക്ഷവിഭാഗങ്ങളെ ആക്രമിച്ച് നിയമം നടപ്പാക്കാനുള്ള നീക്കത്തെ എതിര്‍ക്കും. നിയമത്തിന്റെ കരട് വന്നതിന് ശേഷം തുടര്‍നടപടികള്‍ ആലോചിക്കാനാണ് ധാരണ.