വാഷിങ്ടണ്‍: കോവിഡ് രോഗികളില്‍ ഏറെപ്പേര്‍ക്കും ഡെലിറിയത്തിന്റെ ലക്ഷണങ്ങള്‍ കാണുന്നതായി പഠന റിപ്പോര്‍ട്ട്. സംശയവും ആശങ്കയും തിടുക്കവും ചിന്തിക്കാനും ഓര്‍മിക്കാനുമുള്ള ശേഷി നഷ്ടപ്പെടുന്നതുമാണ് ഡെലിറിയം എന്നറിയപ്പടുന്നത്.

ചികിത്സയില്‍ കഴിയുമ്പോഴും രോഗമുക്തിക്ക് ശേഷവും രോഗികളില്‍ ഇത്തരം മാനസികാവസ്ഥകള്‍ കാണുന്നതായി മിഷിഗണ്‍ മെഡിസിനിലെ അനസ്‌തേഷ്യോളജി വിഭാഗം ഡോക്ടര്‍ ഫിലിപ്പ് ലിസൈഡ്‌സ് പറയുന്നു.

പഠനവിധേയരായ 150 രോഗികളില്‍ 73 ശതമാനം പേര്‍ക്കും രോഗത്തിന്റെ ആദ്യ ഘട്ടത്തില്‍ തന്നെ ഡെലിറിയത്തിന്റെ ലക്ഷണങ്ങള്‍ കണ്ടു. പ്രമേഹവും ഹൈപ്പര്‍ടെന്‍ഷനുമുള്ളവരില്‍ ഇത് കൂടുതല്‍ തീവ്രമായിരിക്കും. കോവിഡിനെത്തുടര്‍ന്ന് വേറെയും നിരവധി ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് സാധ്യതയുള്ളതായി ആരോഗ്യ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. കോവിഡ് രോഗികളില്‍ ഏകദേശം എല്ലാവരിലും ഡെലിറിയത്തിന്റെ ലക്ഷണങ്ങള്‍ ഏറെക്കുറെ ഒരുപോലെയാണെന്ന് കണ്ടെത്തിയിട്ടുണ്ട്.