ലണ്ടന്‍: ലോക ഫുട്‌ബോളിലെ അതിസമ്പന്നരുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്ത് മാഞ്ചസ്റ്റര്‍ യുനൈറ്റഡ് താരം കൃസ്റ്റിയാനോ റൊണാള്‍ഡോ. പോയ വര്‍ഷം പി.എസ്.ജി താരം ലിയോ മെസിയാണ് ഒന്നാമനായതെങ്കില്‍ ഇത്തവണ യുവന്തസില്‍ നിന്നും യുനൈറ്റഡിലെത്തിയതോടെയാണ് പോര്‍ച്ചുഗലുകാരന്റെ വരുമാനം ഉയര്‍ന്നത്.

91.5 ദശലക്ഷം പൗണ്ടാണ് സി.ആറിന്റെ വരുമാനമെങ്കില്‍ മെസിയുടേത് 80.5 ദശലക്ഷം പൗണ്ടാണ്. അടിസ്ഥാന പ്രതിഫലത്തിന്റെ കാര്യത്തില്‍ മെസിയാണ് ഒന്നാമന്‍. പക്ഷേ റൊണാള്‍ഡോ അദ്ദേഹത്തെ പിറകിലാക്കുന്നത് പരസ്യ വരുമാനത്തിലാണ്.