തിരുവനന്തപുരം;കിണര്‍ നിര്‍മാണത്തിനിടെ തൊഴിലാളിയുടെ തലയില്‍ കല്ലിട്ട് കൊല്ലാന്‍ ശ്രമം.തിരുവനന്തപുരം പാറശ്ശാലയില്‍ ഇന്ന് രാവിലെ എട്ട് മണിയോടെയാണ് സംഭവം.കൂലിത്തര്‍ക്കവുമായി ബന്ധപ്പെട്ട പ്രശ്‌നമാണ് കൊലപതാക ശ്രമത്തിനു പിന്നില്‍ എന്നാണ് പ്രഥാമിക വിലയിരുത്തല്‍.30 അടിയോളം താഴ്ചയുള്ള കിണറ്റിലേക്ക് കല്ലെടുത്തിട്ട് പ്രതി ഓടി രക്ഷപ്പെടുകയായിരുന്നു.ഫയര്‍ഫോഴ്‌സ് സഥ്‌ലത്ത് എത്തിയാണ് തൊഴിലാളിയെ രക്ഷപ്പെടുത്തിയത്. അതേസമയം പ്രതിക്കായുള്ള തിരച്ചില്‍ ഊര്‍ജിതമാക്കിയതായി പോലീസ് അറിയിച്ചു.