കോട്ടയം: എം.ജി യൂണിവേഴ്‌സിറ്റി സ്‌കൂള്‍ ഓഫ് ലെറ്റേഴ്‌സ് ഡയറക്ടറും എഴുത്തുകാരനുമായ ഡോ. വി.സി ഹാരിസ് (58). വാഹനാപകടത്തെ തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ ഇന്നു രാവിലെ 11 മണിയോടെയാണ് മരണം.

കഴിഞ്ഞ വ്യാഴാഴ്ച യാത്രക്കിടെ ഓട്ടോയില്‍ കുഴഞ്ഞു വീണതിനെ തുടര്‍ന്ന് ഗുരുതരമായി പരിക്കേറ്റ ഡോ. ഹാരിസിനെ കോട്ടയം മെഡിക്കല്‍ കോളേജ് അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

മയ്യഴിയില്‍ ജനിച്ച വി.സി ഹാരിസ് കണ്ണൂര്‍ എസ്.എന്‍ കോളേജിലും കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഇംഗ്ലീഷ് വിഭാഗത്തിലുമാണ് പഠനം നടത്തിയത്. ചലച്ചിത്ര, സിനിമാ വിമര്‍ശകനും നാടക പ്രവര്‍ത്തകനുമായിരുന്നു. കോഴിക്കോട് ഫാറുഖ് കോളേജിലും അധ്യാപകനായിരുന്നു.