Connect with us

india

സിനിമാ സ്റ്റൈലില്‍ ക്ലിനിക്കില്‍ നിന്നും ഡോക്ടറെ തട്ടികൊണ്ട് പോയി; വഴിമധ്യേ പ്രതികളെ പിടികൂടി പൊലീസ്

സിനിമാ സ്‌റ്റൈലില്‍ കാറില്‍ പിടിച്ചുകയറ്റിയാണ് ഡോക്ടറെ കൊണ്ടുപോയത്. എന്നാല്‍ വിവരമറിഞ്ഞ തെലങ്കാന പൊലീസ് ബംഗ്ലൂരുവിലേക്കുളള വഴിമധ്യേ ഡോക്ടറെ രക്ഷിക്കുകയായിരുന്നു.

Published

on

ഹൈദരാബാദ്: ഡെന്റല്‍ ക്ലിനിക്കില്‍ നിന്നും ഡോക്ടറെ തട്ടിക്കൊണ്ടുപോയതിന് പിന്നാലെ അക്രമിസംഘത്തെ പിടികൂടി ഡോക്ടറെ മോചിപ്പിച്ച് പൊലീസ്. ചൊവ്വാഴ്ച ഹൈദരാബാദിലെ അനന്തപൂര്‍ ജില്ലയിലാണ് സംഭവം.

ഹൈദരാബാദില്‍ സ്വകാര്യ ക്ലിനിക്കില്‍ രോഗികള്‍ എന്ന വ്യാജേന ബുര്‍ഖ ധരിച്ചെത്തിയ സംഘമാണ് ഡോക്ടര്‍ ബെഹ്ജാസ് ഹുസൈനെ തട്ടിക്കൊണ്ടുപോയത്. സിനിമാ സ്‌റ്റൈലില്‍ കാറില്‍ പിടിച്ചുകയറ്റിയാണ് ഡോക്ടറെ കൊണ്ടുപോയത്. എന്നാല്‍ വിവരമറിഞ്ഞ തെലങ്കാന പൊലീസ് ബംഗ്ലൂരുവിലേക്കുളള വഴിമധ്യേ ഡോക്ടറെ രക്ഷിക്കുകയായിരുന്നു.

തട്ടിക്കൊണ്ടുപോകള്‍ വിവിരമറിഞ്ഞതിന് പിന്നാലെ അനന്തപുര്‍ ജില്ലയിലെ പ്രത്യേക പോലീസ് സംഘം രൂപീകരിച്ച ഓപ്പറേഷന്‍ മുസ്‌കാനിലൂടെയാണ് ഡോക്ടറെ രക്ഷിച്ചത്. ബുധനാഴ്ച പുലര്‍ച്ചെ ഹൈദരാബാദില്‍ നിന്ന് തട്ടിക്കൊണ്ടുപോയ ദന്തഡോക്ടറെ സംബന്ധിച്ച തെലങ്കാന പൊലീസിന്റെ രഹസ്യവിവരത്തെ തുടര്‍ന്നാണ് ഓപ്പറേഷന്‍ നടത്തിയത്.

Andhra police rescues Hyd doctor from kidnappers

തട്ടിക്കൊണ്ടുപോയ ഡോക്ടറെ ഹൈദരാബാദിലെ അജ്ഞാതമായ സ്ഥലത്ത് മുറിയില്‍ പൂട്ടിയിട്ടിരുന്നു. തുടര്‍ന്ന് ഡോക്ടറെ അക്രമിസംഘത്തിലെ മറ്റു നാലുപേര്‍ക്ക് കൈമാറി ബംഗളൂരുവിലേക്ക് കൊണ്ടുപോവുകയായിരുന്നു. ഈ വിവരമറിഞ്ഞ പൊലീസ്, ബംഗളൂരു ലക്ഷ്യമാക്കി നീങ്ങിയ സംഘത്തെ വഴിമധ്യേ വാഹനം തടഞ്ഞുനിര്‍ത്തി പിടികൂടുകയായിരുന്നു. അനന്തപൂരില്‍ വച്ചാണ് അക്രമി സംഘത്തിന്റെ വാഹനം പൊലീസ് തടഞ്ഞത്. ഡോക്ടറെ രക്ഷിക്കുകയും മുഖ്യപ്രതി ഉള്‍പ്പെടെ തട്ടിക്കൊണ്ടുപോകലിന് പിന്നില്‍ പ്രവര്‍ത്തിച്ച നാലുപേരെ പൊലീസ് പിടികൂടുകയുമുണ്ടായി. മറ്റു പ്രതികള്‍ക്കായി തെരച്ചില്‍ തുടരുകയാണ്.

ഡോക്ടറെ തട്ടികൊണ്ട് പോയതിന് പിന്നാലെ ബിറ്റ്കോയിന്‍ രൂപത്തില്‍ പത്തു കോടി രൂപ ഡോക്ടറുടെ കുടുംബത്തോട് മോചനദ്രവ്യമായി അക്രമിസംഘം ആവശ്യപ്പെട്ടതായി പൊലീസ് അറിയിച്ചു. റിയല്‍ എസ്റ്റേറ്റ് ഇടപാടുകളില്‍ സജീവമായിരുന്ന ഡോക്ടറില്‍ നിന്നും പണം തട്ടല്‍ ആകണം തട്ടിക്കൊണ്ടുപോകലിന് പിന്നിലെന്ന് പൊലീസ് സംശയിക്കുന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

പൗരത്വ നിയമ ഭേദഗതി; കപില്‍ സിബലുമായി മുസ്‌ലിം ലീഗ് സംഘം ചര്‍ച്ച നടത്തി

പൗരത്വ വിവേചന നിയമം ചോദ്യം ചെയ്ത് നല്‍കിയ ഹര്‍ജികളില്‍ മുസ്ലിം ലീഗിന്റ ഹര്‍ജി പ്രധാന ഹര്‍ജിയായി കേള്‍ക്കാന്‍ ഒക്ടോബര്‍ 31ന് സുപ്രീം കോടതി തീരുമാനിച്ചിരുന്നു.

Published

on

പൗരത്വ നിയമ ഭേദഗതികള്‍ക്ക് എതിരായ മുസ്്ലിംലീഗ് ഹര്‍ജിയില്‍ സുപ്രീം കോടതിയില്‍ നാളെ വാദം തുടങ്ങുന്നതിന്റെ മുന്നോടിയായി സീനിയര്‍ അഭിഭാഷകന്‍ കപില്‍ സിബലുമായി മുസ്‌ലിം ലീഗ് സംഘം ഓഫീസിലെത്തി അദ്ദേഹവുമായി ചര്‍ച്ച നടത്തി.

പൗരത്വ വിവേചന നിയമം ചോദ്യം ചെയ്ത് നല്‍കിയ ഹര്‍ജികളില്‍ മുസ്ലിം ലീഗിന്റ ഹര്‍ജി പ്രധാന ഹര്‍ജിയായി കേള്‍ക്കാന്‍ ഒക്ടോബര്‍ 31ന് സുപ്രീം കോടതി തീരുമാനിച്ചിരുന്നു. പൗരത്വ നിയമ ഭേദഗതിക്കെതിരെ ഇരുന്നൂറോളം ഹര്‍ജികളാണ് സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്തിരുന്നത്. ഇതില്‍ അമ്പത് ഹര്‍ജികള്‍ അസമില്‍ നിന്നും മൂന്നെണ്ണം ത്രിപുരയില്‍ നിന്നുമുള്ളതുമൊഴികെയുള്ളതെല്ലാം മുസ്്ലിംലീഗ് ഹര്‍ജി പ്രധാനമായെടുത്താണ് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഢ് അധ്യക്ഷനായ ബെഞ്ച് നാളെ മുതല്‍ വാദം കേള്‍ക്കുക.

മുസ്്ലിം ലീഗിന്റെ അഡ്വക്കേറ്റ് ഓണ്‍ റെക്കോര്‍ഡ് ആയ പല്ലവി പ്രതാപിനെ ഹര്‍ജിക്കാരുടെ നോഡല്‍ ഓഫീസര്‍ ആയും, തുഷാര്‍ മേത്തയുടെ ജൂനിയര്‍ ആയ കാനു അഗര്‍വാളിനെ എതിര്‍ കക്ഷികളുടെ നോഡല്‍ ഓഫീസര്‍ ആയും കോടതി നിയമിച്ചിരുന്നു.ഇവര്‍ക്ക് മറ്റ് നൂറ്റമ്പതോളം ഹര്‍ജിക്കാരും അവരുടെ വാദം മൂന്ന് പേജില്‍ കവിയാതെ മുസ്ലിം ലീഗിന്റെ അഭിഭാഷകര്‍ക്ക് കൈമാറണം. പാകിസ്താന്‍, അഫ്ഗാനിസ്താന്‍, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളില്‍ മത പീഡനം അനുഭവിക്കുന്ന ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് പൗരത്വം നല്‍കുന്നതിനാണ് ഭേദഗതി പാസാക്കിയതെന്നാണ് കേന്ദ്ര സര്‍ക്കാര്‍ വാദം. എന്നാല്‍, മുസ്്ലിം വിഭാഗത്തെ മാത്രം മാറ്റി നിര്‍ത്തിക്കൊണ്ട് മറ്റു ന്യൂനപക്ഷങ്ങള്‍ക്ക് പൗരത്വം നല്‍കുന്നത് ഭരണഘടനാ വിരുദ്ധമാണെന്നാണ് മുസ്്ലിം ലീഗ് വാദിക്കുന്നത്.

കേസ്സില്‍ കബില്‍ സിബലിനൊപ്പം വാദിക്കുന്ന അഭിഭാഷകന്‍ ഹാരിസ് ബീരാന്‍, മുസ്്ലിംലീഗ് ദേശീയ സെക്രട്ടറി ഖുറം അനീസ് ഉമര്‍, എസ്.ടി.യു ദേശീയ വൈസ് പ്രസിഡന്റ് അഡ്വ.പി.എം ഹനീഫ, എം.എസ്.എഫ് ദേശീയ ജന.സെക്രട്ടറി ഹര്‍ഷാദ് എന്നിവരും കൂടെയുണ്ടായിരുന്നു.

Continue Reading

india

ഗുജറാത്തിലും ഹിമാചലിലും ബിജെപിക്ക് തുടര്‍ഭരണമെന്ന് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍

ഹിമാചല്‍ പ്രദേശില്‍ ബി.ജെ.പി തുടര്‍ച്ചയായ രണ്ടാം തവണയും റെക്കോര്‍ഡ് നേട്ടം കൈവരിക്കുമെന്ന് സര്‍വേകള്‍ പറയുന്നു.

Published

on

ഗുജറാത്തില്‍ ഇക്കുറിയും ബിജെപിക്ക് വന്‍ മുന്നേറ്റമെന്ന് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍. കോണ്‍ഗ്രസ് രണ്ടാം സ്ഥാനത്തും അരവിന്ദ് കെജ്രിവാളിന്റെ ആം ആദ്മി പാര്‍ട്ടി (എഎപി) മൂന്നാം സ്ഥാനത്തും എത്തുമെന്ന് എക്സിറ്റ് പോള്‍ ഫലങ്ങള്‍ പ്രവചിക്കുന്നു. ഹിമാചല്‍ പ്രദേശില്‍ ബി.ജെ.പി തുടര്‍ച്ചയായ രണ്ടാം തവണയും റെക്കോര്‍ഡ് നേട്ടം കൈവരിക്കുമെന്ന് സര്‍വേകള്‍ പറയുന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നാട്ടില്‍ ബിജെപി തുടര്‍ച്ചയായി ഏഴാം തവണയും വിജയിക്കുമെന്ന് എക്സിറ്റ് പോള്‍ ഫലങ്ങള്‍ പ്രവചിക്കുന്നു. ആം ആദ്മി പാര്‍ട്ടി ശക്തമായ പ്രചാരണം നടത്തിയെങ്കിലും 10 സീറ്റില്‍ താഴെ മാത്രമേ വിജയിക്കൂവെന്ന് സര്‍വേകള്‍ പറയുന്നു.ഡിസംബര്‍ 8 നാണ് വോട്ടെണ്ണല്‍.

ഗുജറാത്ത് എക്സിറ്റ് പോള്‍ ഫലങ്ങള്‍

ന്യൂസ് എക്‌സ്

ബിജെപി 117 – 140
കോണ്‍ 34 – 51
ആപ് 6 – 13
മറ്റ് 1 – 2

റിപ്പബ്ലിക്ക്

ബിജെപി 128 – 148
കോണ്‍ 30 – 42
ആപ് 2- 10
മറ്റ് 0 -3

ടിവി 9

ബിജെപി 125 – 130
കോണ്‍ 40- 50
ആപ് 3-5
മറ്റ് 3-7

ഹിമാചല്‍ പ്രദേശ് എക്സിറ്റ് പോള്‍ ഫലങ്ങള്‍

ഇന്ത്യ ടുഡേ ആക്‌സിസ് മൈ ഇന്ത്യ

ബിജെപി – 24 -34
കോണ്‍ഗ്രസ് – 30-40
ആം ആദ്മി – 0 – 0
മറ്റുള്ളവര്‍ – 4-8

ഇന്ത്യ ടിവി/മാട്രിസ്

ബിജെപി – 35-40
കോണ്‍ഗ്രസ് – 26-31
ആം ആദ്മി – 0
മറ്റുള്ളവര്‍ – 00

ന്യൂസ് എക്‌സ്/ജന്‍കീ ബാത്ത്

ബിജെപി – 32-40
കോണ്‍ഗ്രസ് – 27-34
ആം ആദ്മി – 0 – 0
മറ്റുള്ളവര്‍ – 02-01

ഇടിജി – ടിഎന്‍എന്‍

ബിജെപി – 38
കോണ്‍ഗ്രസ് – 28
ആം ആദ്മി – 0
മറ്റുള്ളവര്‍ – 02

റിപ്പബ്‌ളിക് ടിവി – പി മാര്‍ക്യൂ

ബിജെപി – 34-39
കോണ്‍ഗ്രസ് – 28-33
ആം ആദ്മി – 00 -01
മറ്റുള്ളവര്‍ – 00

Continue Reading

india

ജോഡോ യാത്രയ്ക്കിടെ മോദിക്കായി ആര്‍പ്പുവിളിച്ച് ആള്‍ക്കൂട്ടം, ഫ്‌ലയിംഗ് കിസ്സിലൂടെ രാഹുലിന്റെ മറുപടി

സംഭവത്തിന്റെ ദൃശ്യങ്ങള്‍ ഇതിനോടകം സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

Published

on

ഭാരത് ജോഡോ യാത്രയ്ക്കിടെ വഴിയരികില്‍ നിന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് അനുകൂലമായി മുദ്രാവാക്യം വിളിച്ചവര്‍ക്ക് നേരെ ഫ്‌ലയിങ് കിസ്സ് നല്‍കി കോണ്‍ഗ്രസ് നേതാവും എംപിയുമായ രാഹുല്‍ ഗാന്ധി. റാലി കടന്നു പോകുന്നതിനിടെ മോദി മോദി എന്ന് ആര്‍പ്പുവിളിച്ചവര്‍ക്ക് നേരെയായിരുന്നു രാഹുലിന്റെ മറുപടി. ചിരിച്ചുകൊണ്ട് ചുംബനത്തിന്റെ ആംഗ്യം കാട്ടി നടന്നു നീങ്ങുകയാണ് നേതാവ് ചെയ്തത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ ഇതിനോടകം സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

മധ്യപ്രദേശില്‍ നിന്ന് യാത്ര രാജസ്ഥാനിലേക്ക് നീങ്ങുന്നതിനിടയാണ് സംഭവം നടക്കുന്നത്. മോദിക്ക് ജയ് വിളിച്ചവരോട് രാഹുല്‍ എങ്ങനെയാണ് സ്‌നേഹം പ്രകടിപ്പിക്കുന്നത് എന്ന് നോക്കൂ എന്ന തലക്കെട്ടോടെ നിരവധി പേരാണ് ദൃശ്യം സാമൂഹ്യ മാധ്യമങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്.

Continue Reading

Trending