X
    Categories: Views

റാഞ്ചിയിലെ തോല്‍വി: ധോണിക്കും ചിലത് പറയാനുണ്ട്

റാഞ്ചി: ന്യൂസിലാന്‍ഡിനെതിരായ നാലാം ഏകദിനത്തില്‍ തോറ്റെങ്കിലും ക്യാപ്റ്റന്‍ ധോണി ദു:ഖിതനല്ല. തോല്‍വിയുടെ ഭാരം യുവതാരങ്ങളില്‍ ഏല്‍പ്പിക്കാനും ധോണി തയ്യാറല്ല. വിക്കറ്റ് കീപ്പ് ചെയ്ത് കളിക്കേണ്ട സ്ഥാനത്ത്, വമ്പനടിക്ക് മുതിര്‍ന്നതാണ് യുവതാരങ്ങള്‍ക്ക് തിരിച്ചടിയായയ്. എന്നാല്‍ വമ്പനടിയില്‍ നിന്ന് അവരെ പിന്തിരിപ്പിക്കില്ലെന്ന് ധോണി പറഞ്ഞു. 261 എന്ന താരതമ്മ്യേന ചെറിയ സ്‌കോര്‍ പിന്തുടരുന്നതില്‍ മികച്ച അടിത്തറ ലഭിച്ചിട്ടും മധ്യനിരക്ക് മുതലാക്കാനായിരുന്നില്ല. ഹര്‍ദ്ദിക്ക് പാണ്ഡെ, മനീഷ് പാണ്ഡെ എന്നിവര്‍ വമ്പനടിക്ക് മുതിര്‍ന്നാണ് പുറത്തായത്. കേദാര്‍ ജാദവിന്‌ ഷോട്ട് സെലക്ഷന്‍ പിഴക്കുകയായിരുന്നു. ഇവര്‍ പത്ത് ഓവര്‍ നിന്നിരുന്നെങ്കില്‍ കളിയുടെ ഫലം തന്നെ മാറിയേനെ.

അഞ്ചാം സ്ഥാനത്തും ആറാം സ്ഥാനത്തും ഇറങ്ങിയത് പുതുമുഖങ്ങളാണ്, അവര്‍ കളിയെ മനസിലാക്കി വരുന്നേയുള്ളൂ, 15-20 മാച്ചുകള്‍ കളിച്ചാല്‍ ഷോട്ട് സെലക്ഷനെക്കുറിച്ചൊക്കെ വ്യക്തമായ ധാരണവരുമെന്നും അതുവഴി ടീമിനെ സേവിക്കാനാവുമെന്നും ധോണി പറഞ്ഞു. അതേസമയം ന്യൂസിലാന്‍ഡ് ഇന്നിങ്‌സിന്റെ ആദ്യ പത്ത് ഓവറില്‍ റണ്‍സ് വഴങ്ങിയത് ടീമിനെ ബാധിച്ചുവെന്ന് ധോണി പറഞ്ഞു. എക്‌സ്ട്രയായി 16 റണ്‍സാണ് ബൗളര്‍മാര്‍ വഴങ്ങിയത് ധോണി പറഞ്ഞു. അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഇരു ടീമുകളും ഒപ്പത്തിനൊപ്പമാണ്. പരമ്പര വിജയിയെ നിര്‍ണയിക്കുന്ന അവസാന ഏകദിനം വിശാഖപ്പട്ടണത്ത് ശനിയാഴ്ച നടക്കും. തോറ്റ ടീമിനെത്തന്നെ അവസാന ഏകദിനത്തില്‍ നിലനിര്‍ത്തുമോ എന്ന് തീരുമാനമായിട്ടില്ല.


dont miss: മാജിക്കല്‍ സ്റ്റമ്പിങ്ങുമായി വീണ്ടും ധോണി!


Web Desk: