Connect with us

Video Stories

ഇന്ത്യക്കാരുടെ മൃതദേഹങ്ങള്‍: എയര്‍ അറേബ്യ നിരക്ക് 1,100 ദിര്‍ഹമായി നിജപ്പെടുത്തി

Published

on

 

യുഎഇയില്‍ നിന്നുള്ള ഇന്ത്യക്കാരുടെ മൃതദേഹങ്ങള്‍ ഇന്ത്യയിലേക്ക് കൊണ്ടുപോകുമ്പോള്‍ ഈടാക്കിയിരുന്ന നിരക്ക് 1,100 ദിര്‍ഹമായി എയര്‍ അറേബ്യ നിജപ്പെടുത്തി. ഇതു വരെ മൃതദേഹത്തിന്റെ തൂക്കം നോക്കി നിരക്ക് ഈടാക്കിയിരുന്ന രീതിക്കാണ് ഇതോടെ മാറ്റമുണ്ടായിരിക്കുന്നത്. ഇതു വരെ 3,000 ദിര്‍ഹം വരെ ചുമത്തിയിരുന്ന നിരക്കാണ് 1,100 ദിര്‍ഹമായി കുറഞ്ഞിരിക്കുന്നത്. തൂക്കത്തിനനുസൃതമായി നിരക്ക് ഈടാക്കിയിരുന്ന രീതിക്ക് പകരം ഇനി ഒരു മൃതദേഹത്തിന് 1,100 ദിര്‍ഹമാണ് നിരക്ക് ഈടാക്കുക. ഈ നിരക്ക് ഉടന്‍ പ്രാബല്യത്തിലായതായി എയര്‍ അറേബ്യ കാര്‍ഗോ സെയില്‍സ് ആന്റ് ഓപറേഷന്‍സ് ഓഫീസര്‍ ഹറിവിഗ് ടാന്‍ സര്‍ക്കുലറില്‍ വ്യക്തമാക്കി.
പരിഷ്‌കരിച്ച നിരക്ക് പ്രകാരം 1,100 ദിര്‍ഹമിന് ഏകദേശം 19,500 രൂപയാണ് ഒരു മൃതദേഹം നാട്ടിലയക്കാന്‍ നിരക്ക് ചെലവാകുക. ഈ നിരക്കനുസരിച്ചാണ് ഇന്നലെ ഹൈദരാബാദിലേക്കും ചെന്നൈയിലേക്കും മൃതദേഹങ്ങള്‍ അയച്ചതെന്ന് നിരക്ക് കുറക്കുന്നതിന് വേണ്ടിയുള്ള അശ്രാന്ത പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയിരുന്ന പ്രമുഖ സാമൂഹിക പ്രവര്‍ത്തകന്‍ അഷ്‌റഫ് താമരശ്ശേരി മിഡില്‍ ഈസ്റ്റ് ചന്ദ്രികയോട് പറഞ്ഞു.
ഇന്ത്യക്കാരുടെ മൃതദേഹങ്ങള്‍ നാട്ടിലയക്കുമ്പോള്‍ ഭാരം നോക്കി അതിനനുസരിച്ച് നിരക്ക് ഈടാക്കുന്നത് അമാന്യ നടപടിയാണെന്നും ചുരുങ്ങിയ നിരക്ക് മാത്രം ചുമത്തണമെന്നും ആവശ്യപ്പെട്ട് അഷ്‌റഫ് താമരശ്ശേരിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തനങ്ങള്‍ നടത്തി വന്നിരുന്നു. ഇതിന്റെ ഭാഗമായി മൂന്നു ദിവസം മുന്‍പ് അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ എയര്‍ അറേബ്യ മാനേജര്‍ രഞ്ജിത്തിനെ കണ്ട് കാര്യങ്ങള്‍ ചര്‍ച്ച ചെയ്തിരുന്നു. തുടര്‍ന്ന്, നിരക്ക് 1,400 ദിര്‍ഹമാക്കി നിജപ്പെടുത്തിക്കൊണ്ടുള്ള എയര്‍ അറേബ്യയുടെ ആദ്യ അറിയിപ്പുണ്ടായി. എന്നാല്‍, വീണ്ടും കുറക്കണമെന്ന് അഭ്യര്‍ത്ഥിച്ചത് പ്രകാരം 1,100 ദിര്‍ഹമാക്കി നിജപ്പെടുത്തി ഇന്നലെ സര്‍ക്കുലര്‍ പുറത്തിറങ്ങുകയായിരുന്നു.
ഏതായാലും, ഇത്തരമൊരു നല്ല കാര്യം നിര്‍വഹിക്കാനായതില്‍ ആത്മസംതൃപ്തിയുണ്ടെന്നും ഇതിനായി സഹായിച്ച എയര്‍ അറേബ്യ അധികൃതരോടും സംഘടനാ പ്രവര്‍ത്തകരോടും മുഴുവന്‍ സുമനസുകളളോടും കടപ്പാടും കൃതജ്ഞതയുമുണ്ടെന്നും അഷ്‌റഫ് പറഞ്ഞു.
എയര്‍ ഇന്ത്യയും നിരക്ക് കുറക്കണമെന്നാണ് ഇന്ത്യന്‍ സമൂഹത്തിന്റെയാകെയുള്ള ആഗ്രഹം. അതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ നടക്കുകയാണ്. എയര്‍ ഇന്ത്യയും ഇക്കാര്യത്തില്‍ താമസിയാതെ തന്നെ അനുഭാവപൂര്‍ണമായ നിലപാട് സ്വീകരിക്കുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം പ്രത്യാശിച്ചു.
നിരക്ക് നജിപ്പെടുത്തിക്കൊണ്ടുള്ള അറിയിപ്പ് എയര്‍ ഇന്ത്യയില്‍ നിന്ന് ഉടന്‍ ഉണ്ടാകുമെന്നാണ് കരുതുന്നത്. മുഴുവന്‍ ജിസിസിയിലും ബാധകമാകുന്ന വിധത്തിലുള്ള നിരക്കാണ് എയര്‍ ഇന്ത്യ നടപ്പാക്കുകയെന്നാണ് ബന്ധപ്പെട്ട വൃത്തങ്ങളില്‍ നിന്നും ലഭിക്കുന്ന സൂചന. യുഎഇക്ക് മാത്രമായി നയം രൂപവത്കരിക്കാനാവില്ല എന്നതിനാലാണ് എല്ലാ ജിസിസി രാജ്യങ്ങളിലും ഉണ്ടാകത്തക്ക നിലയില്‍ ഇത് നടപ്പാക്കുകയെന്നും അധികൃതര്‍ നേരത്തെ തന്നെ സൂചിപ്പിച്ചിരുന്നു. ഇന്ത്യക്കാരുടെ മൃതദേഹങ്ങള്‍ എയര്‍ ഇന്ത്യാ വിമാനങ്ങളില്‍ നാട്ടിലേക്ക് കൊണ്ടുപോകുമ്പോള്‍ തൂക്കത്തിനനുസരിച്ച് നിരക്ക് ഈടാക്കുന്ന രീതി നിര്‍ത്തുന്നതുമായി ബന്ധപ്പെട്ട് ആലോചിക്കാനെന്ന പേരില്‍ അടുത്തിടെ ദുബൈയിലെ ഒരു റെസ്‌റ്റോറന്റില്‍ വിളിച്ചു ചേര്‍ത്ത യോഗം മതിയായ ഏകോപനമില്ലാതെയാണ് പര്യവസാനിച്ചത്.

Health

ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ് വേനല്‍ കനത്തതോടെ ചിക്കന്‍ പോക്‌സ് പടരുന്നു

സ്വയം ചികിത്സ പാടില്ല. രോഗ ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ എത്രയും വേഗം ചികിത്സ തേടണം.

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് തുടരുന്ന സാഹചര്യത്തില്‍ ചിക്കന്‍ പോക്സിനെതിരെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്. സ്വയം ചികിത്സ പാടില്ല. രോഗ ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ എത്രയും വേഗം ചികിത്സ തേടണം. ശിശുക്കള്‍, കൗമാരപ്രായക്കാര്‍, മുതിര്‍ന്നവര്‍, ഗര്‍ഭിണികള്‍, പ്രതിരോധശേഷി കുറഞ്ഞവര്‍, കാന്‍സര്‍ ബാധിതര്‍, അവയവമാറ്റ ശസ്ത്രക്രിയ കഴിഞ്ഞവര്‍, കീമോതെറാപ്പി, സ്റ്റീറോയിഡ് മരുന്നുകള്‍ ഉപയോഗിക്കുന്നവര്‍, ദീര്‍ഘകാലമായി ശ്വാസകോശ/ ത്വക്ക് രോഗമുള്ളവര്‍ എന്നിവര്‍ക്ക് രോഗം ഗുരുതരമാകാന്‍ സാധ്യതയുള്ളതിനാല്‍ പ്രത്യേകം ശ്രദ്ധിക്കണം.

എന്താണ് ചിക്കന്‍ പോക്സ്

വേരിസെല്ലാ സോസ്റ്റര്‍ എന്ന വൈറസ് മൂലമുളള പകര്‍ച്ചവ്യാധിയാണ് ചിക്കന്‍ പോക്സ്. ഇതുവരെ ചിക്കന്‍ പോക്സ് വരാത്തവര്‍ക്കോ, വാക്സിന്‍ എടുക്കാത്തവര്‍ക്കോ ഈ രോഗം വരാന്‍ സാധ്യതയുണ്ട്.
രോഗപ്പകര്‍ച്ച

ചിക്കന്‍ പോക്സ്, ഹെര്‍പ്പിസ് സോസ്റ്റര്‍ രോഗമുളളവരുമായി അടുത്ത സമ്പര്‍ക്കത്തിലൂടെയും കുമിളകളിലെ സ്രവങ്ങളിലൂടെയും ചുമ, തുമ്മല്‍ എന്നിവയിലൂടെയുള്ള കണങ്ങള്‍ ശ്വസിക്കുന്നത് വഴിയും ചിക്കന്‍ പോക്സ് ബാധിക്കാം. ശരീരത്തില്‍ കുമിളകള്‍ പൊന്തി തുടങ്ങുന്നതിന് രണ്ട് ദിവസം മുന്‍പ് മുതല്‍ അവ ഉണങ്ങുന്നതു വരെ രോഗം പകരാം. 10 മുതല്‍ 21 ദിവസം വരെ രോഗലക്ഷണങ്ങള്‍ പ്രകടമാകും.

രോഗ ലക്ഷണങ്ങള്‍

പനി, ക്ഷീണം, ശരീരവേദന, വിശപ്പില്ലായ്മ, തലവേദന, ശരീരത്തില്‍ കുമിളകള്‍ എന്നിവയാണ് രോഗ ലക്ഷണങ്ങള്‍. മുഖം, ഉദരഭാഗം, നെഞ്ച്, പുറം, കൈകാലുകള്‍ എന്നിവിടങ്ങളില്‍ തടിപ്പുകളായി ആരംഭിച്ച് പിന്നീട് വെള്ളം കെട്ടിനില്‍ക്കുന്ന കുമിളകള്‍ വന്ന് നാലു മുതല്‍ ഏഴ് ദിവസത്തിനുള്ളില്‍ അവ പൊട്ടുകയോ ഉണങ്ങുകയോ ചെയ്യും.

കൂടുതല്‍ ശ്രദ്ധിക്കേണ്ടത്

4 ദിവസത്തില്‍ കൂടുതലുളള പനി, കഠിനമായ പനി, കുമിളകളില്‍ കഠിനമായ വേദന/ പഴുപ്പ്, അമിതമായ ഉറക്കം, ആശയകുഴപ്പം, സംഭ്രമാവസ്ഥ, നടക്കാനുള്ള ബുദ്ധിമുട്ട്, കഴുത്ത് വേദന, അടിക്കടിയുളള ഛര്‍ദ്ദില്‍, ശ്വാസംമുട്ട്, കഠിനമായ ചുമ, കഠിനമായ വയറുവേദന, രക്തസ്രാവം എന്നീ രോഗ ലക്ഷണങ്ങള്‍ കാണുന്നെങ്കില്‍ വളരെ ശ്രദ്ധിക്കണം. ഇവ ചിക്കന്‍ പോക്സിന്റെ സങ്കീര്‍ണതകളായ ന്യുമോണിയ, മസ്തിഷ്‌കജ്വരം, കരള്‍ വീക്കം, സെപ്സിസ് തുടങ്ങിയവയുടെ ലക്ഷണങ്ങളായതിനാല്‍ എത്രയും വേഗം ചികിത്സ തേടേണ്ടതാണ്.

രോഗം വന്നാല്‍ ശ്രദ്ധിക്കേണ്ടവ

വായു സഞ്ചാരമുളള മുറിയില്‍ പരിപൂര്‍ണമായി വിശ്രമിക്കുക. ധാരാളം വെളളം കുടിക്കുക. പഴവര്‍ഗങ്ങള്‍ കഴിക്കുക. മറ്റുളളവരുമായി നേരിട്ടുള്ള സമ്പര്‍ക്കം ഒഴിവാക്കുക. രോഗി ഉപയോഗിച്ച വസ്ത്രങ്ങളും മറ്റ് വസ്തുക്കളും മറ്റുളളവരുമായി പങ്കിടരുത്. അവ ബ്ലീച്ചിംഗ് ലായനി പോലുള്ള അണുനാശിനി ഉപയോഗിച്ച് അണുവിമുക്തമാക്കുക. ചൊറിച്ചിലുള്ള ഭാഗത്ത് കലാമിന്‍ ലോഷന്‍ പുരട്ടുക. ശരീരം മൃദുവായ നനഞ്ഞ തുണി കൊണ്ട് ഇടയ്ക്കിടെ ഒപ്പിയെടുക്കുക.ചിക്കന്‍ പോക്സ് ചികിത്സയിലാണെങ്കിലും സ്ഥിരമായി ഉപയോഗിച്ചു കൊണ്ടിരിക്കുന്ന മരുന്നുകള്‍ ഒന്നും തന്നെ നിര്‍ത്തരുത്.

Continue Reading

india

അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റ്: മാര്‍ച്ച് 31ന് ഇന്ത്യ മുന്നണിയുടെ മഹാറാലി

മാര്‍ച്ച് 31ന് രാംലീല മൈതാനിയിലാണ് പരിപാടിയെന്ന് ഡല്‍ഹി മന്ത്രിയും ആപ്പ് നേതാവുമായ ഗോപാല്‍ റായ് പറഞ്ഞു.

Published

on

ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി നേതാവുമായ അരവിന്ദ് കെജ്രിവാളിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് മഹാറാലിയുമായി ഇന്ത്യ മുന്നണി. മാര്‍ച്ച് 31ന് രാംലീല മൈതാനിയിലാണ് പരിപാടിയെന്ന് ഡല്‍ഹി മന്ത്രിയും ആപ്പ് നേതാവുമായ ഗോപാല്‍ റായ് പറഞ്ഞു.

രാജ്യത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഏകാധിപത്യമാണ്. പ്രതിപക്ഷ പാര്‍ട്ടികളെ തകര്‍ക്കാന്‍ പ്രധാനമന്ത്രി അന്വേഷണ ഏജന്‍സികളെ ഉപയോഗിക്കുന്നു. അറസ്റ്റ് മാത്രമല്ല ബി.ജെ.പി ചെയ്തത്. ആം ആദ്മി പാര്‍ട്ടിയുടെ ഓഫീസ് സീല്‍ ചെയ്യുകയുമുണ്ടായി. നേതാക്കള്‍ക്ക് പാര്‍ട്ടി ആസ്ഥാനത്ത് എത്താന്‍ പോലും സാധിച്ചില്ല.

രണ്ട് വര്‍ഷമായി ഡല്‍ഹി മദ്യനയ അഴിമതിയില്‍ അന്വേഷണം നടത്തിയിട്ടും ഒന്നും കണ്ടെത്തിയിട്ടില്ല. ഇലക്ടറല്‍ ബോണ്ട് വിവരങ്ങള്‍ പുറത്തുവന്നപ്പോള്‍ അഴിമതി പണം എവിടെപ്പോയെന്നു വ്യക്തമായതാണ്. ബി.ജെ.പിക്കാണ് എല്ലാ അഴിമതി പണവും ലഭിച്ചത്. ബി.ജെ.പി ഇലക്ടറല്‍ ബോണ്ടിലൂടെ അഴിമതി നടത്തുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ജനാധിപത്യത്തെ സംരക്ഷിക്കാനുള്ള പോരാട്ടമാണിതെന്ന് കോണ്‍ഗ്രസ് നേതാവ് അരവിന്ദര്‍ സിങ് ലൗലി പറഞ്ഞു. പ്രതിപക്ഷ സഖ്യത്തിലെ എല്ലാ പാര്‍ട്ടികളും ഒറ്റക്കെട്ടാണ്. ഞായറാഴ്ച നടക്കുന്ന റാലിയില്‍ ഇന്ത്യ സഖ്യത്തിലെ മുതിര്‍ന്ന നേതാക്കള്‍ പങ്കെടുക്കും. രാജ്യത്തെ സംരക്ഷിക്കാനാണ് റാലി.

ജനാധിപത്യവും സ്വാതന്ത്ര്യവും അട്ടിമറിക്കപ്പെടുകയാണ്. കോണ്‍ഗ്രസിന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചു. മുഖ്യമന്ത്രിമാര്‍ അറസ്റ്റിലാകുന്നു. എല്ലാ വിഭാഗം ജനങ്ങളെയും റാലിയിലേക്ക് സ്വാഗതം ചെയ്യുകയാണെന്നും അരവിന്ദര്‍ സിങ് ലൗലി കൂട്ടിച്ചേര്‍ത്തു.

Continue Reading

kerala

സ്വർണവില 50,000ലേക്ക്; പവന് 800 രൂപയാണ് ഇന്ന് വർധിച്ചത്

ഇന്ന് 800 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 49,440 രൂപയായി.

Published

on

സംസ്ഥാനത്ത് സ്വര്‍ണവില 50,000ലേക്ക്. ഓരോ ദിവസം കഴിയുന്തോറും റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുന്ന സ്വര്‍ണവില ഇന്ന് 49,000 കടന്നു. ഇന്ന് 800 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 49,440 രൂപയായി. ഗ്രാമിന് 100 രൂപയാണ് വര്‍ധിച്ചത്. 6180 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

ഈ മാസത്തിന്റെ തുടക്കത്തില്‍ 46,320 രൂപയായിരുന്നു സ്വര്‍ണവില. മൂന്നാഴ്ചയ്ക്കിടെ 3000 രൂപയിലധികമാണ് വര്‍ധിച്ചത്. ഒന്‍പതിന് 48,600 രൂപയായി ഉയര്‍ന്നാണ് ആദ്യം സര്‍വകാല റെക്കോര്‍ഡിട്ടത്. ചൊവ്വാഴ്ച 48,640 രൂപയായി ഉയര്‍ന്ന് റെക്കോര്‍ഡ് തിരുത്തി. ഈ റെക്കോര്‍ഡ് മറികടന്നാണ് ഇന്ന് സ്വര്‍ണവില പുതിയ ഉയരം കുറിച്ചത്.

Continue Reading

Trending