കൊച്ചി: യുവനടിയെ ആക്രമിച്ച സംഭവവുമായി ബന്ധപ്പെട്ട കേസില്‍ നടിയും ദിലീപിന്റെ ഭാര്യയുമായ കാവ്യമാധവനെ അന്വേഷണസംഘം രഹസ്യമായി ചോദ്യം ചെയ്തു. ദിലീപ് നല്‍കിയ മൊഴിയിലെ വൈരുദ്ധ്യം പരിശോധിക്കുന്നതിനാണ് പൊലീസ് കാവ്യയെ ചോദ്യം ചെയ്തതതെന്നാണ് വിവരം. എന്നാല്‍ ഇക്കാര്യം അന്വേഷണസംഘം സ്ഥിരീകരിച്ചിട്ടില്ല. അന്വേഷണം പൂര്‍ത്തിയാക്കും മുമ്പ് കാവ്യാമാധവന്‍, അമ്മ ശ്യാമള, സംവിധായകന്‍ ലാല്‍, പി.ടി തോമസ് എംഎല്‍എ എന്നിവരുടെ മൊഴികള്‍ രേഖപ്പെടുത്തുമെന്ന് പൊലീസ് പറഞ്ഞു.

അതിനിടെ, കുറ്റം മറച്ചുവെക്കുന്നതിന് പ്രതിയെ സഹായിച്ചതായി സംശയിക്കപ്പെടുന്ന രണ്ട് എംഎല്‍എമാര്‍, മുഖ്യപ്രതി സുനില്‍കുമാറിന്റെ മുന്‍ അഭിഭാഷകന്‍ പ്രതീഷ് ചാക്കോ എന്നിവര്‍ക്കുള്ള ചോദ്യാവലി പൊലീസ് തയാറാക്കി.