കൊല്‍ക്കത്ത: ബിജെപി അധികാരത്തില്‍ വന്നാല്‍ പശ്ചിമ ബംഗാളിനെ ഗുജറാത്താക്കി മാറ്റുമെന്ന് ബംഗാള്‍ ബിജെപി പ്രസിഡന്റ് ദിലീപ് ഘോഷ്. അങ്ങനെയെങ്കില്‍ ബംഗാള്‍ വിട്ട് ഗുജറാത്തില്‍ സ്ഥിരതാമസമാക്കാന്‍ താങ്കള്‍ തയാറാകൂ എന്ന് തൃണമൂല്‍ കോണ്‍ഗ്രസും തിരിച്ചടിച്ചു. തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും ബംഗാള്‍ മന്ത്രിയുമായ ഫിര്‍ഹാദ് ഹക്കീമാണ് ദിലീപ് ഘോഷിന് വായടപ്പന്‍ മറുപടി നല്‍കിയത്.

നിലവില്‍ ബംഗാളിലെ കുടിയേറ്റ തൊഴിലാളികള്‍ ഗുജറാത്തിലേക്ക് ജോലി തേടിപ്പോവുകയാണ്. ആയതിനാല്‍ ബംഗാളിനെ ഗുജറാത്തിന്റെ നിലയിലേക്ക് ഉയര്‍ത്തണമെന്ന് ദലീപ് ഘോഷ് പറഞ്ഞു.

ബംഗാളിനെ ഗുജറാത്ത് ആക്കി മാറ്റുന്നുവെന്ന് മമത ഇടക്കിടെ പറയാറുണ്ട്. അതെ, ഞങ്ങള്‍ ബംഗാളിനെ ഗുജറാത്താക്കി മാറ്റുകയാണ്. അതു വഴി ഞങ്ങളുടെ കുട്ടികള്‍ക്ക് ഇവിടെ ജോലി കിട്ടും. ഗുജറാത്തിലേക്ക് പോകേണ്ടി വരില്ല-ദിലീപ് ഘോഷ് പറഞ്ഞു.