കൊച്ചി: കൊച്ചിയില്‍ നടി കാറില്‍ ആക്രമിക്കപ്പെട്ട സംഭവത്തില്‍ നടന്‍ ദിലീപിന്റെ മാനേജറും പ്രധാന പ്രതി പള്‍സര്‍ സുനിയുടെ സഹതടവുകാരന്‍ വിഷ്ണുവും തമ്മിലുള്ള ഫോണ്‍ സംഭാഷണം പുറത്ത്. ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിയെയാണ് വിഷ്ണു വിളിച്ചത്. ഒന്നര കോടി രൂപ വിഷ്ണു ആവശ്യപ്പെടുന്നതാണ് ശബ്ദരേഖ. വിളിക്കുന്നത് ജയിലില്‍ നിന്നാണെന്നും കത്ത് വായിക്കണമെന്നും വിഷ്ണു ആവശ്യപ്പെടുന്നു. എന്നാല്‍ തന്നെ വിളിക്കേണ്ടതില്ലെന്നും കേസിലേക്ക് തങ്ങളെ വലിച്ചിഴക്കേണ്ടതില്ലെന്നും വിഷ്ണുവിനോട് മാനേജര്‍ പറയുന്നതും ഓഡിയോയിലുണ്ട്.

ബ്ലാക്‌മെയില്‍ ചെയ്യുന്നതിന്റെ ഓഡിയോ ക്ലിപ്പ് തന്റെ കൈവശമുണ്ടെന്ന് നേരത്തെ ദിലീപ് വ്യക്തമാക്കിയിരുന്നു.