ഇസ്‌ലാമാബാദ്: പാകിസ്താനിലെ ഭഹവല്‍പുരില്‍ ടാങ്കര്‍ ലോറിക്ക് തീപിടിച്ചുണ്ടായ അപകടത്തില്‍ 140 പേര്‍ വെന്തുമരിച്ചു. നൂറിലധികം പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ഭഹവല്‍പുര്‍ വിക്ടോറിയ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

p056wnc5
ഇന്നു പുലര്‍ച്ചെയാണ് സംഭവം. തെക്കുപടിഞ്ഞാറന്‍ പാക് നഗരമായ മുള്‍ട്ടാനില്‍ നിന്ന് 100 കിലോമീറ്റര്‍ അകലെ ദേശീയപാതയിലാണ് അപകടമുണ്ടായത്. തുറമുഖ നഗരമായ കറാച്ചിയില്‍ നിന്ന് പഞ്ചാബ് പ്രവിശ്യയുടെ തലസ്ഥാനമായ ലാഹോറിലേക്ക് ഇന്ധനവുമായി പോകുമ്പോഴായിരുന്നു അപകടം. അമിതവേഗതയിലായിരുന്ന ടാങ്കര്‍ നിയന്ത്രണം വിട്ട് തലകീഴായി മറിയുകയും പിന്നീട് തീപിടിക്കുകയുമായിരുന്നുവെന്നാണ് സൂചന. നഗരത്തിലെ തിരക്കേറിയ സ്ഥലത്താണ് അപകടമുണ്ടായത്.

 

https://www.youtube.com/watch?v=oqfvyof7yY0