Connect with us

Culture

‘ക്യാമറയില്ലെങ്കില്‍ ഞാന്‍ കാറില്‍ നിന്ന് ഇറങ്ങില്ല’; മോദിയുടെ ക്യാമറഭ്രമം വീണ്ടും

Published

on

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ക്യാമറഭ്രമം സമൂഹമാധ്യമങ്ങളിലും മറ്റും എപ്പോഴും ചര്‍ച്ചാവിഷയമാണ്. ഇതിന്റെ പേരില്‍ അദ്ദേഹം പരിഹസിക്കപ്പെടാറുമുണ്ട്.

എന്നാല്‍ ഇപ്പോള്‍ ലിസ്ബണ്‍ സന്ദര്‍ശനത്തിനിടെ മോദി ക്യാമറയില്ലാതെ പുറത്തിറങ്ങില്ലെന്ന് പറയുന്നതിന്റെ വീഡിയോ വൈറലാണ്.

ക്യാമറാമാന്‍ എത്താത്തതിനാല്‍ മോദി കാറില്‍ നിന്നും ഇറങ്ങില്ലെന്ന് പറയുകയായിരുന്നുവെന്ന്് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ലിസ്ബണിലെ ക്യാന്‍സര്‍ റിസര്‍ച്ച് ആന്റ് ട്രീറ്റ്‌മെന്റ് സെന്ററില്‍ എത്തിയപ്പോഴാണ് സംഭവം. കാര്‍ ക്യാന്‍സര്‍ സെന്ററിനു മുന്നില്‍ എത്തിയെന്ന് അറിയിച്ച് സുരക്ഷാ ഉദ്യോഗസ്ഥര്‍ ഓടിയെത്തി വാഹനത്തിന്റെ ഡോര്‍ തുറന്നെങ്കിലും മോദി വാഹനത്തില്‍ നിന്ന് ഇറങ്ങിയില്ല.

ഇതിനിടെ മറ്റൊരു ഉദ്യോഗസ്ഥന്‍ ഡോര്‍ തുറക്കുന്നത് തടയുകയും മറുവശത്തേക്ക് കൈചൂണ്ടി എന്തോ പറയുന്നതും വീഡിയോയില്‍ കാണാം. നിമിഷങ്ങള്‍ക്കകം രണ്ട് ക്യാമറാമാന്മാര്‍ മോദിയുടെ കാറിനടുത്തേക്ക് ഓടിയെത്തി ഫോട്ടോ എടുക്കാന്‍ തയാറാകുന്നു.

തുടര്‍ന്ന് ഒരു ഉദ്യോഗസ്ഥന്‍ കാറിന്റെ വാതില്‍ തുറന്ന് തല അകത്തേക്കിട്ട് മോദിയോട് എന്തോ സംസാരിക്കുന്നതും കാണാം. ഇതിനു പിന്നാലെ മോദി കാറില്‍ നിന്ന് ഇറങ്ങുന്നതും വീഡിയോയിലുണ്ട്.

Watch Video:

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Trending