X

‘ഡി.എന്‍.എ ടെസ്റ്റ് നടത്താന്‍ തയ്യാറാല്ല’; ധനുഷ്

തമിഴ് സിനിമാതാരം ധനുഷ് തങ്ങളുടെ മകനാണെന്ന് അവകാശപ്പെട്ടുള്ള കേസില്‍ അനിശ്ചിതത്വം. മധുര സ്വദേശികളായ കതിരേശന്‍-മീനാക്ഷി ദമ്പതികളാണ് ധനുഷ് തങ്ങളുടെ മകനാണെന്നും മാസംതോറും 65,000രൂപ ചിലവിന് നല്‍കണമെന്നും ആവശ്യപ്പെട്ട് രംഗത്തെത്തിയിരിക്കുന്നത്. കേസില്‍ ഡി.എന്‍.എ പരിശോധന നടത്താന്‍ തയ്യാറാണെന്നും ദമ്പതികള്‍ മദ്രാസ് ഹൈക്കോടതിയില്‍ അറിയിച്ചിരുന്നു. എന്നാല്‍ ഡി.എന്‍.എ പരിശോധനക്ക് തയ്യാറല്ലെന്ന് ധനുഷ് കോടതിയില്‍ വ്യക്തമാക്കി.

‘ഒന്നും ഒളിക്കാനല്ല. പക്ഷേ തന്റെ ആത്മാര്‍ത്ഥതയേയും സ്വകാര്യതയേയും പരിശേധിക്കാന്‍ ആര്‍ക്കും അവകാശമില്ല. ഇതുപോലൊരു ബാലിശമായ കേസുകളില്‍ ഡി.എന്‍.എ പരിശോധന നടത്താന്‍ കഴിയില്ല’; ധനുഷ് പറഞ്ഞു. കേസ് തള്ളണമെന്നും ധനുഷ് നേരത്തെ ആവശ്യപ്പെട്ടിരുന്നു.

ഡി.എന്‍. എ പരിശോധന തന്റെ പരിധിക്കുപുറത്തുവരുന്നതാണ്. അതിനാല്‍ വിധി പറയാനാകില്ല. അതില്‍ നിന്നും അഹിതമായത് ഊഹിക്കാനും തയ്യാറല്ല. എന്നാല്‍ താരത്തെ ഏതെങ്കിലും കീഴ്‌ക്കോടതിയില്‍ വെച്ച് വിസ്തരിക്കണമെന്ന ദമ്പതികളുടെ ഹര്‍ജിക്ക് ഉത്തരം പറായാന്‍ താന്‍ ബാധ്യസ്ഥനാണെന്നും ജഡ്ജി പി.എന്‍ പ്രകാശ് പറഞ്ഞു. ഇത്തരം കേസുകളില്‍ ഡി.എന്‍.എ ടെസ്റ്റ് തെളിവായി സ്വീകരിക്കാനാകില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കിയിട്ടുണ്ടെന്ന് ധനുഷിന്റെ അഭിഭാഷകന്‍ രാമകൃഷ്ണന്‍ വീരരാഘവന്‍ വാദിച്ചു.

മധുര സ്വദേശികളായ ദമ്പതികള്‍ തങ്ങളുടെ മൂന്നാമത്തെ മകനാണ് ധനുഷെന്നാണ് അവകാശപ്പെടുന്നത്. കുട്ടിക്കാലത്ത് സിനിമാ മോഹവുമായി നാടുവിട്ട മകന്‍ കലൈവരസന്‍ പിന്നീട് വര്‍ഷങ്ങള്‍ക്കുശേഷം സിനിമയില്‍ പ്രത്യക്ഷപ്പെടുകയായിരുന്നു. മകന്റെ ശരീരത്തില്‍ തിരിച്ചറിയുന്നതിനായി ദമ്പതികള്‍ കോടതിയിലറിയിച്ച അടയാളങ്ങള്‍ കോടതിക്ക് കണ്ടെത്താനായിരുന്നില്ല. ധനുഷ് ലേസര്‍ ചികിത്സ ഉപയോഗിച്ച് അവ നശിപ്പിച്ചുവെന്നായിരുന്നു ദമ്പതികളുടെ വാദം. എന്നാല്‍ ഇതിനെ തള്ളി ധനുഷ് രംഗത്തെത്തിയിരുന്നു.

2016 നവംബര്‍ 25ന് മധുര മേലൂര്‍ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയിലാണ് ദമ്പതികള്‍ കേസ് ഫയല്‍ ചെയ്തത്. എന്നാല്‍ കേസ് തള്ളമെന്നാവശ്യപ്പെട്ട് ധനുഷും മധുര ഹൈക്കോടതി ബെഞ്ചില്‍ ഹര്‍ജി സമര്‍പ്പിക്കുകയായിരുന്നു.

chandrika: