Connect with us

kerala

വ്യാപാരസ്ഥാപനങ്ങളുടെ താത്പര്യത്തിന് തണൽമരങ്ങള്‍ മുറിക്കരുത്; ഹൈക്കോടതി

പാലക്കാട്-പൊന്നാനി ദേശീയപാതയോരത്തെ വ്യാപാര സമുച്ചയത്തിന് മുന്നിലെ മരങ്ങൾ വെട്ടിനീക്കണമെന്ന സ്വകാര്യ വ്യക്തികളുടെ ഹർജി ഹൈക്കോടതി തള്ളി

Published

on

കൊച്ചി: വ്യാപാര സ്ഥാപനങ്ങൾക്ക് തടസമാകുന്നു, കെട്ടിടങ്ങളിൽ നിഴൽവീഴുന്നു തുടങ്ങിയ കാരണങ്ങളാൽ വഴിയോരത്തെ തണൽ മരങ്ങൾ മുറിക്കരുതെന്ന് ഹൈക്കോടതി ഉത്തരവ്. ചീഫ് സെക്രട്ടറി ഇതിനായി ഉത്തരവിറക്കണം. തണൽമരങ്ങൾ മതിയായ കാരണമില്ലാതെ വെട്ടാനാകില്ലെന്നും ജസ്റ്റിസ് പി.വി.കുഞ്ഞിക്കൃഷ്‌ണൻ നിർദ്ദേശിച്ചു.

പാലക്കാട്-പൊന്നാനി ദേശീയപാതയോരത്തെ വ്യാപാര സമുച്ചയത്തിന് മുന്നിലെ മരങ്ങൾ വെട്ടിനീക്കണമെന്ന സ്വകാര്യ വ്യക്തികളുടെ ഹർജി ഹൈക്കോടതി തള്ളി. കേടുവന്ന മരങ്ങൾ ജനങ്ങളുടെ ജീവന് ഭീഷണിയാകുന്ന സാഹചര്യത്തിൽ മാത്രം മുറിക്കാമെന്നാണ് നിയമം. ഇക്കാര്യം തീരുമാനിക്കാൻ സമിതിയെ നിയോഗിക്കണം. കോടതിവിധി പ്രകാരമുള്ള ഉത്തരവിനായി പരാതിയുടെ പകർപ്പ് ചീഫ് സെക്രട്ടറിക്ക് അയയ്‌ക്കാനും രജിസ്ട്രാർക്ക് നിർദ്ദേശം നൽകി.

പട്ടാമ്പി വല്ലപ്പുഴ സ്വദേശികളായ മുസ്‌തഫ, ദാവൂദ്, സജീർ എന്നിവരാണ് ഹർജി നൽകിയത്. വനംവകുപ്പ് നട്ടുവളർത്തിയ മരങ്ങൾ വെട്ടിനീക്കണമെന്ന ആവശ്യം പൊതുമരാമത്ത് വകുപ്പ് അംഗീകരിച്ചിരുന്നു. ചെലവ് വഹിക്കാമെന്നും മുറിച്ചുമാറ്റിയ മരങ്ങൾക്കുപകരം അവരുടെ വസ്‌തുവിൽ മരങ്ങൾ നടാമെന്നുമാണ് ഹർജിക്കാർ അറിയിച്ചിരുന്നത്.

പൊതുമരാമത്ത് വകുപ്പിന്റെ റിപ്പോർട്ട് സഹിതമുള്ള അപേക്ഷ ഡെപ്യൂട്ടി ഫോറസ്റ്റ് കൺസർവേറ്റർ തള്ളിയതിനെതിരെയാണ് ഹൈക്കോടതിയെ സമീപിച്ചത്.
മരങ്ങൾ മുറിക്കുന്നതിനെതിരെ നാട്ടുകാർ പ്രക്ഷോഭം നടത്തിയെന്നും 124 പേർ ഒപ്പിട്ട പരാതി പറളി പഞ്ചായത്തിന് നൽകിയെന്നും വനംവകുപ്പിന്റെ അഭിഭാഷകൻ അറിയിച്ചു. തണൽമരങ്ങൾ സംരക്ഷിക്കുകയാണ് പൊതുമരാമത്ത് വകുപ്പിന്റെ ഉത്തരവാദിത്വമെന്നും കോടതി ചൂണ്ടിക്കാട്ടി.

kerala

സംസ്ഥാനത്ത് വീണ്ടും നിപ; സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചു

മലപ്പുറം സ്വദേശിയായ 15 വയസുള്ള കുട്ടിയിലാണ് നിപ സംശയം

Published

on

സംസ്ഥാനത്ത് വീണ്ടും നിപ ബാധയെന്ന് സംശയം. മലപ്പുറം സ്വദേശിയായ 15 വയസുള്ള കുട്ടിയിലാണ് നിപ സംശയം. കുട്ടി കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ആരോഗ്യവകുപ്പ് നിപ പ്രോട്ടോകോൾ പാലിക്കാൻ നിർദേശം നൽകി. നിപ വൈറസാണോ എന്ന് സ്ഥിരീകരിക്കാനുള്ള പരിശോധനാഫലം നാളെ വന്നേക്കും. നിപ ബാധ എന്ന സംശയിക്കുന്ന സ്ഥലത്ത് ജാഗ്രത പാലിക്കാൻ ആരോഗ്യ മന്ത്രി വീണാ ജോർജ് കർശനമായി നിർദേശിച്ചു.

കഴിഞ്ഞ ദിവസമാണ് പനി, ഛർദി ഉൾപ്പെടെയുള്ള രോ​ഗലക്ഷണങ്ങളുമായി കുട്ടിയെ മലപ്പുറത്തുള്ള ഒരു സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പിന്നീട് ലക്ഷണങ്ങൾ വല്ലാതെ ​കടുത്തപ്പോൾ കുട്ടിയെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. പ്രാഥമിക പരിശോധനയിൽ നിപ ബാധയെന്ന് സംശയം തോന്നിയതിനെ തുടർന്നാണ് പുനെ വൈറോറജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് പരിശോധനയ്ക്കായി സ്രവം അയച്ചത്.

 

Continue Reading

kerala

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത; നാല് ജില്ലകളിൽ യെല്ലോ അലർട്ട്

കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് യെല്ലോ അലർട്ട്

Published

on

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത. നാല് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് യെല്ലോ അലർട്ട്. ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദവും അറബിക്കടലിൽ ചക്രവാതച്ചുഴിയും വടക്കൻ കേരളാ തീരം മുതൽ ഗുജറാത്ത് തീരം വരെ ന്യൂനമർദ പാത്തിയും സ്ഥിതി ചെയ്യുന്നതിന്റെ സ്വാധീനഫലമായാണ് മഴ തുടരുന്നത്.

വയനാട് ജില്ലയിൽ പ്രൊഫഷണൽ കോളേജുകൾ അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. മലയോര, തീരദേശ മേഖലകളിലുള്ളവർ അതീവ ജാഗ്രത പാലിക്കണമെന്നും നിർദേശമുണ്ട്. കേരളാ, ലക്ഷദ്വീപ്, കർണാടക തീരങ്ങളിൽ മത്സ്യബന്ധനത്തിനും വിലക്കേർപ്പെടുത്തിയിട്ടുണ്ട്

കേരളാ തീരത്ത് ഇന്നും നാളെയും ഉയർന്ന തിരമാലകൾക്ക് സാധ്യതയുണ്ട്. കണ്ണൂർ, കാസർകോട് തീരങ്ങളിൽ പ്രത്യേക ജാഗ്രത വേണം.

Continue Reading

india

അർജുന് വേണ്ടി തെരച്ചിൽ ഊർജിതമാക്കി; മംഗളൂരുവിൽ നിന്ന് റഡാർ എത്തിച്ചു

മണ്ണിടിഞ്ഞ സ്ഥലത്തും പുഴയിലും ഉടൻ പരിശോധന നടത്തും

Published

on

കർണാടക ഷിരൂരിൽ ദേശീയപാതയിൽ മണ്ണിടിച്ചിലിനെ തുടർന്ന് ലോറിയടക്കം കാണാതായ അർജുന് വേണ്ടി തെരച്ചിൽ ഊർജിതപ്പെടുത്തുന്നതിന്റെ ഭാഗമായി റഡാർ എത്തിച്ചു. മണ്ണിടിച്ചിലുണ്ടായ സ്ഥലത്തേക്കാണ് മംഗലാപുരത്ത് നിന്ന് റഡാർ എത്തിച്ചത്. മണ്ണിടിഞ്ഞ സ്ഥലത്തും പുഴയിലും ഉടൻ പരിശോധന നടത്തും.

സൂറത്കൽ എൻഐടിയിൽ നിന്നുള്ള സംഘമാണ് പരിശോധന നടത്തുക. ദൗത്യം ദുഷ്‌കരമാണെന്നും ലോറിക്ക് അടുത്തെത്താൻ 100 മീറ്റർ മണ്ണ് മാറ്റേണ്ടി വരുമെന്നും കേരളത്തിൽ നിന്ന് പോയ എംവിഐ ചന്ദ്രകുമാർ അറിയിച്ചു. ആറ് മീറ്റർ മണ്ണ് ലോറിക്ക് മുകളിലുണ്ട്. കേരളത്തിൽ നിന്നുള്ള എംവിഐ ഉദ്യോഗസ്ഥരെ ഇവിടേക്ക് കടത്തി വിടുന്നില്ലെന്നും അദ്ദേഹം അറിയിച്ചു

എസ് പി വന്നതിന് ശേഷം മാത്രമേ തീരുമാനിക്കാനാകൂ എന്നാണ് കർണാടക പോലീസ് പറഞ്ഞത്. ഇതോടെ കേരളാ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ മടങ്ങി.

Continue Reading

Trending